Latest Updates
-
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!
ക്രൂര സ്വഭാവമുള്ള പുരുഷ നക്ഷത്രങ്ങള്‍
ക്രൂര സ്വഭാവമുള്ള പുരുഷ നക്ഷത്രം
നക്ഷത്ര ഫലം ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണ്. ജനിച്ച ദിവസവും സമയവും കണക്കാക്കിയാണ് ഇതു നിര്‍ണയിക്കുന്നത്. ഇതു പ്രകാരം 27 നക്ഷത്രങ്ങളില്‍ അശ്വതിയില്‍ തുടങ്ങി രേവതിയില്‍ അവസാനിയ്ക്കുന്ന ക്രമത്തിലാണ് ചിട്ടയും.
നക്ഷത്ര പ്രകാരം ഭാഗ്യ നിര്ഭാഗ്യങ്ങളുള്ള നക്ഷത്രങ്ങളുണ്ട്. നന്മയും തിന്മയും ഉള്ള നക്ഷത്രങ്ങളും ധാരാളമുണ്ട്.
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളേയും നക്ഷത്ര ഫലം വിലയിരിത്തുന്നു. ജനനം മുതല്‍ വിദ്യാഭ്യാസം, ജോലി, വിവാഹം, സന്താനം, വാര്‍ദ്ധക്യം, മരണം തുടങ്ങിയ പല കാര്യങ്ങളും നക്ഷത്ര പ്രകാരം വിവരിയ്ക്കപ്പെടുകയും ചെയ്യുന്നു.
നക്ഷത്ര ഫല പ്രകാരം പങ്കാളികളെ കുറിച്ചും പറയുന്നുണ്ട്. നല്ല ഭര്‍ത്താവ് അല്ലെങ്കില്‍ നല്ല ഭാര്യ എന്നിങ്ങനെ. ചില പ്രത്യേക നക്ഷത്രങ്ങള്‍ക്കു വിവാഹശേഷം ഭാഗ്യം, ദുര്ഭാഗ്യം എന്നിവയും പറയുന്നു.
പങ്കാളികളുടെ സ്വഭാവത്തെ കുറിച്ചും നക്ഷത്ര ഫലം വിലയിരുത്തുന്നുണ്ട്. ഇതു പ്രകാരം ചില പ്രത്യേക നക്ഷത്രങ്ങള്‍ ക്രൂര സ്വഭാവമുള്ള ഭര്ത്താക്കന്മാരാകാന് സാധ്യതയുണ്ട്. ഇത്തരം ചില നക്ഷത്രങ്ങളെ കുറിച്ചറിയൂ,
അഞ്ചാം ഭാവാധിപാന് നീചഗ്രഹത്തിന്റെ ദൃഷ്ടിയും നല്ല ഗ്രഹങ്ങള്‍ക്കു ദൃഷ്ടിയില്ലാതെയിരിയ്ക്കുകയു ംചെയ്താലാണ് ഇത്തരം ക്രൂര സ്വഭാവം വരികയെന്നോര്ക്കുക. പൊതുവേ അസുര ഗണത്തില്‍ പെട്ടവര്‍. എന്നാല്‍ എല്ലാവരും ഇതിലല്ല എന്നു മാത്രമല്ല, അസുര ഗണത്തില്‍ പെട്ട ചിലര്‍ തന്നെ വളരെ സാധുക്കളായും ഉണ്ട്. ഗ്രഹ നില കൂടിയാണ് ഇതു തീരുമാനിയ്ക്കുന്നത്. എന്നിരുന്നാലും ചില നക്ഷത്രങ്ങള്‍ പൊതുവേ ക്രൂര സ്വഭാവമുള്ള നക്ഷത്രക്കാരാണ്. ഇത് പൊതു സ്വഭാവം മാത്രമാണെന്നും ഓര്‍ക്കുക. വ്യക്തിപരമായി വ്യത്യാസവും വരാം.

വിശാഖം
വിശാഖം ഇത്തരത്തില്‍ ഒരു നക്ഷത്രമാണ്. ക്രൂര സ്വഭാവമുള്ള ഭര്‍ത്താവ് എന്ന ഗണത്തില്‍ പെടുത്താവുന്ന ഒരു നക്ഷത്രം. പ്രഹരിയ്ക്കുക എന്ന ദോഷം കൂടി ഈ ക്രൂര സ്വഭാവത്തില്‍ പെടുന്നു.

ചതയവും
ചതയവും പ്രഹരിയ്ക്കുന്ന, ഇതു കൊണ്ടു തന്നെ ക്രൂര സ്വഭാവമുള്ള ഭര്‍ത്താവ് എന്നു വിലയിരുത്താവുന്ന ഒരു നക്ഷത്രമാണ്.

രേവതി
നക്ഷത്രങ്ങളില്‍ അവസാന നക്ഷത്രമായ രേവതിയില്‍ വരുന്ന ചിലരും ക്രൂര സ്വഭാവമുള്ള ഭര്ത്താക്കന്മാരാകാന് സാധ്യതയുള്ളവരാണ്.

തൃക്കേട്
ഇത്തരത്തിലെ സ്വഭാവം കാണിയ്ക്കുന്ന മറ്റൊരു പുരുഷ നക്ഷത്രമാണ് കേട്ട അഥവാ തൃക്കേട്ട. ക്രൂര സ്വഭാവമുള്ള പുരുഷ നക്ഷത്രം.

പൂരം, ഉത്രം, അത്തം
പൂരം, ഉത്രം, അത്തം നക്ഷത്രങ്ങളും ഇത്തരം സ്വഭാവം കാണിയ്ക്കുന്നവരാണെന്നു വേണം, പറയാന്‍. ഇതും ക്രൂര സ്വഭാവമുള്ള പുരുഷ നക്ഷത്ര ഗണത്തില്‍ പെടുന്നു.

ഭരണി, പൂയം
ഭരണി, പൂയം നക്ഷത്രങ്ങളും, ക്രൂര സ്വഭാവമുള്ള പുരുഷ നക്ഷത്രങ്ങളാണ്.

കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രവും ഇത്തരത്തിലെ നക്ഷത്രമാണ്. മറ്റൊരു ക്രൂര ഭര്ത്താവകാന് ജ്യോതിഷ ഫലം പറയുന്ന ഒന്നാണ് മകയിരം നക്ഷത്രം.

ചോതി, ആയില്യം
ചോതി, ആയില്യം നക്ഷത്രങ്ങളും ഈ പ്രത്യേക ഗണത്തില്‍ പെടുന്നവയാണ്.ക്രൂര സ്വഭാവമുള്ള പുരുഷ നക്ഷത്രങ്ങള്‍ എന്ന ഗണത്തില്‍ പെടുത്താവുന്നവര്‍.

ഇതെല്ലാം
ഇതെല്ലാം ഈ നക്ഷത്രങ്ങളുടെ പൊതു സ്വഭാവമാണ്. എന്നാല്‍ ജനിച്ച ഗ്രഹനില പ്രകാരം വ്യത്യാസങ്ങള്‍ കാണുകയും ചെയ്യും



Click it and Unblock the Notifications