Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്‍ക്കാണ്
സാമ്പത്തികമായി ഇന്ന് ചിലര്‍ ബുദ്ധിമുട്ടിലായിരിക്കും. മറ്റു ചിലര്‍ക്ക് മികച്ച നിക്ഷേപങ്ങള്‍ നടത്താനും സാധിക്കും. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട്. ഇവര്‍ക്ക് ചികിത്സയും വേണ്ടിവന്നേക്കാം ഈ ദിവസം അറിഞ്ഞു പെരുമാറിയാല്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെടാം. തുടര്‍ന്നു വായിക്കൂ.

മേടം രാശി
വിവാദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. കുടുംബകാര്യങ്ങളില്‍ ഒരു തര്‍ക്കമുണ്ടാകാം, ഇത് വീടിന്റെ പരിസ്ഥിതിയെ ബാധിച്ചേക്കാം. കുടുംബവഴക്കു കാരണം നിങ്ങള്‍ ഇന്ന് വളരെ അസ്വസ്ഥനാവുകയും അത് നിങ്ങളുടെ ജോലിയെ ബാധിക്കുകയും ചെയ്യും. ബിസിനസ്സുകാര്‍ക്ക് ഇന്ന് എതിരാളികളെ നേരിടേണ്ടിവരും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമാണ്. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ നല്ല ദിവസമാണെങ്കിലും ശ്രദ്ധിച്ച് ചെയ്യുക.

ഇടവം രാശി
നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് ആശങ്കാജനകമാണ്. വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവഴിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്താന്‍ നീക്കമുണ്ടെങ്കില്‍ പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഒരു ഡോക്ടറെ സമീപിക്കുന്നതാണ് ഉത്തമം. ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ചും അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലിയില്‍ സമ്മര്‍ദ്ദം ഒഴിവാക്കുക. മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കരുത്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് ദിവസം നല്ലതല്ല.

മിഥുനം രാശി
ഇന്ന് നിങ്ങള്‍ക്ക് ഒരു ശുഭദിനമായിരിക്കും. നിങ്ങളുടെ മാനസികാവസ്ഥ ദിവസം മുഴുവന്‍ നല്ലതായിരിക്കും. ഓഫീസിലെ നിങ്ങളുടെ ജോലി എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ വ്യക്തിബന്ധങ്ങള്‍ മികച്ചതായിരിക്കും. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധവും മികച്ചതായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് അവരില്‍ നിന്ന് ഒരു പ്രത്യേക സമ്മാനം ലഭിക്കും. നിങ്ങളുടെ ശരിയായ സാമ്പത്തിക പദ്ധതികള്‍ അനുസരിച്ച് ഇന്ന് നിങ്ങള്‍ക്ക് ഫലം ലഭിക്കും.

കര്‍ക്കിടകം രാശി
ഇന്ന് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ തൃപ്തികരമായ ഫലങ്ങള്‍ നേടാന്‍ കഴിയും ഒപ്പം ആരെയെങ്കിലും നിങ്ങളിലേക്ക് ആകര്‍ഷിക്കാനും സാധിക്കും. നിങ്ങള്‍ സ്‌നേഹബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ നിങ്ങളുടെ പങ്കാളിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ പറ്റിയ ദിവസമാണിന്ന്. വിവാഹിതരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ യോജിപ്പുണ്ടാകും. സാമ്പത്തികമായി അനുകൂലമായ ദിവസമാണിന്ന്. നിങ്ങളുടെ പഴയ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികളും ഇന്ന് പൂര്‍ത്തിയാകും. ജോലിസ്ഥലത്ത് വെല്ലുവിളികള്‍ ഉണ്ടായേക്കാം. മേലുദ്യോഗസ്ഥരോട് വിവേകത്തോടെ പെരുമാറുക.

ചിങ്ങം രാശി
നിങ്ങളുടെ ദീര്‍ഘനാളത്തെ ആഗ്രഹം ഇന്ന് നിറവേറപ്പെടും. സാമ്പത്തിക സ്ഥിതി ഇന്ന് നല്ലതായിരിക്കും. ചിന്താപൂര്‍വ്വം ചെലവഴിക്കുകയും പണം ലാഭിക്കാന്‍ കഴിയുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം സാവധാനം മെച്ചപ്പെടും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാകും. ഇന്ന് ഓഫീസ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജോലിയുടെ സമ്മര്‍ദ്ദം നിങ്ങളില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെങ്കിലും ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കും. ആരോഗ്യം ഇന്ന് തൃപ്തികരമല്ല. ജലദോഷമോ പനിയോ മൂലം നിങ്ങള്‍ അസ്വസ്ഥരാകും.

കന്നി രാശി
സാമ്പത്തികമായി ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കുന്നതില്‍ നിങ്ങള്‍ വളരെ സന്തുഷ്ടരാകും. നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഓഫീസിലെ ചില സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ പ്രതിച്ഛായ തകര്‍ക്കുന്നത് കരുതിയിരിക്കുക. ബിസിനസ്സ് പരമായി ഇന്ന് ഫലപ്രദമായ ദിവസമായിരിക്കും. നിങ്ങളുടെ പങ്കാളിക്കൊപ്പം നിങ്ങള്‍ ധാരാളം സമയം ചെലവഴിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും ഒപ്പം അവരുടെ പൂര്‍ണ്ണ പിന്തുണയും ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

തുലാം രാശി
നിങ്ങളുടെ ദാമ്പത്യ ജീവിതം ഇന്ന് ആനന്ദകരമായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ആശ്ചര്യപ്പെടുത്തുന്ന വാര്‍ത്തകള്‍ കേള്‍ക്കാം. നിങ്ങളുടെ കുട്ടികളുമായി നിങ്ങള്‍ മികച്ച സമയം ചെലവഴിക്കും. നിങ്ങള്‍ക്ക് ഇന്ന് ഒരു വലിയ വെല്ലുവിളി നേരിടേണ്ടതായി വരും. നിങ്ങളുടെ വികാരങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. ഓഫീസിലെ നിങ്ങളുടെ പ്രവര്‍ത്തനം മേലുദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തുന്നതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്കിന്ന് ഉയര്‍ച്ച കാണുന്നുണ്ട്. ഇന്ന് വ്യാപാരികള്‍ക്ക് വളരെ പ്രയോജനകരമാകും. നിങ്ങള്‍ക്ക് ചില വലിയ സാമ്പത്തിക ലാഭവും പ്രതീക്ഷിക്കുന്നത്.

വൃശ്ചികം രാശി
നിങ്ങളുടെ വീട്ടംഗത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകും. നിങ്ങള്‍ക്ക് ഇന്ന് ആശുപത്രിയിലേക്ക് യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ വളരെ ക്ഷീണിതനും സമ്മര്‍ദ്ദത്തിലുമായിരിക്കും. നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ ഇന്ന് ചെയ്തുതീര്‍ക്കാനാവില്ല. ഓഫീസിലെ നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക. കുടുംബവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ വര്‍ധിപ്പിക്കുക. സാമ്പത്തിക സ്ഥിതി കുറയാനിടയുണ്ട്. ഇന്ന് വലിയ ചിലവുകള്‍ ഉണ്ടായേക്കാം.

ധനു രാശി
ഇന്ന് നിങ്ങള്‍ എല്ലാ ജോലികളും പൂര്‍ണ്ണ ആവേശത്തോടെ പൂര്‍ത്തിയാക്കും. കൃത്യസമയത്ത് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇന്ന് വ്യാപാരികള്‍ക്ക് മികച്ച ദിവസമാണ്. നിങ്ങളുടെ സ്വകാര്യജീവിതം ആനന്ദദായകമായിരിക്കും. നിങ്ങളുടെ കുടുംബത്തിന്റെ സ്‌നേഹവും പിന്തുണയും ലഭിക്കും. ഇന്ന് നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനവും എടുക്കാം. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുമായി പ്രശ്നങ്ങളുണ്ടാകാം. അവരോട് കൂടുതല്‍ സമയം ചെലവഴിക്കുക. നിങ്ങളുടെ ആരോഗ്യവും മികച്ചതായിരിക്കും.

മകരം രാശി
ജീവിതവും ദാമ്പത്യവും ഇന്ന് മികച്ചതായിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളോട് മികച്ച രീതിയില്‍ പെരുമാറും. ഇത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. നിങ്ങളുടെ പ്രണയബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ പദ്ധതിയിട്ടേക്കാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ഇന്ന് മെച്ചപ്പെടും. സാമ്പത്തികമായി ദിവസം മികച്ചതാണെങ്കിലും ചിന്തിക്കാതെ പണം ഉപയോഗിക്കരുത്. നിങ്ങളുടെ ആരോഗ്യം ഇന്ന് പൂര്‍ണമാകും.

കുംഭം രാശി
ഇന്ന് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. വിട്ടുമാറാത്ത ആമാശയ രോഗം നിങ്ങള്‍ക്ക് വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കാം. നിങ്ങള്‍ ഇന്ന് ഉദ്ദേശിച്ച യാത്രകള്‍ മാറ്റിവയ്ക്കുക. ഓഫീസ് അന്തരീക്ഷം ഇന്ന് വളരെ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പൂര്‍ണ്ണ പിന്തുണ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങള്‍ രണ്ടുപേരും തമ്മിലുള്ള അടുപ്പം കുറച്ചുകൂടി വര്‍ദ്ധിച്ചേക്കാം. സാമ്പത്തികമായി ദിവസം സാധാരണമായിരിക്കും. അമിതമായി ചെലവാക്കരുത്.

മീനം രാശി
ഇന്ന് നിങ്ങള്‍ക്ക് ഒരു ഉറ്റ ചങ്ങാതിയുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. സംയമനത്തോടെ അത്തരം സാഹചര്യത്തില്‍ പെരുമാറുക. അമ്മയോ അച്ഛനോ നിങ്ങള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍ ചെവിക്കൊള്ളുക. ഇന്ന് സാമ്പത്തികമായി ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് കുറച്ചധിക പണം നേടാന്‍ കഴിയും. പ്രണയിനിയുമായി ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ അടുപ്പം അനുഭവപ്പെടും. നിങ്ങളുടെ പങ്കാളിക്കൊപ്പം നിങ്ങള്‍ വളരെ സന്തുഷ്ടരാകും. നിങ്ങളുടെ ആരോഗ്യം ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.



Click it and Unblock the Notifications











