Latest Updates
-
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ! -
മെയ് 15-ന് അപൂർവ്വമായ മൂന്ന് രാജയോഗങ്ങൾ; നിങ്ങളുടെ രാശിയിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുമോ? -
കാൻ ഫെസ്റ്റിവലിൽ താരങ്ങൾ തിളങ്ങുന്നത് വെറുതെയല്ല; ആലിയയും നയൻതാരയും പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് പ്ലാൻ ഇതാണ്! -
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
വണ്ണം കുറയ്ക്കാൻ സെമാഗ്ലൂട്ടൈഡ് ഇൻജക്ഷൻ; അശ്രദ്ധമായി ഉപയോഗിച്ചാൽ പണി പാളും, അറിയേണ്ടതെല്ലാം!
ബിസിനസില്‍ ശോഭിക്കുന്നവര്‍ ഈ രാശിക്കാര്‍
ചില രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കത്തിലെ ദിവസം മികച്ച ഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. മറ്റു ചിലര്‍ക്ക് രാശിപരമായി ദിവസം മികച്ചതല്ല. മിഥുനം രാശിക്കാര്‍ക്ക് ഇന്ന് നല്ല ചില നേട്ടങ്ങള്‍ കാണുന്നു. ഇന്ന് അവര്‍ക്ക് അവരുടെ ജീവിത പങ്കാളിയെ കണ്ടെത്താനാകും. സാമ്പത്തികമായി വളരെ ഭാഗ്യമുണ്ടാകും. തടസപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാനും കഴിയും. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ എല്ലാവരിലും കാണുന്നില്ല. ഇന്നത്തെ രാശിഫലം അറിയാന്‍ വായിക്കൂ.

മേടം രാശി
ഇന്ന് നിങ്ങള്‍ക്ക് ശരിയായ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് ഇന്ന് വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. ഇന്ന് നിങ്ങള്‍ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം മികച്ച സമയം ചെലവഴിക്കും. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം നിലനില്ക്കും. പ്രണയിതാക്കള്‍ക്ക് ഇന്ന് വിവാഹാഭ്യര്‍ത്ഥന നടത്താം. ആരോഗ്യകാര്യങ്ങള്‍ ഇന്ന് വളരെ നല്ലതായിരിക്കും. മാനസിക സമാധാനം അനുഭവപ്പെടും.

ഇടവം രാശി
നിങ്ങളുടെ കരിയറിനെക്കുറിച്ചുള്ള ആശങ്കകള്‍ മുതിര്‍ന്നവരുമായി പങ്കുവച്ച് പരിഹരിക്കാവുന്നതാണ്. ഇന്ന് നിങ്ങള്‍ എന്തെങ്കിലും കുഴപ്പത്തില്‍ അകപ്പെടുകയാണെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവും സഹായത്തിനെത്തും. നിങ്ങളുടെ കോപം ഇന്ന് നിയന്ത്രിക്കണം. നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിക്കുക. ദാമ്പത്യപരമായി ഇന്ന് അല്പം മോശമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണത്തെക്കുറിച്ച് തിടുക്കത്തില്‍ തീരുമാനമെടുക്കരുത്.

മിഥുനം രാശി
ഇന്ന് സാമൂഹിക പരിപാടിയുടെയും ഭാഗമാകാന്‍ കഴിയും. പ്രണയ ജീവിതം ഇന്ന് മികച്ചതാണ്. നിങ്ങളുടെ പ്രേമഭാജനത്തെ ഇന്ന് കണ്ടെത്താനാവും. സാമ്പത്തികമായി ഇന്ന് വളരെ ഭാഗ്യമുണ്ടാകും. തടസപ്പെട്ട ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് നന്നായി ചെലവഴിക്കാം. തൊഴില്‍രഹിതര്‍ക്ക് ഇന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ കലഹമുണ്ടാകും. നിങ്ങള്‍ സ്വയം നിയന്ത്രിക്കുക.

കര്‍ക്കിടകം രാശി
നിങ്ങളുടെ മനസ്സില്‍ പലതരം ആശങ്കകള്‍ ഉണ്ടാകും. നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കുക. ഓഫീസ് അന്തരീക്ഷം ഇന്ന് അല്പം മോശമാകും. പൂര്‍ത്തിയാക്കാത്ത ജോലികള്‍ കാരണം മേലുദ്യോഗസ്ഥര്‍ കോപപ്പെടും. കൃത്യസമയത്ത് നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കുക. ബിസിനസ്സുകാര്‍ പുതിയ പ്രവൃത്തികള്‍ ആരംഭിക്കാതിരിക്കുക. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. പാഴ്ചെലവ് ഒഴിവാക്കുക. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങം രാശി
ജോലിയില്‍ വളരെ തിരക്കിലായിരിക്കും. മേലുദ്യോഗസ്ഥര്‍ ചില പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കും. ബിസിനസ്സുകാര്‍ക്ക് പെട്ടെന്ന് യാത്ര ചെയ്യേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. വീടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹരിക്കാന്‍ പങ്കാളി സഹായിക്കും. സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. പ്രണയ ജീവിതത്തില്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പങ്കാളിയുമായി അനാവശ്യമായി തര്‍ക്കിക്കുന്നത് ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കഠിനാധ്വാനം ചെയ്യുക.

കന്നി രാശി
പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസം വീടിന്റെ സമാധാനത്തെ ബാധിക്കും. കോപം നിയന്ത്രിക്കുക. പ്രണയത്തിന്റെ കാര്യത്തില്‍ ഇന്ന് അല്പം ബുദ്ധിമുട്ടായിരിക്കും. നിസ്സാരകാര്യങ്ങളില്‍ തര്‍ക്കിക്കുന്നത് ഒഴിവാക്കുക. ഓഫീസിലെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിയും കുടുംബവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുക.

തുലാം രാശി
സാമ്പത്തിക രംഗത്ത് ദിവസം അത്ര നല്ലതല്ല. സാമ്പത്തിക ശ്രമങ്ങള്‍ പരാജയപ്പെടാം. നിങ്ങള്‍ക്ക് ഇന്ന് മറ്റുള്ളവരെ സന്തോഷിപ്പിക്കാനാകും. ഇന്ന് പങ്കാളിയുമായി നല്ല ദിവസമായിരിക്കും. അവരുടെ സ്നേഹം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. വളരെയധികം ഉത്കണ്ഠ നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും നല്ലതല്ല. കുടുംബ ജീവിതം സാധാരണമായിരിക്കും. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും.

വൃശ്ചികം രാശി
സാമ്പത്തിക രംഗത്ത് ചില നല്ല ഫലങ്ങള്‍ കാണാം. ഇന്ന് പണം സമ്പാദിക്കാന്‍ കഴിയും. പുതിയ പദ്ധതികള്‍ നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. യാത്രയ്ക്കും വിനോദത്തിനും ഇന്ന് നല്ല ദിവസമാണ്. ഓഫീസിലെ ഗോസിപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. മേലുദ്യോഗസ്ഥരുടെ കോപത്തിന് ഇരയാകാതിരിക്കുക. കുടുംബാംഗങ്ങള്‍ കാരണം ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ഇന്ന് നിങ്ങളുടെ മാനസികാരോഗ്യം ഇന്ന് നല്ലതായിരിക്കും. ഗാര്‍ഹിക പ്രശ്നങ്ങള്‍ വീട്ടില്‍ തന്നെ പരിഹരിക്കുക.

ധനു രാശി
ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതയുണ്ടാകും. പങ്കാളിയുടെ മാനസികാവസ്ഥ ശരിയായിരിക്കില്ല. ജോലിപരമായി ഇന്ന് നല്ല ഫലങ്ങള്‍ നേടാം. മേലുദ്യോഗസ്ഥരുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കും. സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കും. ഇന്ന് നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്തും. സാമ്പത്തിക രംഗത്ത് സമ്മിശ്ര ഫലങ്ങളാണ്. നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചെലവഴിക്കുകയാണെങ്കില്‍ സാമ്പത്തിക പ്രശ്നം നേരിടേണ്ടിവരില്ല.

മകരം രാശി
ദാമ്പത്യ ജീവിതം നന്നായിരിക്കും. പങ്കാളിയില്‍ നിന്ന് വളരെയധികം സ്നേഹവും പിന്തുണയും ലഭിക്കും. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ ഒരുമിച്ച് നിറവേറ്റും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ നേരിടാം. ആത്മവിശ്വാസക്കുറവ് നിങ്ങളെ പ്രതികൂലമായി ബാധിക്കും. വളരെയധികം ചെലവഴിക്കുന്നത് ഒഴിവാക്കുക. ബിസിനസ്സുകാര്‍ക്ക് പുരോഗതിയുടെ ദിവസമാണ്. നിയമപരമായ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ദിവസം നല്ലതാണ്. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

കുംഭം രാശി
ജോലിക്കാര്‍ക്ക് ബഹുമതികള്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് എന്ത് തീരുമാനവുമെടുക്കാം. ദാമ്പത്യ ജീവിതത്തില്‍ ഇണയോട് ഇന്നു ശരിയായി പെരുമാറുക. കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടും. അത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുക. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ഇന്ന് നല്ലതായിരിക്കും. മാനസികമായി മെച്ചപ്പെട്ട അനുഭവം ലഭിക്കും.

മീനം രാശി
കുടുംബപരമായി ഇന്ന് ചില പിരിമുറുക്കങ്ങളുണ്ടാകും. സ്വത്തും പണവും സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. നിയമപരമായ കാര്യങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമല്ല. കോടതിയുമായി ബന്ധപ്പെട്ട വിഷയം നിങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കും. ഇന്ന് നിങ്ങളുടെ സമയം നന്നായി പ്രയോജനപ്പെടുത്തുക. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിനായി കൂടുതല്‍ ചെലവഴിക്കാന്‍ കഴിയും. ഒരു വലിയ നിക്ഷേപവും നടത്താം. ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം കാണും.



Click it and Unblock the Notifications