For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീഴ്ചകള്‍ സൂക്ഷിക്കേണ്ട രാശിക്കാര്‍ ഇവര്‍

|

ഇന്നത്തെ ദിവസം നേട്ടം നിരത്തുന്ന ചില രാശിക്കാരുണ്ട്. വൃശ്ചികം രാശിക്കൊ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ജോലിനേട്ടം കാണുന്നു. പുതിയ ജോലികള്‍ക്ക് അവസരം ലഭിക്കും. സാമ്പത്തികം, ദാമ്പത്യ ജീവിതം എന്നിവ നന്നായിരിക്കും. ആരോഗ്യവും അനുകൂലമായി വരുന്നുണ്ട്. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ എല്ലാ രാശിക്കാര്‍ക്കും ലഭിക്കണമെന്നില്ല. ഇന്നത്തെ വീഴ്ചകളില്‍ സൂക്ഷിക്കേണ്ട ചില രാശിക്കാരുണ്ട്. കൂടുതലറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

Most read: Vishu Phalam: ഓരോ നക്ഷത്രത്തിന്റേയും സമ്പൂര്‍ണ ഫലം

മേടം

മേടം

ഇന്ന് നിങ്ങള്‍ക്ക് സാധാരണമായിരിക്കും. നിക്ഷേപം പോലുള്ള പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍, ഇപ്പോള്‍ വായ്പ എടുക്കുന്നതില്‍ നിന്നും കൊടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം. നിങ്ങളുടെ ജോലികള്‍ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുക. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും.

ഇടവം

ഇടവം

ജോലിപരമായി ചില വെല്ലുവിളികള്‍ ഉണ്ടായേക്കാം. മേലുദ്യോഗസ്ഥരുമായി മികച്ച ബന്ധം പുലര്‍ത്താം. ദിവസത്തിന്റെ രണ്ടാം പകുതി സ്ഥിതി മെച്ചപ്പെടും. ഇന്ന് വ്യാപാരികള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുമെങ്കിലും നല്ല ഫലങ്ങള്‍ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം പ്രയോജനകരമാകും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാം. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളുമായി ഒരുപാട് ആസ്വദിക്കും. ആരോഗ്യം നന്നായിരിക്കും.

മിഥുനം

മിഥുനം

ഇന്ന് നിങ്ങള്‍ക്ക് വളരെ വികാരാധീനത അനുഭവപ്പെടും. ചെറിയ കാര്യങ്ങള്‍ പോലും ഇന്ന് നിങ്ങളെ ദു:ഖിപ്പിക്കും. നിരവധി നെഗറ്റീവ് ചിന്തകളും ഓര്‍മ്മയില്‍ വരും. സാമ്പത്തികം ഇന്ന് നന്നായിരിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരില്ല. ദാമ്പത്യ ജീവിതം സന്തോഷകരമാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം നിലനില്‍ക്കും. കമിതാക്കള്‍ക്കും ദിവസം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

Most read: മിഥുനം രാശി: ഈ വര്‍ഷം നിങ്ങളുടെ പാത ഇങ്ങനെ

കര്‍ക്കിടകം

കര്‍ക്കിടകം

പണത്തിന്റെ കാര്യത്തില്‍ ഇന്ന് മികച്ച ദിവസമായിരിക്കും. അടുത്തിടെ ഒരു സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍, ഇന്ന് വീണ്ടെടുക്കാനുള്ള അവസരം ലഭിച്ചേക്കാം. ജോലിപരമായി വളരെ സമ്മര്‍ദ്ദമുണ്ടാകും. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും നിങ്ങളില്‍ നിലനില്‍ക്കും. ശാന്തമായ മനസ്സോടെ നിങ്ങളുടെ ജോലി ചെയ്യുന്നത് നന്നായിരിക്കും. വ്യാപാരികള്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കേണ്ടിവരും. കുടുംബ ജീവിതത്തില്‍ സമ്മര്‍ദ്ദമുണ്ടാകും. നിങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണം. ഇന്ന് ആരോഗ്യം അവഗണിക്കരുത്.

ചിങ്ങം

ചിങ്ങം

ജോലിപരമായി വളരെ നല്ലതായിരിക്കും. ഇന്ന്, കുറഞ്ഞ പരിശ്രമത്തില്‍ ജോലികള്‍ തീര്‍ക്കാം. വളരെക്കാലമായി കുടുങ്ങിക്കിടക്കുന്ന ഏതൊരു ജോലിയും പൂര്‍ത്തിയാകും. സമ്മര്‍ദ്ദം കുറയും. വ്യാപാരികളുടെ ബിസിനസിനും ഇന്ന് ചില മുന്നേറ്റങ്ങളുണ്ടാകും. പണത്തിന്റെ സാഹചര്യം ശക്തമായിരിക്കും. ഗാര്‍ഹിക സുഖസൗകര്യങ്ങള്‍ക്കായി ഇന്ന് പണം ചെലവഴിക്കാം. ജീവിതപങ്കാളിയുമായി ചില പിരിമുറുക്കങ്ങള്‍ സാധ്യമാണ്. ഇന്ന് അവര്‍ നിങ്ങളെക്കുറിച്ച് ദേഷ്യപ്പെടാന്‍ സാധ്യതയുണ്ട്. ആരോഗ്യം ഇന്ന് സാധാരണമായിരിക്കും.

കന്നി

കന്നി

ജോലിപരമായി ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുടെ സഹായം സ്വീകരിക്കാം. ഇന്ന് വളരെക്കാലത്തിനുശേഷം നിങ്ങളുടെ പ്രണയ പങ്കാളിക്കൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. വിവാഹിതര്‍ക്ക് പങ്കാളിയുമായി ചില അഭിപ്രായവ്യത്യാസമുണ്ടാകാം. പണത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതല്ല. ഇന്ന്, പണത്തിന്റെ അഭാവം കാരണം നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകില്ല. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക.

Most read: ബുധന്റെ മീനരാശീ സംക്രമണം; നേട്ടമോ കോട്ടമോ?

തുലാം

തുലാം

കുടുംബ ജീവിതത്തില്‍ ഇന്ന് സമ്മര്‍ദ്ദം നിലനില്‍ക്കും. വീട്ടില്‍ ഒരു തര്‍ക്കത്തിനു സാധ്യതയുണ്ട്. നിങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതാണ് നല്ലത്. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. ജോലിപരമായി ഇന്ന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നേട്ടം ലഭിക്കും. പ്രണയിക്കുന്നവര്‍ക്ക് ഇന്ന് വളരെ പ്രത്യേക ദിവസമായിരിക്കും. നിങ്ങള്‍ ആരുടെയെങ്കിലും ആകര്‍ഷണ കേന്ദ്രമായി മാറുന്നുവെന്ന് ഇന്ന് നിങ്ങള്‍ മനസ്സിലാക്കും. പണത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.

വൃശ്ചികം

വൃശ്ചികം

ഇന്ന് നിങ്ങള്‍ക്ക് ജോലിപരമായി ശുഭമായിരിക്കും. നിങ്ങളുടെ നിലവിലെ ജോലിയില്‍ നിങ്ങള്‍ സംതൃപ്തരല്ലെങ്കില്‍, ഒരു നല്ല അവസരം തേടുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തികമായി, ഇന്ന് മികച്ചതായിരിക്കും. എന്നിരുന്നാലും, പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആരെയു കണ്ണുകള്‍ അടച്ച് വിശ്വസിക്കരുത്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ ബന്ധത്തില്‍ ഒരു പുതിയ വേഗം നിങ്ങള്‍ക്ക് അനുഭവപ്പെടും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം അനുകൂലമാണ്.

ധനു

ധനു

പ്രണയ ജീവിതത്തില്‍ ഇന്ന് നിങ്ങള്‍ക്ക് സന്തോഷം നിറയും. വിവാഹിതര്‍ക്ക് ഇന്ന് നിങ്ങളുടെ പങ്കാളിയുമായി അവിസ്മരണീയമായ ദിവസമായിരിക്കും. ഇന്ന് ജോലിയുമായി ബന്ധപ്പെട്ട് പുതിയതും പ്രധാനപ്പെട്ടതുമായ ചില ആളുകളെ നിങ്ങള്‍ കണ്ടേക്കാം. പണത്തിന്റെ അവസ്ഥ മോശമായിരിക്കും. വലിയ സാമ്പത്തിക ഇടപാടുകളൊന്നും ചെയ്യാതിരിക്കുക. ചെലവുകള്‍ ശ്രദ്ധിക്കുക. കുടുംബജീവിതം സാധാരണമായിരിക്കും. ആരോഗ്യം ഇന്ന് ശ്രദ്ധിക്കുക.

Most read: ദോഷമുക്തിക്ക് അനുഷ്ഠിക്കാം ശനിയാഴ്ച വ്രതം

മകരം

മകരം

ഇന്ന് സ്വകാര്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. മാതാപിതാക്കളുമായുള്ള ബന്ധം നല്ലതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. നിങ്ങളുടെ പങ്കാളിയോടുള്ള സ്‌നേഹം വളരും. പ്രണയ ജീവിത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കാം. അടുത്തിടെ ഒരു പ്രണയ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍, അത് പരിഗണിക്കാം. സാമ്പത്തികമായി ദിവസം സമ്മിശ്രമായിരിക്കും. എന്നാല്‍ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം.

കുംഭം

കുംഭം

ബിസിനസ്സുകാര്‍ക്ക് ഇന്ന് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. പെട്ടെന്ന് നിങ്ങളുടെ ചില ജോലികള്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്, അത് നഷ്ടം വരുത്തും. ഈ സമയത്ത് നെഗറ്റീവ് തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. സാമ്പത്തിക രംഗത്ത്, ദിവസം നന്നായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്താം. ജോലിയോടൊപ്പം ആരോഗ്യവും പ്രധാനമാണ്, അതിനാല്‍ ആരോഗ്യം ശ്രദ്ധിക്കുക.

Most read: വെള്ളിയാഴ്ച ജനിച്ചവര്‍ ആഢംബരപ്രിയര്‍

മീനം

മീനം

നിങ്ങള്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍, കഠിനാധ്വാനം ചെയ്യേണ്ടതായി വരും. സാമ്പത്തികം നല്ല നിലയിലായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ കുടുംബവുമായുള്ള ബന്ധം ശക്തമായി നിലനിര്‍ത്തുന്നതിന്, നിങ്ങള്‍ കുടുംബാംഗങ്ങളുമായി പരമാവധി സമയം ചെലവഴിക്കണം. ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

English summary

Daily Horoscope For 11th April 2020

Read your daily horoscope for 11th April 2020 in Malayalam.
Story first published: Saturday, April 11, 2020, 6:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X