Latest Updates
-
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ!
ഇനിയാണ് നല്ലകാലം, ശുക്ര-കേതു സംയോഗം; 6 രാശിക്കാര്‍ക്ക് ദീപാവലിക്ക് മുമ്പ് ബമ്പര്‍ നേട്ടങ്ങള്‍
ജ്യോതിഷപ്രകാരം, ഭൗതിക സുഖങ്ങളുടെ അധിപനായ ശുക്രന് നവംബര്‍ 3ന് വെള്ളിയാഴ്ച ചിങ്ങം രാശിയില്‍ നിന്ന് മാറി കന്നിരാശിയില്‍ പ്രവേശിക്കും. അതേ സമയം കേതു തുലാം രാശിയില്‍ നിന്ന് പുറത്തുവന്ന് ബുധന്റെ രാശിയായ കന്നി രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. കന്നിരാശിയില്‍ ശുക്രന്റെയും കേതുവിന്റെയും സംയോജനം രൂപപ്പെടുന്നതായി ജ്യോതിഷം പറയുന്നു. നവംബര്‍ 29 വരെ ശുക്രന് കന്നിരാശിയില്‍ തുടരും, തുടര്‍ന്ന് അത് തുലാം രാശിയില്‍ പ്രവേശിക്കും. കേതുവിന്റെ ഗുരു കൂടിയാണ് ശുക്രന്, അതിനാല്‍ ഇരുവരും ഒരു രാശിയില്‍ വരുമ്പോള്‍ ഈ രാശിമാറ്റം വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു.
കന്നിരാശിയില്‍ ശുക്രന്റെയും കേതുവിന്റെയും സാന്നിധ്യം ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാരുടെ ആഡംബരസുഖസൗകര്യങ്ങള് വര്‍ധിക്കും, ബുദ്ധിയും ഗുണങ്ങളും വര്‍ധിക്കും. കന്നിരാശിയില്‍ ശുക്രനും കേതുവും കൂടിച്ചേരുന്നതിലൂടെ ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കുമെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ശുക്രനും കേതുവും കൂടിച്ചേരുന്നതിന്റെ ഗുണം ലഭിക്കും. മിഥുന രാശിയിലുള്ളവര്‍ക്ക് ഈ കാലയളവില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ നിങ്ങളുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് വളരെ വ്യക്തതയുള്ളവരായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ ആസൂത്രിതമായ രീതിയില്‍ പ്രവര്‍ത്തിക്കും.
അത് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കും. ഈ കാലയളവില്‍ ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. കൂടാതെ കേതുവിന്റെ ശുഭപ്രഭാവവും നിങ്ങളില്‍ നിലനില്ക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും, മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കും. ജോലിയില്‍ നിങ്ങളുടെ സ്ഥാനം മികച്ചതായിരിക്കും, ജോലിസ്ഥലത്ത് എല്ലാവരുടെയും പിന്തുണ ലഭിക്കും, നിങ്ങളുടെ സ്വാധീനവും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും. നിങ്ങള്‍ ആഗ്രഹിച്ച വിജയം കൈവരിക്കാന്‍ കഴിയും. ഈ സമയം നിങ്ങളുടെ സുഖസൗകര്യങ്ങളും വര്‍ദ്ധിക്കും.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ ശുക്രന്റെയും കേതുവിന്റെയും സംയോജനത്താല്‍ ആഗ്രഹിച്ച ഫലങ്ങള്‍ നേടാനാകും. ആസൂത്രണത്തോടെയുള്ള പ്രവര്‍ത്തനം നിങ്ങളുടെ കുടുംബ ജീവിതത്തില്‍ നല്ല വിജയവും സന്തോഷവും സമാധാനവും ഉണ്ടാക്കും. നിങ്ങള്‍ പങ്കാളിത്ത ബിസിനസില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. ശുക്രന്റെയും കേതുവിന്റെയും സംയോജനം മൂലം നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ നേടാന്‍ കഴിയും. സമ്പത്ത് സമ്പാദിക്കുന്നതില്‍ വിജയിക്കും. സന്താനങ്ങളുമായുള്ള ബന്ധം മികച്ചതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിക്കാനാകും.
കന്നി
ശുക്രന് നിങ്ങളുടെ രാശിയില്‍ പ്രവേശിക്കുന്നു. ഈ രാശിയില്‍ കേതു ഇതിനകം നിലകൊള്ളുന്നുണ്ട്. ഈ സമയത്ത്, ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കും. മതപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനവും നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാകും. തൊഴില്‍ മേഖലയില്‍ നല്ല പുരോഗതിയും ജോലിയില്‍ സംതൃപ്തിയും ഉണ്ടാകും.
ജോലി ചെയ്യുന്ന ആളുകള്‍ക്ക് പുരോഗതിക്കായി പുതിയ അവസരങ്ങള്‍ ലഭിക്കും. കൂടാതെ, ജോലിസ്ഥലത്ത് മറ്റുള്ളവരെ നയിക്കാനുള്ള നിങ്ങളുടെ കഴിവ് വികസിക്കും. ബിസിനസുകാരുടെ ജോലി സുഗമമായി തുടരും. നിങ്ങളുടെ കഠിനാധ്വാനം ഫലം നല്‍കും. കുടുംബജീവിതം നല്ലതായിരിക്കും, മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.
വൃശ്ചികം
ശുക്രന്റെയും കേതുവിന്റെയും സംയോജനം വൃശ്ചിക രാശിക്കാര്‍ക്ക് ബിസിനസ്സില്‍ നേട്ടത്തിനുള്ള അവസരം നല്‍കും. ഗ്രഹങ്ങളുടെ അനുകൂല സ്വാധീനം കാരണം, ദാമ്പത്യ ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ ബന്ധത്തില്‍ പുതിയ ഊര്‍ജ്ജം നിറയും. ഈ കാലയളവില്‍ നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകും. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് ഒരു വിദേശ യാത്രയ്ക്ക് പോകാനുള്ള അവസരവും ലഭിക്കും.
നിങ്ങളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ നല്ല പേര് നേടാനും കഴിയും. ഈ കാലയളവില്‍ ജോലിയുള്ള ആളുകള്‍ക്ക് അവരുടെ ജോലിസ്ഥലം മാറ്റാന്‍ കഴിയും, ഇത് നിങ്ങളുടെ കരിയറിന് നല്ല അവസരമായിരിക്കും. അവിവാഹിതരായ ആളുകള്‍ക്ക് ഈ കാലയളവില്‍ ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാനാകും.
ധനു
ധനു രാശിക്കാര്‍ക്ക് ശുക്രന്റെയും കേതുവിന്റെയും സംയോജനം മൂലം ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയും. സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കും. അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ശക്തിപ്പെടും. നിങ്ങളുടെ സ്ഥാനവും സ്വാധീനവും വര്‍ദ്ധിക്കും. വീട്ടില്‍ ചില മംഗളകരമായ പരിപാടികള്‍ നടക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാകും. ശുക്രന്റെയും കേതുവിന്റെയും സംയോജനം നിങ്ങള്‍ക്ക് മുന്നോട്ട് പോകാനുള്ള അവസരം നല്‍കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യും. പിതാവിന്റെ ആരോഗ്യം മെച്ചപ്പെടും.
മകരം
ശുക്രന്റെയും കേതുവിന്റെയും കൂടിച്ചേരല്‍ മൂലം മകരം രാശിക്കാരുടെ ധൈര്യത്തിലും ശക്തിയിലും നല്ല വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനും നിങ്ങള്‍ക്ക് നല്ല വിജയം കൈവരിക്കാനും കഴിയും. ജോലിസ്ഥലത്ത് എതിരാളികള്‍ പരാജയപ്പെടും, എല്ലാ ജോലികളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും.
പിതാവിന്റെ സഹായത്താല്‍ പുതിയ വസ്തു വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ അവരുടെ ആഗ്രഹം സഫലമാകും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും, പങ്കാളിയുമായുളള ഏകോപനവും മികച്ചതായിരിക്കും. ബിസിനസ്സില്‍ നല്ല പുരോഗതി ഉണ്ടാകും, നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications