Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ശനി-രാഹു സംയോഗം: ഏഴ് മാസത്തോളം സകലദുരിതങ്ങളും 3 രാശിക്കാരെ വിടാതെ പിന്തുടരും
ജ്യോതിഷ പ്രകാരം ഗ്രഹമാറ്റങ്ങള്‍ പല വിധത്തില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓരോ കാലത്തിലും ഓരോ സമയത്തിലും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നാം അറിഞ്ഞിരിക്കണം. ഏത് ഗ്രഹത്തിന്റെ സ്വാധീനമാണ് ഇപ്പോള്‍ നമ്മുടെ ആരോഗ്യത്തേയും ഭാഗ്യത്തേയും കരിയറിനേയും എല്ലാം ബാധിച്ചിരിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം.

ശനിദേവന്‍ ചതയം നക്ഷത്രത്തിലേക്ക് ഇപ്പോള്‍ പ്രവേശിച്ച് കഴിഞ്ഞു. എന്നാല്‍ ചതയം നക്ഷത്രത്തിന്റെ ഭാവാധിപന്‍ എന്ന് പറയുന്നത് രാഹുവാണ്. അതുകൊണ്ട് തന്നെ ഈ സമയം ശനിദേവന്റെ സ്വാധീനം ചില രാശിക്കാരില്‍ മോശം ഫലങ്ങള്‍ നല്‍കുന്നു.

ഒക്ടോബര്‍ 17- വരെയാണ് ശനിയുടെ ഈ മാറ്റം നിങ്ങളെ സ്വാധീനിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ശനി സംക്രമത്തില്‍ ചില രാശിക്കാര്‍ അല്‍പം കൂടുതല്‍ കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. ചതയം നക്ഷത്രത്തിന്റെ ഒന്നാമത്തേയും അവസാനത്തേയും ദശയുടെ അധിപന്‍ എന്ന് പറയുന്നത് വ്യാഴമാണ്. എന്നാല്‍ രണ്ടും മൂന്നും ഭാവങ്ങളാവട്ടെ ഭരിക്കുന്നത് ശനിയാണ്. ഈ അവസരത്തില്‍ ശനിയും രാഹുവും വളരെയധികം ദോഷം നല്‍കുന്ന ചില രാശിക്കാരുണ്ട്. ഇവരെക്കുറിച്ച് നമുക്കൊന്ന് നോക്കാം. എന്തൊക്കെ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാം.
മീനം രാശി

മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും പ്രതികൂല മാറ്റങ്ങളിലൂടെ കടന്നു പോവുന്ന രാശിക്കാര്‍ ആയത് കൊണ്ട് തന്നെ അതീവ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടര്‍ന്നേക്കാം. കാല്‍മുട്ടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തികമായി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും അതിന്റെ ഫലമായി ദാരിദ്ര്യത്തിലേക്ക് എത്തുന്നതിനും സാധ്യത കാണുന്നുണ്ട്. ഈ ഗ്രഹസംയോജനം നിങ്ങളുടെ ജീവിതത്തില്‍ അല്‍പം ദോഷകരമായ ഫലങ്ങള്‍ തന്നെയാണ് നല്‍കുന്നത്.

ബജറ്റ് അനുസരിച്ച് ചിലവാക്കാന്‍ നിങ്ങള്‍ മാക്‌സിമം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ തളര്‍ത്താം. പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമായിരിക്കുകയില്ല. പ്രധാനപ്പെട്ട എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒരിക്കലും അതിനെ അവഗണിക്കരുത്. കാരണം നിങ്ങളുടെ അവസരങ്ങള്‍ അവിടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ശനിയുടെ എല്ലാ ദോഷഫലങ്ങളും ഈ കാലഘട്ടത്തില്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. പ്രധാനമായ കാര്യങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യവും നല്‍കണം. ശനിദേവന് എല്ലാ ശനിയാഴ്ചയും കടുകെണ്ണ വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും മാനസിക സമ്മര്‍ദ്ദവും പ്രശ്‌നവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും നടത്തുന്ന യാത്രകള്‍ ഫലവത്താവാതെ പോവുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുകയും അതിന്റെ ഫലമായി പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും ഉണ്ട്. ബിസിനസ് ചെയ്യുന്നവര്‍ ഒരിക്കലും ഒരു തരത്തിലുള്ള എഗ്രിമെന്റിലും ഒപ്പിടരുത്. ഇത് പിന്നീട് ശത്രുത വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

എന്നാല്‍ ശനിദോഷത്തെ മറികടക്കുന്നതിന് വേണ്ടിയുള്ള പരിഹാരങ്ങള്‍ ചെയ്താല്‍ അത് നിങ്ങളുടെ ശനിദോഷത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ ഒരു വിധത്തിലും തീരുമാനമെടുക്കുന്നതിന് ശ്രദ്ധിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇത് സമാധാനക്കേടുണ്ടാക്കുന്നു. പരിഹാരമായി ശനിദേവന് ശനിയാഴ്ച ദിനത്തില്‍ കടുകെണ്ണ വിളക്ക് കത്തിച്ചതിന് ശേഷം ശനി ചാലിസ പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തിലെ ശനിയും രാഹുവിന്റെ സംയോജനവും എല്ലാം ദോഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കണ്ടകശനി സമാനമായ ദോഷഫലങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സമ്പത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടതായി വരുന്നു. രക്ത സബന്ധവും ഹൃദയ സംബന്ധവും ശ്വാസകോശ സംബനന്ധവുമായ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധാപൂര്‍വ്വം വാഹനം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും നിങ്ങളെ എത്തിക്കും. മറ്റുള്ളവരുമായി സംവാദത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അതും പ്രശ്‌നത്തിലേക്ക് എത്തുന്നു.



Click it and Unblock the Notifications












