Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
പുത്തന്‍ കാലം പിറക്കുന്നു, തടസ്സങ്ങളെ തള്ളിനീക്കി വിജയം; ചതയം നാളില്‍ 6 രാശിക്ക് അത്ഭുതനേട്ടം
ദേവീദേവന്മാരുടെ ഗുരുവായ മഹാവിഷ്ണുവിനും വ്യാഴത്തിനും സമര്‍പ്പിക്കപ്പെട്ട ദിവസമാണ് വ്യാഴാഴ്ച. ഓഗസ്റ്റ് 31 വ്യാഴാഴ്ച, ശനിയുടെ രാശിയായ കുംഭത്തില്‍ ചന്ദ്രന് സംക്രമിക്കുന്നു. രക്ഷാബന്ധന് ഉത്സവവും ഇന്ന് ആഘോഷിക്കുന്നു. ഈ ശുഭദിനത്തില്‍ ചതയം നക്ഷത്രവും സുകര്മയോഗവും കൂടിച്ചേരുന്നതിനാല്‍ രക്ഷാബന്ധന് ദിനത്തിന്റെ പ്രസക്തിയും വര്‍ധിക്കുന്നു. ഭദ്രപാദ മാസവും ഇന്ന് ആരംഭിക്കും.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്വാധീനവും ശുഭയോഗങ്ങളും മൂലം വ്യാഴാഴ്ച ദിവസം ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. 6 രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുരോഗതിയുടെ പാത തുറക്കും. ഈ ദിവസം ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ, ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനവും ശക്തിപ്പെടും. വിഷ്ണുവിന്റെ അനുഗ്രഹവും ലഭിക്കും. ഓഗസ്റ്റ് 31 വ്യാഴാഴ്ച ദിവസം ഭാഗ്യോദയം നേടുന്ന 6 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
രക്ഷാബന്ധന് ദിനമായ വ്യാഴാഴ്ച മേടം രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കാന്‍ പോകുന്നു. ഭാഗ്യത്തിന്റെ പിന്തുണയാല്‍ അപൂര്‍ണ്ണമായ പല ജോലികളും പൂര്‍ത്തിയാകും. ബന്ധുക്കളെ കാണാനുള്ള അവസരവും ലഭിക്കും. സാമൂഹ്യസേവനം ചെയ്യുന്നവരുടെ ബഹുമാനം വര്‍ദ്ധിക്കും. ധനാഭിവൃദ്ധിയുണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാനാകും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ബിസിനസുകാര്‍ ഇന്ന് ശുഭകരമായ ഫലങ്ങള്‍ കൈവരിക്കും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി, ഒരു നാണയം, ഒരു കഷണം ശര്‍ക്കര, ഏഴ് മഞ്ഞള്‍ എന്നിവ ഒരു മഞ്ഞ തുണിയില്‍ കെട്ടി വ്യാഴാഴ്ച വൈകുന്നേരം ഇത് വലിച്ചെറിയുകയും തുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുകയും ചെയ്യുക.
മിഥുനം
ഓഗസ്റ്റ് 31 ന് മിഥുന രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും. മഹാവിഷ്ണുവിന്റെ കൃപയാല്‍, മിഥുന രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വ്യവസായികളുടെ കഠിനാധ്വാനവും വിജയിക്കും. ജീവിതപങ്കാളിയുമായി യാത്ര ചെയ്യാനാകും. എതിരാളികളെ ജയിക്കാനാകും. വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനാകും. വീട്ടില്‍ ചില അതിഥികള്‍ എത്തിയേക്കാം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി വ്യാഴാഴ്ച ദിവസം കുങ്കുമം, മഞ്ഞ ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ബലപ്പെടുത്തുന്നു.

കന്നി
ഓഗസ്റ്റ് 31 കന്നി രാശിക്കാര്‍ക്ക് വളരെ സന്തോഷകരമായ ദിവസമായിരിക്കും. രക്ഷാബന്ധന് ദിനത്തില്‍ കന്നി രാശിക്കാരുടെ വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ചില ബന്ധുക്കള്‍ വന്നേക്കാം. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും.
വസ്തുവോ വാഹനമോ വാങ്ങാനുള്ള ആഗ്രഹവും സഫലമാകും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. പിതാവുമായുള്ള ബന്ധവും മികച്ചതായിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മികച്ചതായിരിക്കും.
പരിഹാരം: ജോലിസ്ഥലത്ത് മഞ്ഞ നിറം ഉപയോഗിക്കുക, തൊഴില്‍ പുരോഗതിക്കായി വ്യാഴാഴ്ച ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡൂകള്‍ സമര്‍പ്പിക്കുക.
തുലാം
വ്യാഴാഴ്ച രക്ഷാബന്ധന് ദിനം തുലാം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഓഗസ്റ്റ് 31ന് തുലാം രാശിക്കാര്‍ക്ക് മഹാവിഷ്ണുവിന്റെ കൃപയാല്‍ കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. സാമൂഹിക ചടങ്ങില്‍ പങ്കെടുക്കാനാകും. അത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. തുലാം രാശിയിലുള്ള ബിസിനസുകാര്‍ക്ക് ഇന്ന് ബിസിനസ്സിനായി ചില പുതിയ പ്ലാനുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. കുട്ടികളുമായി നല്ല സമയം ചെലവഴിക്കും. ജോലിക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ വന്നുചേര്‍ന്നേക്കാം. ഭാഗ്യത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ധനം ലഭിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിലനില്ക്കും.
പ്രതിവിധി: പണസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ആലിലകള്‍ ഗംഗാജലത്തില്‍ കഴുകി 'ഓം ശ്രീ ഹ്രീ ശ്രീയേ നമഃ' എന്ന മന്ത്രം എഴുതിയ ശേഷം പേഴ്സില്‍ സൂക്ഷിക്കുക. ഇതോടൊപ്പം ലക്ഷ്മി ദേവിയുടെ രൂപം രേഖപ്പെടുത്തിയ ഒരു വെള്ളി നാണയവും ഒപ്പം സൂക്ഷിക്കുക.
വൃശ്ചികം
ഓഗസ്റ്റ് 31ന് വൃശ്ചിക രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്റെ പാത തെളിയും. വിവാഹത്തിന് അര്‍ഹരായവര്‍ക്ക് നല്ല വിവാഹാലോചനകളും ലഭിക്കും. വൃശ്ചിക രാശിക്കാരുടെ അമ്മായിയമ്മമാരുമായുള്ള ബന്ധം നല്ലതായിരിക്കും. പങ്കാളിയോടൊപ്പം യാത്ര പോകാന്‍ പദ്ധതിയിടും. മഹാവിഷ്ണുവിന്റെ കൃപയാല്‍ ഏറെ നാളുകളായി നിലനിന്നിരുന്ന പ്രശ്നങ്ങളില്‍ നിന്ന് ഇന്ന് മുക്തി നേടാനാനാകും. വസ്തു വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഗാര്‍ഹിക ജീവിതത്തില്‍ സന്തോഷമുണ്ടാകും. ബന്ധങ്ങള്‍ ശക്തമാകും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, ലക്ഷ്മീ ദേവിക്ക് പായസം സമര്‍പ്പിക്കുകയും ലക്ഷ്മി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.

കുംഭം
വ്യാഴാഴ്ച ദിവസം കുംഭം രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. രക്ഷാബന്ധന് ദിനത്തില്‍, കുംഭം രാശിക്കാര്‍ക്ക് ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനാകും. മാതാപിതാക്കളുടെ ആശീര്‍വാദത്തോടെ ചെയ്യുന്ന ജോലികള്‍ വളരെ നേട്ടം സമ്മാനിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ഇത് നിങ്ങളുടെ മനസ്സിന്റെ ഭാരം ലഘൂകരിക്കും. നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കുറച്ച് പണം ചിലവഴിച്ചേക്കാം. കുംഭം രാശിക്കാരായ ബിസിനസുകാര്‍ക്ക് സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നുമുള്ള മോചനത്തിന്, ഭഗവാന് സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതമെടുത്ത് മഞ്ഞ വസ്ത്രം ധരിച്ച് ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

