Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കാത്തിരുന്ന നാള് വന്നെത്തി, നല്ലത് മാത്രം നടക്കും; ഓഗസ്റ്റ് 7 മുതല്‍ 4 രാശിക്ക് രാജയോഗജീവിതം
ഭൗതിക സുഖങ്ങളുടെ അധിപനായ ശുക്രന് ഓഗസ്റ്റ് 7 തിങ്കളാഴ്ച കര്‍ക്കടകത്തില്‍ സഞ്ചരിച്ചു തുടങ്ങും. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ഇതിനകം കര്‍ക്കടകത്തില്‍ നിലകൊള്ളുന്നുമുണ്ട്. ഈ അവസ്ഥയില്‍ ഒരു രാശിയില്‍ രണ്ട് ഗ്രഹങ്ങളുടെ സംയോജനം രൂപം കൊള്ളുന്നു. ജ്യോതിഷമനുസരിച്ച്, സൂര്യനും ശുക്രനും പരസ്പരം ശത്രുക്കളായി കണക്കാക്കപ്പെടുന്നു.
കര്‍ക്കടകത്തിലെ സൂര്യന്റെയും ശുക്രന്റെയും സാന്നിധ്യം രാജഭംഗ യോഗത്തിന് രൂപം നല്കുന്നു. കര്‍ക്കടകത്തിലെ ശുക്രനും സൂര്യനും ചേര്‍ന്ന് രൂപപ്പെടുന്ന രാജഭംഗ യോഗം 12 രാശികളേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് രാജഭംഗ യോഗം വളരെ ഫലപ്രദമാണ്. സൂര്യനും ശുക്രനും ചേര്‍ന്ന് ഉണ്ടാക്കുന്ന രാജഭംഗ യോഗം ഏതൊക്കെ രാശിക്കാര്ക്കാര് ഗുണം ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ശുക്രനും സൂര്യനും ചേര്‍ന്ന് രൂപം നല്കുന്ന രാജഭംഗയോഗം മേടം രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ഒരു യാത്ര പോകാനാകും. പഴയ നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ജോലിക്കാര്‍ക്ക് തൊഴില്‍ പുരോഗതിക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. വലിയ ആളുകളുമായുള്ള സഹവാസമുണ്ടാകും.
അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. പഴയ രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും. ആരോഗ്യം മെച്ചപ്പെടും. വാഹനമോ സ്ഥലമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ കാലഘട്ടം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് ധാരാളം അവസരങ്ങള്‍ ലഭ്യമാകും.
കര്‍ക്കിടകം
സൂര്യനും ശുക്രനും ചേര്‍ന്ന് രൂപപ്പെടുത്തുന്ന രാജഭംഗയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമൂഹികവും ആത്മീയപരവുമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. അതുവഴി നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. ഒരു മുതിര്‍ന്ന വ്യക്തിയുടെ സഹായത്തോടെ, നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. രാജഭംഗ യോഗ ഫലത്തോടെ, വ്യക്തിജീവിതത്തിലും തൊഴില്‍പരമായും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സ്ഥലത്ത് നിന്ന് ജോലി വാഗ്ദാനവും ലഭിക്കും. ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല അവസരം ലഭിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് രാജഭംഗ യോഗത്തില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് സാമ്പത്തിക വെല്ലുവിളികള്‍ തരണം ചെയ്യാനാകും. നിങ്ങള്‍ക്ക് ധനലാഭം ലഭിക്കും. പുതിയ ആളുകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്.
കുടുംബ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാം. അവിവാഹിതര്‍ക്ക് ഈ കാലയളവില്‍ ഒരു പ്രത്യേക വ്യക്തിയെ കാണാന്‍ കഴിയും. തുലാം രാശിക്കാരുടെ ബിസിനസ് സ്ഥിതി മെച്ചപ്പെടും. ഉന്നത പഠനത്തിനായി പരിശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം ലഭിക്കും.
ധനു
ശുക്രനും സൂര്യനും ചേര്‍ന്ന് രൂപപ്പെടുന്ന രാജഭംഗ യോഗം ധനു രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും. മറ്റുള്ളവരെ നയിക്കാനുള്ള അവസരം ലഭിക്കും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മറ്റുള്ളവരുടെ പ്രശംസ നേടാനും സാധിക്കും.
ഈ സമയം നിങ്ങള്‍ക്ക് സഹായകമാകുന്ന ചില പ്രധാന വ്യക്തികളെ കണ്ടുമുട്ടാന്‍ കഴിയും. ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാകും. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
