For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിക്ക് എണ്ണതേച്ച് കുളിച്ചാല്‍ ഐശ്വര്യം

|

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മലയാളികള്‍ക്ക് ആഘോഷം പ്രധാനമല്ലെങ്കിലും ഉത്തരേന്ത്യക്കാര്‍ വളരെ ഗംഭീരമായി ആഘോഷിക്കുന്ന ഒരു ആഘോഷം തന്നെയാണ് ദീപാവലി. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. സൂര്യന്‍ തുലാരാശിയിലേക്ക് കടക്കുമ്പോളാണ് കൃഷ്ണ പക്ഷത്തിലെ പ്രദോഷം വരുന്നത്. ഈസമയമാണ് ദീപാവലിയായി ആഘോഷിക്കപ്പെടുന്നത്. അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നതും. രണ്ട് ദിവസമാണ് അമാവാസി വരുന്നതെങ്കില്‍ അതില്‍ രണ്ടാമത്തെ ദിവസമായിരിക്കും ദീപാവലിയായി ആഘോഷിക്കപ്പെടുന്നത്.

സൂര്യന്‍ തുലാരാശിയില്‍ എത്തുമ്പോഴാണ് വിളക്കുകള്‍ കൊളുത്തി ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസികപരമായും ആത്മീയപരമായും നിരവധി കഥകളാണ് നിലനില്‍ക്കുന്നത്. നരകാസുര വധത്തോടെയാണ് നരകചതുര്‍ദശി എന്ന് ദീപാവലി അറിയപ്പെടുന്നത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഓര് സ്ഥലത്തും ഓരോ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്. തേച്ച് കുളി തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും. ഇതിന് പിന്നില്‍ പല വിധത്തിലുള്ള ഐതിഹ്യങ്ങളാണ് നിലനില്‍ക്കുന്നത്.

ശരീരത്തിന്റെ എല്ലാ ഭാഗത്തും എണ്ണ തേച്ച് പുലരും മുന്‍പേയുള്ള കുളിയാണ് ദീപാവലിയുടെ മറ്റൊരു പ്രത്യേകത. ഇത്തരത്തില്‍ കുളിച്ചാല്‍ അത് ഐശ്വര്യം വര്‍ദ്ധിപ്പക്കും എന്നതാണ് ഈ വിശ്വാസത്തിന് പുറകില്‍. ഈ ദിവസം ഐശ്വര്യ ദേവത മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും കാണപ്പെടും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് നേരം പുലരും മുന്‍പേയുള്ള എണ്ണ തേച്ച് കുളി. ഇത് സര്‍വ്വൈശ്വര്യങ്ങളിലേക്കും വാതില്‍ തുറക്കും എന്നാണ് വിശ്വാസം.

ഇതിലൂടെ നമ്മള്‍ ചെയ്ത് കൂട്ടിയിട്ടുള്ള പാപങ്ങള്‍ക്കെല്ലാം പരിഹാരവും മരണശേഷം സ്വര്‍ഗ്ഗം സിദ്ധിക്കുമെന്നും ആണ് വിശ്വാസം. ദീപാവലിയുടെ പ്രധാന അനുഷ്ഠാനങ്ങളില്‍ ഒന്ന് തന്നെയാണ് ഇത്. വിഭവസമൃദ്ധമായ സദ്യയാണ് മറ്റൊന്ന്. ഇത് അധര്‍മ്മത്തെ ഇല്ലാതാക്കി എല്ലാവര്‍ക്കും തുല്യതയും ധര്‍മ്മവും ഉറപ്പ് വരുത്തുക എന്നതിന്റെ ഭാഗമാണ് സദ്യയും അന്നദാനവും. പുതുവസ്ത്രങ്ങള്‍ ധരിക്കുന്നതും സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്. എങ്ങും സന്തോഷവും സമൃദ്ധിയും മാത്രമാണ് ദീപാവലിയിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം.

ആചാരങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലും പലതാണെങ്കിലും ആഘോഷങ്ങള്‍ക്ക് യാതൊരു മാറ്റവും ഇല്ല. ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക വ്യത്യാസങ്ങള്‍ ധാരാളമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളാണ് ഉണ്ടാവുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേ ഉണ്ടാവാറുള്ളൂ. എന്നാല്‍ മലയാളികള്‍ക്കിടയില്‍ ദീപാവലി ആഘോഷിക്കുന്നവര്‍ വളരെ കുറവായിരിക്കും. ദീപാവലിക്ക് വേണ്ടത്ര പ്രാധാന്യം കേരളത്തില്‍ ഇല്ല എന്നതാണ് സത്യം.

ജൈനമതക്കാരും ദീപാവലിയും തമ്മിലും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാന മഹാവീരന്‍ അറിവിന്റെ വെളിച്ചമായാണ് കാണപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കാല ശേഷവും ജൈനമതക്കാര്‍ ആ വെളിച്ചത്തെ ജീവിതത്തില്‍ കൂടെക്കൂട്ടുന്നു. അതിന്റെ ഓര്‍മ്മ പുതുക്കുന്നതിനു വേണ്ടിയാണ് ഇവര്‍ ദീപാവലി ആഘോഷിക്കുന്നത്. ഇരുട്ടിനെ ഇല്ലാതാക്കാന്‍ ഈ വെളിച്ചത്തിന് സാധിക്കും എന്നാണ് വിശ്വാസം.

മഹാബലിയും ദീപാവലിയും തമ്മിലും ബന്ധമുണ്ട്. ഉത്തരേന്ത്യയിലെ ബ്രാഹ്മമ കുടുംബങ്ങളിലാണ് ഇത്തരം ആഘോഷം കൂടുതലായും നടക്കുന്നത്. മഹാബലി പൂജയാണ് ഇതിന്റെ പ്രത്യേകത. വലിയ ചന്ദ്രനെ കളത്തില്‍ വരുത്തല്‍ എന്നാണ് ഇതി അറിയപ്പെടുന്നത്. ഇതില്‍ ആദ്യ ദിവസം കിണറ്റില്‍ നിന്നെടുക്കുന്ന ജലം പൂജ കഴിഞ്ഞ് മൂന്നാം ദിവസം കിണറ്റിലേക്ക് തിരിച്ചൊഴുക്കുന്നു. തിന്മയെ ഇല്ലാതാക്കി നന്മയെ തിര്ചച് നല്‍കുന്നു എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മാത്രമല്ല പിതൃക്കള്‍ക്കു ബലിയിടു്‌നതും ദീപാവലിയുടെ ചടങ്ങുകളില്‍ പ്രധാനപ്പെട്ടതാണ്.

ശ്രീരാമ ചന്ദനും ദീപാവലിയും തമ്മിലും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. രാവണ വധത്തിനു ശേഷം ശ്രീരാമ ചന്ദ്രന്‍ സീതാദേവിയോടൊപ്പം അയോദ്ധയിലേക്ക് പുറപ്പെട്ടു. തുലാമാസത്തിലെ കറുത്ത പക്ഷ ദിനത്തിലായിരുന്നു ഇത്. സീതാദേവിയോടൊപ്പം തിരിച്ചെത്തിയ ശ്രീരാമ ചന്ദ്രനെ ആളുകള്‍ അത്യധികം സന്തോഷത്തോടും ആഘോഷത്തോടും കൂടിയാണ് വരവേറ്റത്. ഇതും ദീപാവലി ദിനത്തിന്റെ ഐതിഹ്യമായാണ് കണക്കാക്കുന്നത്. ദുഷ്ടനിഗ്രഹത്തിലൂടെ ലോകത്താകമാനം നന്മയുടെ വെളിച്ചം വീശിയ ദിനമാണ് ദീപാവലിയായി വിളക്കുകള്‍ കത്തിച്ച് നാം ആഘോഷിക്കുന്നത്.

നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. കേരളത്തിലാണെങ്കില്‍ പോലും പലയിടങ്ങളിലും വര്‍ണപ്പൊലിമയോട് കൂടി തന്നെയാണ് ദീപാവലി ആഘോഷിക്കുന്നത്. പുതുവ്‌സ്ത്രങ്ങളും മധുരം പങ്കുവെച്ചും ദീപാലങ്കാരങ്ങള്‍ തൂക്കിയും എല്ലാം ദീപാവലി ആഘോഷിക്കപ്പെടുന്നു.

ഐതിഹ്യങ്ങള്‍ പലതാണെങ്കിലും തിന്മക്കു മേല്‍ നന്മ നേടിയ വിജയം എന്ന് തന്നെയാണ് ദീപാവലി കൊണ്ടാടുന്നത്. ഉത്തരേന്ത്യ തന്നെയാണ് ദീപാവലി ആഘോഷങ്ങളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കുടുംബാഗങ്ങളുടെ ഒത്തുചേരലാണ് ദീപാവലിയുടെ മറ്റൊരു പ്രത്യേകത.

ദീപാവലിക്ക് ലക്ഷ്മീ പൂജയുടെ പ്രാധാന്യം എന്താണെന്ന പലര്‍ക്കും അറിയില്ല. എല്ലാ വീട്ടിലും ദീപങ്ങള്‍ തെളിയിച്ചു ലക്ഷ്മി ദേവിയെ ആരാധിക്കുന്നു.വെളിച്ചവും രംഗോളിയും എല്ലാ ദുഷ്ടതകളും അന്ധകാരവും നിങ്ങളുടെ ജീവിതത്തില്‍ നിന്നും മാറ്റുന്നു.ആളുകള്‍ പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും പടക്കം പൊട്ടിച്ചു ആഘോഷിക്കുകയും ചെയ്യുന്നു.

ഇത് ഹിന്ദുക്കളുടെ ഒരു മനോഹരമായ ആഘോഷമാണ്.ഈ ദിവസം യമന്‍ തന്റെ സഹോദരി യമുനയെ സന്ദര്‍ശിക്കുന്നു.യമുന അദ്ദേഹത്തെ നല്ലവണ്ണം സ്വീകരിക്കുന്നു.യമന്‍ സഹോദരിക്ക് ഒരു വരം കൊടുക്കുന്നു.എല്ലാ വര്‍ഷവും അദ്ദേഹം സഹോദരിയെ സന്ദര്‍ശിച്ചു അവളെ എല്ലാ പാപങ്ങളില്‍ നിന്നും മുക്തയാക്കും.ദീപാവലിയുടെ അവസാന ദിവസം സഹോദരിമാര്‍ തങ്ങളുടെ സഹോദരന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്യുന്നു.അവര്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും സഹോദരിമാര്‍ സഹോദരന്മാര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം പാകം ചെയ്തു കൊടുക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ നിരവധി ഐതിഹ്യങ്ങളാണ് ദീപാവലിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. ഇത് പലപ്പോഴും ആഘോഷങ്ങളുടെ മാറ്റ് കൂട്ടുക എന്നതിലുപരി എല്ലാവര്‍ക്കും ആഘോഷിക്കാനും സന്തോഷിക്കാനുമുള്‌ല സാഹചര്യം ഒരുക്കുക കൂടിയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ഉത്തരേന്ത്യക്കാര്‍ക്ക് മാത്രം പ്രിയപ്പെട്ട ദീപാവലി ആഘോഷങ്ങള്‍ നമ്മള്‍ മലയാളികള്‍ക്കും പ്രിയപ്പെട്ടതായി മാറുന്നു. നമ്മുടെ പ്രിയപ്പെട്ടവരുമായി ആഘോഷിക്കുന്നത് ചെറിയ വിശേഷങ്ങള്‍ ആണെങ്കില്‍ പോലും അതുണ്ടാക്കുന്ന സന്തോഷം വളരെ വലുതായിരിക്കും.

English summary

Customs and Traditions of the Festival of Lights

Every festival and event have some traditions and rituals associated with it, Diwali being no exception.
Story first published: Friday, October 13, 2017, 13:17 [IST]
X