For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷമിക്കേണ്ടി വരുന്ന രാശിക്കാർ ഇന്ന് ഇവരാണ്

|

ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്ലാൻ ചെയ്യണോ? ഒരു തരത്തിലുള്ള തട്ടിമുട്ടലുകളും ഇല്ലാതെ നല്ല രീതിയിൽ മുന്നോട്ടോ പോവുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

ഇത് മനസ്സിലാക്കിയാൽ നിങ്ങൾക്ക് ഇന്നത്തെ ദിവസവും പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ട് പോകാവുന്നതാണ്. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലരുടേയും കാര്യങ്ങൾ നിങ്ങളെ ശല്യം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ജോലിക്കാര്യത്തിൽ അൽപം കൂടുതൽ പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇല്ലെങ്കിൽ അത് കൂടുതല്‍ അപകടങ്ങളിലേക്കാണ് നിങ്ങളെ തള്ളിയിടുവന്നത്. വിജയം കൈവരിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് നീങ്ങേണ്ടതായുണ്ട്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നഷ്ടങ്ങളിലേക്കാണ് അത് നിങ്ങളെ എത്തിക്കുന്നത്. സാമ്പത്തികത്തെക്കുറിച്ച് സംസാരിക്കുന്നത് നല്ലതാണ് എന്നാൽ അതിൽ അൽപം ശ്രദ്ധ വേണം

 ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. വിജയിക്കുന്നതിനുള്ള അവസരങ്ങൾ ധാരാളം ലഭിക്കുമെങ്കിലും അത് അൽപം ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ്. എന്നാൽ അന്ധമായ മറ്റുള്ളവരെ വിശ്വസിക്കരുത്. ഇത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. നിങ്ങൾക്ക് ഇന്നത്തെ ദിവസം കുടുംബത്തിന് വേണ്ടി ചിലവാക്കുന്ന ഒരു ദിവസമായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കുന്ന ഒരുദിവസമായിരിക്കും. മാത്രമല്ല എന്തിനും ഏതിനും അഡ്വാന്‍റേജ് എടുക്കുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളെക്കുറിച്ച് ഒരു പരാതി പറയുന്നതിന് ഇന്നത്തെ ദിവസം ആരും തയ്യാറാവുകയില്ല. ധാരാളം യാത്ര ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് പ്രതിസന്ധികൾക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. ആരോഗ്യം അൽപം പ്രതിസന്ധിയിൽ ആവുന്ന ദിവസമാണ്. പ്രമേഹ രോഗികൾ വളരെയധികം ശ്രദ്ധിക്കണം.

കർക്കിടകം രാശി

കർക്കിടകം രാശി

കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധിക്കാം. നിങ്ങളുടെ ജീവിതത്തിലെ പല അവസരങ്ങളും നല്ലതു പോലെ നിലനിർത്തുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങൾ എടുക്കുന്ന കഠിനാധ്വാനത്തിന് വളരെയധികം നേട്ടങ്ങൾ ഇന്നത്തെ ദിവസം ഉണ്ടാവുന്നുണ്ട്. ജോലിയില്‍ വളരെയധികം സന്തോഷകരമായിട്ടായിരിക്കും ഇന്നത്തെ ദിവസം പോവുന്നത്. നിങ്ങൾ എന്ത് വിചാരിക്കുന്നുവോ അത് അൽപം നല്ല രീതിയിൽ മുന്നോട്ട് പോവുന്ന ദിവസമായിരിക്കും ഇന്നത്തെ ദിവസം. എങ്കിലും ആരോഗ്യത്തിന് അൽപം ശ്രദ്ധ നൽകണം.

 ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്ക് ഇന്നത്തെ ദിവസം അൽപം മുന്നിലേക്ക് നോക്കാവുന്നതാണ്. കാരണം നേട്ടങ്ങൾ തലയിൽ തട്ടി പോവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. വളരെയധികം വൈകാരികമായി കാര്യങ്ങൾ ചെയ്യുന്ന ദിവസമായിരിക്കും. അതിലുപരി ഇന്ന് നിങ്ങൾ വളരെയധികം ശാന്തമായിട്ടിരിക്കുന്ന ഒരു ദിവസം കൂടിയാണ്. ജോലി ഒരിക്കലും അടുത്ത ദിവസത്തേക്ക് മാറ്റി വെക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. മുതിർന്നവരോട് ബഹുമാനത്തോടെ പെരുമാറാൻ ശ്രദ്ധിക്കണം.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം വളരെയധികം ആത്മസംതൃപ്തി ലഭിക്കുന്ന ഒരു ദിവസമായിരിക്കും. എന്നാൽ അൽപം ശ്രദ്ധിച്ചാൽ മറ്റുള്ളവരെ സഹായിക്കുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒരു ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. സാധ്യതകളുടെ ഒരു കൂമ്പാരം തന്നെ ഇവരെ കാത്തിരിക്കുന്നുണ്ട്, നിങ്ങളുടെ വരുമാനം വർദ്ധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബമാണ് ഏറ്റവും വലുത് എന്ന് ചിന്തിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം അന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടതായി തോന്നുന്നുണ്ട്. നിങ്ങളുടെ സ്വകാര്യകാര്യങ്ങളിൽ അൽപം ബുദ്ധിമുട്ടുകൾ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും കുടുംബത്തിന് വേണ്ടി ആറ്റിറ്റ്യൂഡിൽ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കും. പല കാര്യങ്ങൾ കൊണ്ടും ജോലികൾ പലതും നീണ്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നുണ്ട്. സാമ്പത്തികം പ്രശ്നമില്ലാത്ത ദിവസമാണ് ഇന്നത്തേത്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാർക്ക് ഇന്ന് വളരെയധികം സന്തോഷകരമായി നിലനിൽക്കുന്നതിന് സാധിക്കുന്നുണ്ട്. നിങ്ങളുടെ ബന്ധങ്ങൾ നിങ്ങളെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുത്തിയും മറ്റുള്ളവരെ സഹായിക്കുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്. എങ്കിലും ബോസിന്‍റെ മൂഡനുസരിച്ച് പല കാര്യങ്ങളും ചെയ്യുന്നതിന് നിങ്ങൾ നിർബന്ധിതരാവും. സാമ്പത്തികം വളരെയധികം മെച്ചപ്പെടുന്ന അവസ്ഥയുണ്ടാവും. ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ വഷളാവുന്ന അവസ്ഥയുണ്ട്.

 ധനു രാശി

ധനു രാശി

ധനു രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം ശ്രദ്ധ വേണം. നിങ്ങളുടെ പ്രശ്നങ്ങള്‍ സങ്കടങ്ങൾ എല്ലാം വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അൽപം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നേട്ടങ്ങൾക്കും സാധ്യതയുണ്ട്. കുടുംബത്തിൽ നിന്ന് പിന്തുണയും സപ്പോർട്ടും ലഭിക്കുന്നുണ്ട്. പങ്കാളിയോട് പല കാര്യങ്ങളും തുറന്ന് പറയുന്നതിനുള്ള അവസരം ഉണ്ടാവുന്നു. സാമ്പത്തികം മെച്ചപ്പെടുന്നുണ്ട്. ആരോഗ്യം വളരെയധികം നേട്ടങ്ങൾ ഉള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അൽപം ശ്രദ്ധിച്ചാൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം.

 മകരം രാശി

മകരം രാശി

മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അൽപം പ്രതിസന്ധികൾ നേരിടുന്നുണ്ട്. എങ്കിലും അൽപം ശ്രദ്ധിച്ചാൽ മാത്രമേ നിങ്ങളുടെ ജീവിതം നല്ല രീതിയിൽ ഇന്ന് മുന്നോട്ട് പോവുകയുള്ളൂ. ഓരോ ദിവസത്തേയും പ്രതിസന്ധികൾ നിങ്ങളെ ഇന്ന് നല്ല രീതിയിൽ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അൽപം ശ്രദ്ധിച്ച് വേണം കടം കൊടുക്കുന്നതിനും മറ്റും. അല്ലെങ്കിൽ ദാരിദ്ര്യത്തിൽ ആവുന്നതിന് അധികം സമയമില്ല എന്നതാണ് സത്യം.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ മുന്നോട്ട് പോവണം. ജോലികളെല്ലാം വേഗത്തിൽ തീർക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങളുടെ ഇന്നത്തെ ദിവസം ജോലിയിൽ മാത്രമായി പോവും. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടരുത്. അത് കൂടുതൽ അബദ്ധങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

 മീനം രാശി

മീനം രാശി

മീനം രാശിക്കാർക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടേത് മാത്രമായിരിക്കും. എങ്കിലും ജോലിയിൽ അല്‍പം കൂടുതൽ ശ്രദ്ധിക്കണം. അല്ലെങ്കിൽ അബദ്ധങ്ങളിൽ ചെന്നു ചാടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തികമായി പ്രതിസന്ധികൾ ഉണ്ടാവില്ലെങ്കിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് നിങ്ങളിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട് എന്ന് തിരിച്ചറിയുകയെങ്കിലും ചെയ്യണം.

Read more about: zodiac sign രാശി
English summary

Daily Horoscope prediction For 10th December 2019

Here is the daily horoscope for december 10th 2019. Read on
Story first published: Tuesday, December 10, 2019, 6:06 [IST]
X