For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യം നിറയാന്‍ കര്‍ക്കിടകമാസം ഇത് ചെയ്യൂ

|

കര്‍ക്കിടകം പൊതുവേ പഞ്ഞമാസം എന്നാണ് പറയപ്പെടുന്നത്. ദാരിദ്ര്യത്തിന്റെ കാലമായാണ് കര്‍ക്കിടകമാസം കണക്കാക്കിയിരുന്നത്. കര്‍ക്കിടകമാസത്തിന് നാളെ തുടക്കം കുറിക്കുകയാണ്. ലക്ഷ്മീ ദേവിയെ കുടിയിരുത്തി ചേട്ടാഭാഗവതിയെ പുറത്താക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം എല്ലാ വീടികളിലും കഴിഞ്ഞിട്ടുണ്ടാവും. കര്‍ക്കിടകം രാമായണ മാസമായാണ് കണക്കാക്കുന്നത്. വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിനും നമ്മുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വീട്ടിലെ മുതിര്‍ന്ന കാരണവര്‍ രാമായണം വായിക്കുന്നു.

<strong>Most read: ഉച്ചക്കുള്ള കുളിയാണോ ശീലം ഫലം ദുരിതം</strong>Most read: ഉച്ചക്കുള്ള കുളിയാണോ ശീലം ഫലം ദുരിതം

വ്രതാനുഷ്ഠാനങ്ങള്‍ക്കും ചിട്ടകള്‍ക്കും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു കാലമാണ് രാമായണമാസം അഥവാ കര്‍ക്കിടക മാസം. പ്രത്യേക ചിട്ടകള്‍ അനുഷ്ഠിക്കേണ്ട മാസം കൂടിയാണ് ഇത്. കര്‍ക്കിടകം ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ ചന്ദ്രന്റെ മാസമായാണ് കണക്കാക്കുന്നത്. രാമായണ പാരായണത്തോടൊപ്പം ഐശ്വര്യത്തിന് വേണ്ടി ചെയ്യേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

വീട് വൃത്തിയാക്കുക

വീട് വൃത്തിയാക്കുക

കര്‍ക്കിടകമാസം തുടക്കം കുറിക്കുന്നതിന്റെ തലേ ദിവസം വീട് നല്ലതു പോലെ വൃത്തിയാക്കി ചാണക വെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധീകരിക്കണം. അതിന് ശേഷം ചേട്ടാഭഗവതിയെ പുറത്താക്കി ലക്ഷ്മീ ദേവിയെ കുടിയിരുത്തണം. ഇതെല്ലാം കഴിഞ്ഞ ശേഷം കുളിച്ച് ശുദ്ധിയായി വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കണം. ഇതോടനുബന്ധിച്ച് തന്നെ വിളക്ക് വെക്കുന്ന തട്ടില്‍ അഷ്ടമംഗല്യത്തട്ടും വെക്കാറുണ്ട്. ഇതില്‍ ദശപുഷ്പങ്ങളും ഒരു കിണ്ടിയില്‍ വെള്ളവും വെക്കുന്നുണ്ട്. ഓരോ സ്ഥലത്തും ഈ ചടങ്ങുകള്‍ പല വിധത്തിലാണ് ചെയ്യുന്നതും.

രാമായണ പാരായണം

രാമായണ പാരായണം

കര്‍ക്കിടകം ഒന്നാം തീയ്യതി രാവിലെ കുളിച്ച് ശുദ്ധിയായി വിളക്ക് കത്തിച്ച അതിന് ശേഷം രാമായണ പാരായണം നടത്തുന്നത് വീട്ടില്‍ ഐശ്വര്യം നിറക്കുന്നു. രാവിലെ മാത്രമല്ല വൈകുന്നേരങ്ങളിലും സന്ധ്യകഴിഞ്ഞ് വിളക്ക് വെച്ച് കഴിഞ്ഞാല്‍ രാമായണ പാരായണം നടത്തുന്നത് നല്ലതാണ്. വിഘ്‌നങ്ങള്‍ അകലുന്നതിനായി ഗണപതി ഹോമവും പലരും വീടുകളില്‍ ചെയ്യാറുണ്ട്. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളില്‍ പടിഞ്ഞാറോട്ടോ വടക്കോട്ടോ ഇരുന്ന് രാമായണ പാരായണം നടത്താവുന്നതാണ്.

നാലമ്പല ദര്‍ശനം

നാലമ്പല ദര്‍ശനം

നാലമ്പല ദര്‍ശനം നടത്തുന്നതും കര്‍ക്കിടക മാസത്തിലെ പ്രത്യേകതയാണ്. രാമലക്ഷ്മണന്‍മാരോട് കൂടി വാഴുന്ന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് രാമായണ മാസത്തിലെ പ്രത്യേകതയാണ്. മാത്രമല്ല കര്‍ക്കിടകമാസത്തിലെ കറുത്ത വാവിന് മരിച്ച് പോയ പിതൃക്കന്‍മാര്‍ക്ക് വേണ്ടി ബലിതര്‍പ്പണം നടത്തുന്നതും കര്‍ക്കിടക മാസത്തിലെ ചടങ്ങാണ്. വൈകുന്നേരങ്ങളില്‍ വിളക്ക് തെളിയിക്കുമ്പോള്‍ ദശപുഷ്പങ്ങള്‍ വെക്കുന്നത് നിങ്ങളിലെ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും ക്ഷേമവും നിറക്കുന്നുണ്ട്. ശ്രീരാമ പട്ടാഭിഷേകത്തിന്റെ ചിത്രം വെക്കുന്നതാണ് എന്തുകൊണ്ടും ഉചിതവും.

ആദ്യ വെള്ളിയാഴ്ച

ആദ്യ വെള്ളിയാഴ്ച

കര്‍ക്കിടക മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും വളരെയധികം പ്രധാനപ്പെട്ടതാണ്. മുപ്പെട്ട് വെള്ളി എന്നാണ് ഇതിനെ പറയുന്നത്. ഈ ദിവസങ്ങളില്‍ പത്തില കൊണ്ട് കറിയുണ്ടാക്കി കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ഇന്നും നിലനില്‍ക്കുന്ന ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഒരു ശീലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആദ്യത്തെ വെള്ളിയാഴ്ചയാണ് ഇത്തരം ഒരു ചടങ്ങ് പല വീട്ടമ്മമാരും ചെയ്യുന്നത്.

ഇല്ലം നിറ

ഇല്ലം നിറ

ഇല്ലം നിറയും കര്‍ക്കിടക മാസത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. കൃഷിയില്‍ സമൃദ്ധമായ വിളവും വീട്ടിലേക്ക് ഐശ്വര്യവും നിറക്കുന്നതിന് വേണ്ടി നടത്തുന്ന ഒരു ചടങ്ങാണ് ഇല്ലംനിറ. കര്‍ക്കിടക മാസത്തിലാണ് ഇത് നടത്തുന്നത്. കറുത്ത വാവ് കഴിഞ്ഞ് അടുത്ത് വരുന്ന ഞായറാഴ്ചയാണ് ഇത് നടത്തുന്നത്. വിളവെടുക്കുമ്പോള്‍ അതില്‍ നിന്ന് ഒരു കതിര്‍ നെല്ല് വഴിപാടായി ക്ഷേത്രത്തിലേക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് വീട്ടിലേക്കും നാട്ടിലേക്കും കുടുംബത്തിലേക്കും ഐശ്വര്യം നിറക്കും എന്നാണ് പറയുന്നത്.

English summary

Customs and Rituals in karkidakam month

Here in this article we explains some customs and rituals in karkidakam month, take a look.
Story first published: Tuesday, July 16, 2019, 17:32 [IST]
X
Desktop Bottom Promotion