Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗണേശഭഗവാന്റെ അനുഗ്രഹം. ബുധനാഴ്ച നേട്ടങ്ങളുടെ കെട്ടഴിക്കുന്ന 5 രാശിക്കാര്‍
സെപ്റ്റംബര്‍ 27 ബുധനാഴ്ച, ചന്ദ്രന് ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയാണ്. ഭാദ്രപദ മാസത്തിലെ അവസാന പ്രദോഷം കൂടിയാണ് ഇന്ന്. ഈ ശുഭദിനത്തില്‍ രവിയോഗത്തിന്റെയും ചതയം നക്ഷത്രത്തിന്റെയും ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു.
രവിയോഗം സൂര്യനെപ്പോലെ പവിത്രമായ ഊര്‍ജ്ജം നിറഞ്ഞതാണെന്നും ഈ യോഗത്തില്‍ ചെയ്യുന്ന പ്രവൃത്തി ദോഷഭയം ഇല്ലാതാക്കി മംഗളകരമായ ഫലങ്ങള്‍ നല്‍കുമെന്നും ജ്യോതിഷത്തില്‍ പറയുന്നു. ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം, അഞ്ച് രാശിക്കാര്‍ക്ക് ബുധനാഴ്ച വളരെ ഭാഗ്യമായിരിക്കും. ഈ രാശിക്കാരുടെ അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാകും, സമ്പത്തും ബഹുമാനവും വര്‍ദ്ധിക്കും. സെപ്റ്റംബര്‍ 27 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യോദയം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
സെപ്റ്റംബര്‍ 27 മിഥുന രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. മിഥുനം രാശിക്കാര്‍ ഇന്ന് എന്ത് തീരുമാനമെടുത്താലും അത് ശുഭകരമായിരിക്കും. തൊഴില്‍, സാമ്പത്തിക കാര്യങ്ങളില്‍ ലാഭത്തിന് സാധ്യതയുണ്ട്, ഭാഗ്യവും നിങ്ങളുടെ കൂടെയായിരിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ ചായ്വ് വര്‍ധിക്കും, ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രമിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഒരു യാത്ര പോകേണ്ടി വന്നേക്കാം, അത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. ആരോഗ്യം മികച്ചതായിരിക്കും.
ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക.
കന്നി
സെപ്റ്റംബര്‍ 27 കന്നിരാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. കന്നിരാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിച്ചിരുന്ന പ്രവൃത്തികള്‍ക്ക് നേട്ടം ലഭിക്കും. വ്യക്തിത്വ വികസനത്തിന് ഒരു നല്ല ദിവസമാണ്, കൂടാതെ നിങ്ങള്‍ക്ക് ഒരു വിദേശ യാത്ര പോകാനുള്ള അവസരവും ലഭിച്ചേക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് നപുരോഗതിക്കുള്ള പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സുകാര്‍ക്കും ബിസിനസ്സ് ഇടപാടുകളില്‍ നിന്ന് ലാഭം നേടാനാകും. കഠിനാധ്വാനത്തിലൂടെ നല്ല പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. സമ്പത്ത് ശേഖരിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹം വളരും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.

വൃശ്ചികം
സെപ്റ്റംബര്‍ 27 വൃശ്ചിക രാശിക്കാര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. വൃശ്ചിക രാശിക്കാര്‍ക്ക് കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. മാതാപിതാക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പരം സ്നേഹം ഉണ്ടാകും. കുടുംബത്തില്‍ അവിവാഹിതരായി ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം ശക്തിപ്പെടുത്തും. വ്യാപാരികള്‍ക്ക് എതിരാളികളെ ജയിക്കാനാകും. വിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നീങ്ങും. ഉന്നതവിദ്യാഭ്യാസത്തിനുള്ള വഴി തെളിയും.
പരിഹാരം: നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കാന്‍ ബുധനാഴ്ച ഗണേശ രുദ്രാക്ഷം ധരിക്കുക.
മകരം
സെപ്റ്റംബര്‍ 27 മകരം രാശിക്കാര്‍ക്ക് ഗുണകരമാണ്. മകരം രാശിക്കാര്‍ ഊര്‍ജ്ജസ്വലരായിരിക്കും, ശത്രുക്കളെ ധൈര്യത്തോടെ നേരിടും. വീട്ടില്‍ ചില അതിഥികള്‍ വന്നേക്കാം. കുടുംബത്തിന്റെ സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് വാങ്ങാനാകും. മകരം രാശിക്കാര്‍ ഒരു പുതിയ വസ്തു വാങ്ങുന്നതില്‍ വിജയിക്കും. അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവില്‍ നിന്ന് ലാഭം ലഭിക്കും. ഈ രാശിയിലെ ജോലിക്കാര്‍ക്കും ബിസിനസുകാര്‍ക്കും നിരവധി സുവര്ണാവസരങ്ങള് ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ചെറുപയര്‍ തിളപ്പിച്ച് അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.

മീനം
സെപ്റ്റംബര്‍ 27 മീനരാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. രവിയോഗത്തിന്റെ ശുഭഫലത്താല്‍ മീനരാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം ലഭിക്കുകയും കഠിനാധ്വാനത്തിലൂടെ സ്ഥാനമാനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് സാമൂഹികവും മതപരവുമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണപതി ക്ഷേത്രത്തില്‍ പോയി രാവിലെയും വൈകുന്നേരവും ഗണപതി അഥര്‍വശീര്‍ഷം പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
