Just In
- 5 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില്‍ ശ്രദ്ധിക്കണം
- 6 hrs ago
ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?
- 8 hrs ago
സ്വന്തം മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്‍; ബെയര്‍ മാര്‍ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്‍? സാധ്യത ഇവര്‍ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല്‍ വിക്ടോറിയ മഹല്‍ വരെ.. കൊല്‍ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്‍
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
വാസ്തുപ്രകാരം വീട്ടില്‍ ഐശ്വര്യം നിറക്കാന്‍ ലക്ഷ്മി ഗണേശ വിഗ്രഹം
പലരും വീട്ടില്‍ ഗണപതിയുടേയും ലക്ഷ്മി ദേവിയുടേയും വിഗ്രഹം സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ സ്ഥാപിക്കുന്ന ദിക്ക് വാസ്തുപ്രകാരം നല്ലതല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ദോഷം നല്‍കുന്നതാണ്. പലരും വീടുകളില്‍ മാത്രമല്ല ഓഫീസുകളിലും ഗണപതിയുടേയും ലക്ഷ്മിയുടേയും വിഗ്രഹം ഐശ്വര്യത്തിന് വേണ്ടി സ്ഥാപിക്കുന്നുണ്ട്.. വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ട് വരുന്നതിന് വേണ്ടിയാണ് ഇവരെ ആരാധിക്കുന്നത്. ഗണേശനെ ജ്ഞാനത്തിന്റെ ദൈവമെന്നും ലക്ഷ്മി സമ്പത്തിന്റെ ദേവതയെന്നുമാണ് അറിയപ്പെടുന്നത്.
എന്നാല്‍ എവിടെയെങ്കിലും വിഗ്രഹം സ്ഥാപിച്ചാല്‍ അത് നിങ്ങള്‍ക്ക് ദോഷഫലം നല്‍കുന്നതാണ്. കാരണം ലക്ഷ്മി ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിന് ഒരു പ്രത്യേക സ്ഥാനവും ദിക്കും എല്ലാമുണ്ട്. ഇത് പലപ്പോഴും വാസ്തുപ്രകാരം ശരിയായ ദിക്ക് ആയിരിക്കണം എന്നില്ല. അത് നിങ്ങളില്‍ ദോഷഫലങ്ങളും നല്കുന്നു. എന്നാല്‍ ലക്ഷ്മി ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിന് വാസ്തുപ്രകാരം അനുയോജ്യമായ ദിക്ക് ഏതാണെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് ഈ ലേഖനം നമുക്ക് വായിക്കാം.

ഗണപതിഭഗവാനും ദിക്കും?
ഗണപതി ഭഗവാന് എപ്പോഴും വടക്ക് ദിശയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഐതിഹ്യ പ്രകാരം ശിവന് ഗണേശന്റെ ശിരച്ഛേദം ചെയ്തപ്പോള്‍ പാര്‍വ്വതി ദേവി അത്യന്തം രോഷാകുലയാവുകയും തന്റഎ മകനെ ഉടന്‍ തന്നെ പുനര്‍ജീവിപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ശിവന് തന്റെ ഭൂതഗണങ്ങളെ വടക്കോട്ട് പറഞ്ഞയക്കുകയും ആദ്യം കാണുന്ന മൃഗത്തിന്റെ തല എടുത്ത് കൊണ്ട് വരുന്നതിനും പറഞ്ഞു. ഇതിന്റെ ഫലമായി ആദ്യം കണ്ട മൃഗം ആനയായിരുന്നു. അതിന്റെ തല എടുത്താണ് ഗണപതി ഭഗവാന് നല്‍കിയത്. അതുകൊണ്ട് തന്നെ വടക്ക് ദിശയില്‍ വേണം ഭഗവാന്റെ വിഗ്രഹം സ്ഥാപിക്കുന്നതിന് എന്നാണ് വിശ്വാസം.

പൂജക്ക് അനുയോജ്യമായ സ്ഥലം
ലക്ഷ്മി ഗണേശ വിഗ്രഹം സ്ഥാപിക്കുകയും പൂജിക്കുകയും ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. വീടിന്റെ വടക്ക് മൂലയിലാണ് പൂജക്ക് അനുയോജ്യമായ സ്ഥലം. ഇതാണ് വാസ്തുപ്രകാരം ഏറ്റവും മികച്ചതും. പൂജ ചെയ്യുന്നതും എന്തുകൊണ്ടും ഈ ദിക്കില്‍ തന്നെയായിരിക്കണം. വടക്ക് കിഴക്ക് മൂലയില്‍ കിഴക്ക്-പടിഞ്ഞാറ് അഭിമുഖമായി വേണം പൂജ ചെയ്യേണ്ടതും വിഗ്രഹങ്ങളെ ആരാധിക്കേണ്ടതും. ഇത് കൂടാതെ പ്രാര്‍ത്ഥിക്കുന്ന വ്യക്തി കിഴക്കോട്ടോ പടിഞ്ഞാറോട്ടോ അഭിമുഖീകരിച്ച് വേണം ഇരിക്കേണ്ടത്.

വിഗ്രഹം വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
വിഗ്രഹം വെക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇക്കാര്യത്തില്‍ ഒരിക്കലും തെറ്റ് സംഭവിക്കരുത്. കാരണം അത്തരം തെറ്റുകള്‍ നമ്മുടെ ഭാഗ്യത്തില്‍ നിന്ന് നിര്‍ഭാഗ്യത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ലക്ഷ്മി ദേവിയുടേയും ഗണേശന്റേയും വിഗ്രഹം പല വിധത്തിലുള്ള വിശ്വാസങ്ങള്‍ക്ക് അധിഷ്ടിതമാണ്. എന്നാല്‍ കമലാസനത്തില്‍ ഇരിക്കുന്ന വിഗ്രഹം വേണം ലക്ഷ്മി ദേവിയുടേതായി വീട്ടില്‍ സ്ഥാപിക്കുന്നതിന്. നില്ക്കുന്ന വിഗ്രഹം ലക്ഷ്മിയുടെ ചഞ്ചല മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വിഗ്രഹം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

ചെയ്യാന്‍ പാടില്ലാത്തത്
എന്നാല്‍ വിഗ്രഹം പൂജിക്കുമ്പോള്‍ അല്ലെങ്കില്‍ സ്ഥാപിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ വരുന്നതാണ് വിഗ്രഹം ഒരു കാരണവശാലും തെക്ക് ദിശയില്‍ സ്ഥാപിക്കരുത് എന്നത്. ഇത് കൂടാതെ ബാത്ത്റൂമിന്റെ ചുവരിനോട് ചേര്‍ന്നും വിഗ്രഹം വെക്കരുത്. ലക്ഷ്മി ദേവിയുടെ വിഗ്രഹം വെക്കുമ്പോള്‍ എപ്പോഴും ഗണപതി ഭഗവാന്റെ വലത് ഭാഗത്തായി വെക്കണം. മാതൃസ്ഥാനത്താണ് ഗണപതിക്ക് ലക്ഷ്മി ദേവി.
Mangal
Gochar
2022
:
ചൊവ്വ
മീനം
രാശിയിലേക്ക്
-
മുന്‍കരുതല്‍
വേണം
ഈ
രാശിക്കാര്‍ക്ക്