Latest Updates
-
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഗ്രഹസ്വാധീനവും ശുഭയോഗങ്ങളും, ഇരട്ടി നേട്ടങ്ങള്; ശനിദേവ പ്രീതിയാല് ഇന്ന് ജീവിതം മാറുന്ന 5 രാശി
സെപ്റ്റംബര് 2 ശനിയാഴ്ച ചന്ദ്രന് വ്യാഴത്തിന്റെ രാശിചക്രത്തില്, മീനം രാശിയില് സംക്രമിക്കാന് പോകുന്നു. കൂടാതെ, ഉത്രട്ടാതി നക്ഷത്രത്തിന്റെയും ഗണ്ഡയോഗത്തിന്റെയും സ്വാധീനവും ശനിയാഴ്ച ഉണ്ടാകാന് പോകുന്നു. അതിനാല് ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം കൂടുതല് വര്ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം, സെപ്റ്റംബര് 2ന് അഞ്ച് രാശിക്കാര്ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു.
ഈ രാശിക്കാര്ക്ക് സമ്പത്ത് വര്ദ്ധിക്കുന്നതിനുള്ള ശുഭകരമായ അവസരങ്ങള് ഉണ്ടാകും. കുടുംബാംഗങ്ങളില് നിന്ന് പൂര്ണ്ണ പിന്തുണ ലഭിക്കും. ഇന്ന് ചില ജ്യോതിഷ പരിഹാരങ്ങള് ചെയ്യുന്നതിലൂടെ ജാതകത്തില് ശനിയുടെ സ്ഥാനവും ശക്തിപ്പെടും. ശനിദേവന്റെ അനുഗ്രഹവും ലഭിക്കും. സെപ്തംബര് 2ന് ഏതൊക്കെ രാശിക്കാര്ക്കാണ് ഭാഗ്യം തെളിയാന് പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ശനിദേവന്റെ കൃപയാല് മേടം രാശിക്കാര്ക്ക് സെപ്തംബര് 2 ശുഭമാണ്. മേടം രാശിക്കാര്ക്ക് ശുഭ യോഗഫലം മൂലം പണം നാളെ ലഭിക്കുകയും കാലങ്ങളായി തുടരുന്ന പ്രശ്നങ്ങളില് നിന്ന് മോചനം ലഭിക്കുകയും ചെയ്യും. എന്തെങ്കിലും തര്ക്കം നടക്കുന്നുണ്ടെങ്കില് അതും അവസാനിക്കും. ശത്രുക്കളെ നിയന്ത്രിക്കാന് കഴിയും. അതിനാല് അവര്ക്ക് ഒരു തരത്തിലുള്ള ദോഷവും വരുത്താന് കഴിയില്ല. ജോലിയുള്ള ആളുകള്ക്ക് മറ്റൊരു കമ്പനിയിലേക്ക് മാറുന്നത് പരിഗണിക്കാം. നിങ്ങള് കുട്ടികളുമായി നല്ല സമയം ചെലവഴിക്കുകയും കുടുംബത്തില് സന്തോഷം നിറയുകയും ചെയ്യും.
പരിഹാരം: ശനിദോഷം അകറ്റാന്, ശനിയാഴ്ച ഒരു പാത്രത്തില് കടുകെണ്ണ എടുത്ത് ഒരു നാണയം വയ്ക്കുക. അതില് നിങ്ങളുടെ രൂപം കാണുക. എന്നിട്ട് ഈ എണ്ണ ഒരു വ്യക്തിക്ക് ദാനം ചെയ്യുകയോ അല്ലെങ്കില് ശനിദേവ ക്ഷേത്രത്തില് ഈ പാത്രം വയ്ക്കുകയോ ചെയ്യുക.
ഇടവം
സെപ്തംബര് 2 ഇടവം രാശിക്കാര്ക്ക് വളരെ ഗുണകരമാണ്. അമ്മയുമായുള്ള സ്നേഹബന്ധം വളരും. അവരുടെ സഹായത്തോടെ നിങ്ങളുടെ പല ജോലികളും പൂര്ത്തീകരിക്കും. ബിസിനസില് പങ്കാളിത്തത്തോടെ പ്രവര്ത്തിക്കാന് നിങ്ങള് ആഗ്രഹിക്കുന്നുവെങ്കില്, ശനിദേവന്റെ അനുഗ്രഹത്താല് വളരെ അനുകൂലമായ ദിവസമായിരിക്കും. ഈ രാശിക്കാരുടെ കുടുംബത്തില്, എന്തെങ്കിലും മംഗളകരമായ കാര്യങ്ങളെക്കുറിച്ച് ചര്ച്ച നടക്കും. അത് കുടുംബത്തില് സന്തോഷം നല്കും. ഇന്ന് നിങ്ങള്ക്ക് നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ചില ഭൗതിക വസ്തുക്കള് വാങ്ങാന് കഴിയും.
പരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുകയും ശനി ചാലിസ ചൊല്ലുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുക.

മിഥുനം
സെപ്റ്റംബര് 2 മിഥുന രാശിക്കാര്ക്ക് ശനിദേവന്റെ അനുഗ്രഹത്താല് സന്തോഷകരമായ ദിവസമായിരിക്കും. മിഥുനം രാശിക്കാരായ ബിസിനസുകാരുടെ ബിസിനസ്സില് നല്ല ഉയര്ച്ച ഉണ്ടാകും, അതുവഴി നിങ്ങള്ക്ക് നല്ല പണം ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നല്ല വാര്ത്തകള് കേള്ക്കാനാകും. നിങ്ങളുടെ ബഹുമാനം വര്ദ്ധിപ്പിക്കുകയും നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂര്ണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും. വീട്ടില് ചില അതിഥികള് വന്നേക്കാം. പിതാവിന്റെ ആരോഗ്യം മെച്ചപ്പെടും.
പരിഹാരം: മാനസിക സമാധാനത്തിന് എല്ലാ ശനിയാഴ്ചയും ഉറുമ്പിന് അരിമാവും കറുത്ത എള്ളും പഞ്ചസാരയും കലര്ത്തി കൊടുക്കുക. ഇതോടൊപ്പം കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള് പാവപ്പെട്ടവര്ക്കും ആവശ്യക്കാര്ക്കും നല്കുക.
ധനു
സെപ്റ്റംബര് 2 ധനു രാശിക്കാര്ക്ക് ശുഭകരമായ ഫലങ്ങള് കൊണ്ടുവരും. ധനു രാശിയിലുള്ള ജോലിക്കാര് പൂര്ണ്ണ അര്പ്പണബോധത്തോടെ പ്രവര്ത്തിക്കും. മേലുദ്യോഗസ്ഥരുടെയും സഹപ്രവര്ത്തകരുടെയും പിന്തുണ ലഭിക്കും. പ്രണയിതാക്കള്ക്ക് ഇന്ന് ശുഭകരമായ ദിവസമായിരിക്കും, ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.
വിദ്യാര്ത്ഥികളുടെ വഴിയില് വരുന്ന തടസ്സങ്ങള് നീങ്ങും. ഒരു സുഹൃത്തിന്റെ സഹായത്തോടെ, നിങ്ങളുടെ ബിസിനസ്സ് വളരും. ദീര്ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള് പൂര്ത്തിയാക്കാനാകും. ജോലിയ്ക്കൊപ്പം, നിങ്ങളുടെ കുടുംബാംഗങ്ങള്ക്കായി സമയം കണ്ടെത്താനും അവരുടെ ആവശ്യങ്ങള് നിറവേറ്റാനും സാധിക്കും.
പരിഹാരം: ശനിദേവന് കടുകെണ്ണ സമര്പ്പിച്ച് രാവിലെയും വൈകുന്നേരവും 'ഓം ഐം ഹ്ലീം ശ്രീ ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുക.

കുംഭം
സെപ്റ്റംബര് 2 കുംഭം രാശിക്കാര്ക്ക് മികച്ചതായിരിക്കും. കുംഭം രാശിക്കാര്ക്ക് കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാനാകും. ശനിദേവന്റെ കൃപയാല്, സമ്പത്ത് വര്ധിക്കുന്നതിന് അവസരമുണ്ടാകും. ഏതെങ്കിലും സാമൂഹികവും മതപരവുമായ ചടങ്ങുകളില് പങ്കെടുക്കാന് അവസരം ലഭിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഉല്ലസിക്കുകയും കുടുംബാംഗങ്ങളുടെ ആവശ്യങ്ങള് നിറവേറ്റുകയും ചെയ്യും. ബിസിനസ്സിലെ നിങ്ങളുടെ പ്രശസ്തി എല്ലായിടത്തും വ്യാപിക്കും. പുതിയ ശത്രുക്കളും ഉണ്ടാകുമെങ്കിലും, ബുദ്ധി ഉപയോഗിച്ച് എല്ലാവരേയും പരാജയപ്പെടുത്താന് കഴിയും.
ദോഷപരിഹാരം: തടസ്സങ്ങള് മാറാന് ആല്മരത്തില് വെള്ളം ഒഴിച്ച് നാലുമുഖ വിളക്ക് തെളിയിക്കുക. ഇതോടൊപ്പം ശനിദേവന് കറുത്ത എള്ള് അര്പ്പിക്കുകയും രാവിലെയും വൈകുന്നേരവും ഓം ശന് ശനൈശ്ചരായ നമഃ എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

