ഇന്ന് ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട രാശിക്കാര്‍

ഓരോ ദിവസവും പ്രിയപ്പെട്ടതാണ്. എന്നാല്‍ അവ നല്‍കുന്ന വെല്ലുവിളികള്‍ ചെറുതല്ല. അതൊക്കെ തരണം ചെയ്ത് വിജയം നേടുന്നവരാണ് പോരാളിയായ മനുഷ്യര്‍. ഇന്നത്തെ ദിനത്തില്‍ പല രാശിക്കാര്‍ക്കും ചില വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നു. എന്നാല്‍ അവ മാത്രമല്ല, പറയേണ്ടതായ ചില നേട്ടങ്ങള്‍ കൂടി ലഭിക്കുന്നുണ്ട് പലര്‍ക്കും. മൊത്തത്തില്‍ സമ്മിശ്രമായൊരു ദിനമാണിന്ന്. കൂടുതല്‍ അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം

മേടം

കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്ന മാനസികാസ്വാസ്ഥ്യം ഇന്ന് മാറിക്കിട്ടും. ഇന്ന് നിങ്ങള്‍ പോസിറ്റീവിറ്റി അനുഭവിക്കുകയും ജോലിയില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും. ജോലിക്കാര്‍ക്ക് ജോലിയില്‍ എന്തെങ്കിലും മാറ്റം ഇന്ന് സാധ്യമാണ്. നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ ചില ഉത്തരവാദിത്തം ഏല്‍പ്പിച്ചേക്കാം. സഹപ്രവര്‍ത്തകരുമായി ഇന്ന് നല്ല ബന്ധത്തിലാവുക. ഇന്ന് വ്യാപാരികള്‍ക്ക് സാധാരണമായിരിക്കും. കുടുംബജീവിതത്തില്‍ സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. സഹോദരങ്ങളുമായി ചില അഭിപ്രായവ്യത്യാസം ഉണ്ടാകാം. മാതാപിതാക്കളുടെ വാത്സല്യവും അനുഗ്രഹവും ലഭിക്കും. നിങ്ങള്‍ ആരോഗ്യവാനായിരിക്കണമെങ്കില്‍, ഈ സമയത്ത് അശ്രദ്ധ ഒഴിവാക്കണം.

ഇടവം

ഇടവം

കുടുംബജീവിതം മികച്ചതായിരിക്കും. ഇന്ന് വിനോദത്തിനായി സമയം ചെലവഴിക്കാം. സാമ്പത്തികമായി, ഇന്ന് ശുഭമായിരിക്കും. അധിക പണം സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പങ്കാളിയുമായുള്ള ബന്ധത്തില്‍ സ്‌നേഹം നിലനില്‍ക്കും. കുടുംബ ഉത്തരവാദിത്തങ്ങളിലോ ജോലിയിലോ ആകട്ടെ, ഇന്ന് എല്ലാ സാഹചര്യങ്ങളും നിങ്ങളെ പിന്തുണയ്ക്കും. ആരോഗ്യം ഇന്ന് നന്നായിരിക്കും.

മിഥുനം

മിഥുനം

പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അകലും. ഇന്ന് സാമ്പത്തിക പുരോഗതി കൈവരിക്കാം. പിതാവില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ജാഗ്രത പാലിക്കുക. ജോലിക്കാര്‍ക്ക് ചില ജോലിഭാരം വരുമെങ്കിലും പ്രിയപ്പെട്ടവരുടെ പിന്തുണയോടെ തടസ്സങ്ങളില്ലാതെ നിങ്ങളുടെ ജോലി ചെയ്യാന്‍ കഴിയും. വ്യാപാരികള്‍ക്ക് ഇന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഇന്ന്, ഭൂമി സ്വത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം ഇന്ന് നല്ലതായിരിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

ഇന്ന് നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. ഇന്ന് കഴിയുന്നത്ര വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സ്വയം വലിയ കുഴപ്പങ്ങളില്‍ അകപ്പെടാം. നിങ്ങളുടെ കോപം നിയന്ത്രിച്ച് മനസമാധാനത്തോടെ പ്രവര്‍ത്തിക്കുക. വീട്ടില്‍ വിയോജിപ്പിന്റെ സാഹചര്യം ഉണ്ടാകാം. ഇന്ന്, മാതാപിതാക്കളും നിങ്ങളോട് അസന്തുഷ്ടരാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ചിന്തിക്കാതെ ചെലവഴിക്കുന്നത് ഒഴിവാക്കുക. ദാമ്പത്യ ജീവിതം നന്നായിരിക്കും. വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം കാരണം ആരോഗ്യം ദുര്‍ബലമായി തുടരും.

ചിങ്ങം

ചിങ്ങം

സാമ്പത്തിക രംഗത്ത് സമ്മിശ്രമാണ്. പണം സമ്പാദിക്കാനുള്ള നല്ലൊരു അവസരം ലഭിക്കും, എന്നാല്‍ ചെലവുകള്‍ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ചുറ്റിപ്പറ്റിയേക്കാം. വീടിന്റെ സമാധാനം നിലനിര്‍ത്താന്‍, നിങ്ങളുടെ കുടുംബത്തിന്റെ വശവും നിങ്ങള്‍ മനസ്സിലാക്കണം. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പ്രിയപ്പെട്ടവരുടെ മനസ് കൂടി അറിയുക. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാധുര്യം ഉണ്ടാകും. ഇന്ന് നിങ്ങള്‍ക്ക് മാനസിക സന്തോഷവും സമാധാനവും ലഭിക്കും. ജോലിപരമായി ഇന്ന് സാധാരണമായിരിക്കും. ആരോഗ്യം നന്നായിരിക്കും.

 കന്നി

കന്നി

കുറച്ച് ദിവസമായി, തുടര്‍ച്ചയായി പരാജയപ്പെടുന്ന നിങ്ങളുടെ ശ്രമങ്ങള്‍ ഇന്ന് വിജയം കാണും. ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു പുതിയ കിരണം ലഭിക്കും. ജോലിയും വ്യക്തിജീവിതവും സന്തുലിതമാക്കാന്‍ കഴിയും. കുടുംബത്തില്‍ നടന്നുകൊണ്ടിരുന്ന വേര്‍തിരിവിനെ മറികടക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ചില വ്യക്തമായ തീരുമാനങ്ങള്‍ ഇന്ന് എടുക്കാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇന്ന് ജോലി കൂടുതല്‍ ആയിരിക്കുമെങ്കിലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പണത്തിന്റെ കാര്യത്തില്‍ ദിവസം സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

തുലാം

തുലാം

പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമല്ല, അതിനാല്‍ ശ്രദ്ധാപൂര്‍വ്വം ചെലവഴിക്കേണ്ടതുണ്ട്. ഇന്ന്, നിങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ വെല്ലുവിളി വരാം. ജോലിക്കാര്‍ക്ക് പുരോഗതിയുണ്ടാകും. ഇന്ന് വ്യാപാരികള്‍ക്കും ഗുണം ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് ലാഭകരമായ കരാര്‍ ഉണ്ടാക്കാന്‍ കഴിയും. കുടുംബവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇന്ന് മറികടക്കാന്‍ കഴിയും. കുടുംബവുമായുള്ള നിങ്ങളുടെ ദേഷ്യം ഇന്ന് അവസാനിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഗൗരവമായിരിക്കുക.

വൃശ്ചികം

വൃശ്ചികം

ദാമ്പത്യ ജീവിതത്തിലെ അവസ്ഥകള്‍ സമ്മര്‍ദ്ദം തീര്‍ക്കും. ഇന്ന് നിങ്ങളുടെ ഇണയുടെ അനിയന്ത്രിതമായ കോപം വീടിന്റെ സമാധാനത്തെ ബാധിക്കും. ഇന്ന് ജോലിക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടാം. നിങ്ങള്‍ക്ക് പൂര്‍ണ്ണ ഏകാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. സാമ്പത്തികമായി, ഇന്ന് കുറച്ച് പുരോഗതി ഉണ്ടാകും. നിങ്ങളുടെ ലോണോ മറ്റോ അടയ്ക്കാന്‍ സാധ്യതയുണ്ട്. പ്രണയ ജീവിതം നന്നായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം സമ്മിശ്രമായിരിക്കും.

ധനു

ധനു

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നം പരിഹരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും. മാതാപിതാക്കളുടെ പ്രീതി നേടും. പ്രണയിതാക്കള്‍ക്ക് ദിവസം വളരെ പ്രധാനമായിരിക്കും. നിങ്ങള്‍ ആരെയെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍, ഇന്ന് സംസാരിക്കാന്‍ സമയം അനുകൂലമാണ്. വിവാഹിതര്‍ക്ക് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ സ്‌നേഹം നിലനില്‍ക്കും. ഇന്ന് പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് ധനനഷ്ടത്തിന് സാധ്യതയുണ്ട്. സാമ്പത്തിക തീരുമാനം തിടുക്കത്തില്‍ എടുക്കാതിരിക്കുക. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.

മകരം

മകരം

ഇന്ന് നിങ്ങളുടെ മിക്കവാറും എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാകും. ജോലിയായാലും ബിസിനസ്സായാലും നിങ്ങള്‍ക്ക് നല്ല വിജയം നേടാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായുണ്ടായ ഇണയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക ഇന്ന് നീങ്ങും. ആരോഗ്യത്തില്‍ ഒരു വലിയ പുരോഗതി കാണും. സാമ്പത്തികം നല്ല നിലയിലായിരിക്കും. നിങ്ങള്‍ക്ക് ആവശ്യത്തിന് പണം ഉണ്ടാകും. ഇതുകൂടാതെ, ഇന്ന് നിങ്ങള്‍ക്ക് ആരെയെങ്കിലും സാമ്പത്തികമായി സഹായിക്കാനും കഴിയും. പ്രണയിതാക്കള്‍ക്ക് പങ്കാളിയുടെ മാനസികാവസ്ഥ വളരെ മികച്ചതായിരിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വന്നേക്കാം.

കുംഭം

കുംഭം

ഇന്ന് നിങ്ങളുടെ ചില സാമ്പത്തിക പ്രശ്‌നം പരിഹരിക്കപ്പെടും. പെട്ടെന്നുള്ള പണ നേട്ടത്തിന് സാധ്യതയുണ്ട്. ഇന്ന് പണവുമായി ബന്ധപ്പെട്ട ഏത് പ്രവര്‍ത്തിയിലും ആനുകൂല്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇന്ന് ജോലികള്‍ ഉത്സാഹത്തോടെയും കഠിനാധ്വാനത്തിലൂടെയും ചെയ്യും. കച്ചവടക്കാര്‍ക്കും ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. കുടുംബജീവിതത്തില്‍ അമിതമായി ധാര്‍ഷ്ട്യം കാണിക്കുന്നത് നിങ്ങളുടെ ബന്ധങ്ങള്‍ക്ക് നല്ലതല്ല. അനാവശ്യമായ സ്ഥിരോത്സാഹം നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് നിങ്ങളെ അകറ്റുന്നു.

മീനം

മീനം

ഒരു പുതിയ പ്രവര്‍ത്തിക്ക് ദിവസം അനുകൂലമല്ല. ബിസിനസ്സുകാര്‍ക്ക് ഇന്ന് ലാഭമുണ്ടാക്കാന്‍ എന്തെങ്കിലും അവസരം ലഭിക്കും. കുറച്ച് സമയത്തേക്ക് നിങ്ങള്‍ ആശയക്കുഴപ്പത്തിലായിരിക്കുമെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വിജയിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. കുട്ടികളുടെ ഭാഗത്തുനിന്നും സന്തോഷം ലഭിക്കും. സാമ്പത്തികമായി നിങ്ങളുടെ ബജറ്റ് ഇന്ന് സന്തുലിതമാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം നല്ലതാണ്.

Story first published: Friday, April 10, 2020, 6:00 [IST]
X
Desktop Bottom Promotion