Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഏറെക്കാലമായുള്ള ആഗ്രഹങ്ങള്‍ സഫലമാകും; ഇന്ന് ഭാഗ്യം കുതിച്ചുയരുന്ന 5 രാശി
ഇന്ന് ഒക്ടോബര്‍ 7 ശനിയാഴ്ച, ചന്ദ്രന് കര്‍ക്കടകത്തിലേക്ക് സംക്രമിക്കും. കൂടാതെ ഈ ദിവസം ശിവയോഗവും പുണര്‍തം നക്ഷത്രവും ചേര്‍ന്നുള്ള ശുഭകരമായ സംയോജനം ഉള്ളതിനാല്‍ ശനിയാഴ്ചയുടെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു. ഈ യോഗത്തില്‍ ശുഭകാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് മംഗളകരമായ നേട്ടങ്ങള്‍ ലഭിക്കുകയും എല്ലാ ആഗ്രഹങ്ങളും ഭഗവാന് നിറവേറ്റുകയും ചെയ്യുന്നു.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം ശനിയാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ കരിയറില്‍ പുരോഗതിക്കുള്ള ശുഭസാധ്യതകള് ഉണ്ടാകും, മാനസിക സമാധാനവും ലഭിക്കും. ശനിയുടെ മഹാദശയുടെ അശുഭഫലങ്ങള്‍ കുറയുകയും ചെയ്യും. ഒക്ടോബര്‍ 7 ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
ഒക്ടോബര്‍ 7 മേടം രാശിക്കാര്‍ക്ക് വളരെ ഭാഗ്യമാണ്. മേടം രാശിക്കാര്‍ക്ക് ശനിദേവന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. മേടം രാശിക്കാര്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും, കരിയറില്‍ പുരോഗതിക്കുള്ള ശുഭകരമായ അവസരങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ശുഭദിനമാണ്. ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. സാമൂഹിക മേഖലകളില്‍ ബഹുമാനം കൈവരും. മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം ലഭിക്കും. സഹോദരങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും.
പരിഹാരം: ശനിദേവന് കടുകെണ്ണ സമര്‍പ്പിച്ച് രാവിലെയും വൈകുന്നേരവും 'ഓം ഐന്‍ ഹ്ലീം ശ്രീ ശനേശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുക.
മിഥുനം
ഒക്ടോബര്‍ 7 മിഥുന രാശിക്കാര്‍ക്ക് ശുഭകരമായി കണക്കാക്കപ്പെടുന്നു. മിഥുനം രാശിക്കാര്‍ക്ക് ശിവയോഗത്തിന്റെ സ്വാധീനം കാരണം, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കുകയും നിങ്ങള്‍ക്കായി ഒരു പുതിയ സ്ഥാനം ലഭിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് സുഹൃത്തുക്കളുമായി ഒരു സാമൂഹിക ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാനാകും. ശനിദേവന്റെ കൃപയാല്‍ ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് അതില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ പ്രതിബിംബം കാണുക. എന്നിട്ട് എണ്ണ ദാനം ചെയ്യുക, അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം എണ്ണ വയ്ക്കുക.
തുലാം
ഒക്ടോബര്‍ 7 തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തുലാം രാശിക്കാര്‍ക്ക് ശിവയോഗത്തിന്റെ സ്വാധീനത്താല്‍ ഏറെക്കാലമായുള്ള ആഗ്രഹങ്ങള്‍ സഫലമാകും. ബിസിനസ്സിലെ നല്ല വളര്‍ച്ച നിങ്ങള്‍ക്ക് മനസ്സമാധാനം നല്‍കും. നിങ്ങളുടെ ഇണയുമായി എന്തെങ്കിലും തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍, അത് അവസാനിക്കും. ആരോഗ്യത്തില്‍ നല്ല പുരോഗതി കാണും. സന്താനങ്ങളുടെ പുരോഗതിയില്‍ മനസ്സ് സന്തോഷിക്കും. നിങ്ങള്‍ക്ക് പുതിയ വസ്തു വാങ്ങാന്‍ കഴിയും. സുഹൃത്തിന്റെ സഹായത്താല്‍ കുടുങ്ങിക്കിടന്ന പണം തിരിച്ചുകിട്ടും. കുടുംബജീവിതം മെച്ചപ്പെടും.
പരിഹാരം: മാനസിക സമാധാനത്തിന് എല്ലാ ശനിയാഴ്ചയും മാവും കറുത്ത എള്ളും പഞ്ചസാരയും കലര്‍ത്തി ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്കി സേവിക്കുക.
ധനു
ഒക്ടോബര്‍ 7 ധനു രാശിക്കാര്‍ക്ക് ഗുണകരമാണ്. ശനിദേവന്റെ അനുഗ്രഹത്താല്‍ ധനു രാശിക്കാര്‍ക്ക് സമൂഹത്തില്‍ പ്രശസ്തിയും പ്രതാപവും വര്‍ധിക്കുകയും ഭാഗ്യം തുണയാകുകയും ചെയ്യും. ഉപരിപഠനത്തിനായി വിദേശത്ത് പോകണമെങ്കില്‍ ശുഭഫലം ലഭിക്കും. ബന്ധുക്കളുമായി നല്ല സമയം ചെലവഴിക്കാനാകും. സുഹൃത്തുക്കളുടെ പിന്തുണയോടെ ചില ജോലികള്‍ പൂര്‍ത്തിയാകും. കുടുംബത്തോടും കുട്ടികളോടും ഒപ്പം നിങ്ങള്‍ നല്ല സമയം ചെലവഴിക്കും. സന്താനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.
ദോഷപരിഹാരം: തടസ്സങ്ങള്‍ മാറാന്‍ ആല്മരത്തില് വെള്ളം ഒഴിച്ച് നാലുമുഖ ദീപം തെളിയിക്കുക. കൂടാതെ ശനിദേവന് കറുത്ത എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ഷണ് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
മീനം
ഒക്ടോബര്‍ 7 മീനരാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മീനം രാശിക്കാര്‍ പുതിയ ജോലികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ നിന്ന് മോചനം ലഭിക്കും. കുട്ടികളുമായി സമയം ചിലവഴിക്കുന്നത് മനസ്സിന് ആശ്വാസം നല്‍കും. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. വിദ്യാഭ്യാസത്തിനോ ജോലിയ്ക്കോ വേണ്ടി നിങ്ങള്‍ വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ശുഭ ഫലങ്ങള്‍ ലഭിച്ചേക്കാം.
പരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുകയും ശനി ചാലിസ ചൊല്ലുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
