Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ലക്ഷ്മീകൃപ കൂടെത്തന്നെ, വെള്ളിയാഴ്ച ജീവിതത്തില്‍ സൗഭാഗ്യയോഗം തെളിയുന്ന 5 രാശി
സെപ്റ്റംബര്‍ 8 വെള്ളിയാഴ്ചയായ ഇന്ന് ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ നവമി തിഥിയാണ്. ഈ ശുഭദിനത്തില്‍ സിദ്ധിയോഗത്തിന്റെയും തിരുവാതിര നക്ഷത്രത്തിന്റെയും ശുഭകരമായ സംയോജനമാണ് നടക്കുന്നത്. സിദ്ധിയോഗത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഈ യോഗത്തില്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും എല്ലായ്പ്പോഴും ശുഭകരമായ ഫലങ്ങള്‍ നല്കുന്നു.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും മൂലം അഞ്ച് രാശിക്കാര്‍ക്ക് ഇന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുകയും എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ലക്ഷ്മീദേവിയുടെ അനുഗ്രഹവും നിങ്ങള്‍ക്കൊപ്പമുണ്ടാകും. സെപ്തംബര്‍ 8 വെള്ളിയാഴ്ച ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ പോകുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
സെപ്റ്റംബര്‍ 8 മേടം രാശിക്കാര്‍ക്ക് വളരെ ഗുണകരമായ ദിവസമാണ്. മേടം രാശിക്കാര്‍ക്ക് സിദ്ധയോഗത്തിന്റെ സ്വാധീനത്താല്‍ ധനലാഭത്തിനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. ഒരു പുതിയ ജോലി ആരംഭിക്കുന്നതിന് കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഭാഗ്യത്തിന്റെ പിന്തുണയോടെ എല്ലാ ജോലികളിലും നിങ്ങള്‍ക്ക് പുരോഗതി ഉണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. പ്രണയിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും.
പരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും ഐശ്വര്യത്തിനും, വെള്ളിയാഴ്ച വീടിന്റെ പ്രധാന വാതിലില്‍ നിറങ്ങള്‍ വിതറുക, തുടര്‍ന്ന് നെയ്യ് വിളക്ക് തെളിയിക്കുക.
ചിങ്ങം
സെപ്റ്റംബര്‍ 8 ചിങ്ങം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. ചിങ്ങം രാശിക്കാരായ ബിസിനസുകാര്‍ക്ക് നല്ല ലാഭസാധ്യതകളുണ്ട്. ദാമ്പത്യജീവിതം നല്ലതായിരിക്കും, നിങ്ങളുടെ പങ്കാളിയുടെ ഉപദേശത്തോടെ നിങ്ങളുടെ പല ജോലികളും പൂര്‍ത്തീകരിക്കും. കുട്ടികളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. മാതാപിതാക്കളെ സേവിക്കാനുള്ള അവസരവും ലഭിക്കും. ചിങ്ങം രാശിക്കാര്‍ക്ക് ശുഭകരമായ യോഗത്തിന്റെ സ്വാധീനത്താല്‍ നിക്ഷേപങ്ങളില്‍ നല്ല ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുംബത്തോടൊപ്പം ഒരു തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകാനും നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാം.
പരിഹാരം: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ പോയി ദേവിക്ക് ശംഖ്, അടയ്ക്ക, താമര, വെണ്ണ മുതലായവ സമര്‍പ്പിച്ച് ലക്ഷ്മി ചാലിസ പാരായണം ചെയ്യുക.

തുലാം
സെപ്തംബര്‍ 8 തുലാം രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമായ ദിവസമായിരിക്കും. തുലാം രാശിക്കാരായ ബിസിനസുകാര്‍ക്ക് ധാരാളം പണം ലഭിക്കും. സമ്പാദ്യത്തില്‍ നല്ല വര്‍ദ്ധനവ് ഉണ്ടാകും. പങ്കാളിയുമായി ചേര്‍ന്ന് പുതിയ വസ്തു വാങ്ങാന്‍ ആലോചിക്കും. നിങ്ങള്‍ എവിടെയെങ്കിലും പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നല്ല ദിവസമായിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടാനാകും. അത് നിങ്ങളുടെ ഭാവിക്ക് ഗുണകരമാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം നല്ല സമയം ചെലവഴിക്കും. സന്താനങ്ങളുടെ പുരോഗതി കണ്ട് മനസ്സ് സന്തോഷിക്കും.
പ്രതിവിധി: സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍, ലക്ഷ്മി ദേവിക്ക് തേന്‍ സമര്‍പ്പിച്ച് ലക്ഷ്മി രക്ഷാ കവചം ചൊല്ലുക.
വൃശ്ചികം
സെപ്തംബര്‍ 8 വൃശ്ചിക രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് പ്രതീക്ഷിക്കാത്ത ഇടത്തുനിന്ന് വലിയൊരു നേട്ടം ലഭിക്കും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് വലിയൊരു കമ്പനിയില്‍ നിന്ന് ഒരു നല്ല ഓഫര്‍ ലഭിക്കും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. ഏതെങ്കിലും നിയമപരമായ കാര്യങ്ങളില്‍ കുടുങ്ങിയവര്‍ക്ക് അതില്‍നിന്ന് ആശ്വാസം ലഭിക്കും.
പരിഹാരം: വെള്ളിയാഴ്ച 1.25 കിലോ അരി ഒരു ചുവന്ന തുണിയില്‍ കെട്ടി നിങ്ങളുടെ കൈയില്‍ വയ്ക്കുക. തുടര്‍ന്ന് 'ഓം ശ്രീ ശ്രീനാം' മന്ത്രം അഞ്ച് ജപമാല ജപിച്ച ശേഷം പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക.

മീനം
സെപ്റ്റംബര്‍ 8 മീനം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. മീന രാശിക്കാര്‍ക്ക് സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ അവസരം ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും, അതിനാല്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലനായി കാണപ്പെടുകയും പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ജോലിക്കാരുടെ സ്ഥാനവും സ്വാധീനവും വര്‍ദ്ധിക്കും. വീടിന്റെ അറ്റകുറ്റപ്പണിയെക്കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ പിന്തുണ ലഭിക്കും. മത്സര പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, വെള്ളിയാഴ്ചകളില്‍ ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിച്ച് ലക്ഷ്മി നാരായണം പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
