Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനി-രാഹു അശുഭസംയോഗം; അടുത്ത 10 ദിവസം ഈ 3 രാശിക്ക് അപകടം നിഴല്‍പോലെ കൂടെ
ജ്യോതിഷത്തില്‍ ശനി ദേവനെ കര്‍മ്മങ്ങളുടെ ഫലദാതാവ് എന്ന് വിളിക്കുന്നു. ആളുകള്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ശുഭമോ അശുഭമോ ആയ ഫലങ്ങള്‍ ശനി നല്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശനിയുടെ രാശിയിലോ നക്ഷത്രത്തിലോ ഉണ്ടാകുന്ന മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നു. നിലവില്‍ ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്.
മാര്‍ച്ച് 15 ന് ശനി ചതയം നക്ഷത്രത്തില്‍ പ്രവേശിച്ചു. 2023 ഒക്ടോബര്‍ 17 വരെ ശനി ഇവിടെ തുടരും. ചതയം നക്ഷത്രത്തിന്റെ അധിപന് രാഹു ആണ്. അത്തരമൊരു സാഹചര്യത്തില്‍ ശനിയും രാഹുവും ചേര്‍ന്ന് പല രാശിക്കാരുടെയും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ശനി ആദ്യ ദശയില്‍ ചതയം നക്ഷത്രം ആയതിനാല്‍ ഒക്ടോബര്‍ 17 വരെ ചില രാശിക്കാര്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ഇവരെ വട്ടം ചുറ്റി പ്രശ്നങ്ങള്‍ ധാരാളമുണ്ടായേക്കാം. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തില്‍ ശനിയുടെ പ്രവേശനം ഗുണകരമാകില്ല, കാരണം ശനിയുടെ ധയ്യ ഈ രാശിയില്‍ നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒക്ടോബര്‍ 17 വരെ ഈ രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകാര്യത്തില്‍ അല്പം ജാഗ്രത വേണം. അനാവശ്യ ചിലവുകള്‍ മൂലം നിങ്ങള്‍ ഈ സമയം വിഷമിച്ചേക്കാം. ജോലി ചെയ്യുന്നവരും ജോലിസ്ഥലത്ത് അല്പം ശ്രദ്ധിക്കണം. നിങ്ങളുടെ ജോലിഭാരം കൂടിയേക്കാം. ബിസിനസ്സില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം നഷ്ടം സംഭവിച്ചേക്കാം.
കന്നി
ചതയം നക്ഷത്രത്തില്‍ ശനിയുടെ പ്രവേശനം വൃശ്ചിക രാശിക്കാര്‍ക്ക് ഗുണം ചെയ്യില്ല. ഈ രാശിക്കാര്‍ക്ക് ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക. തെറ്റായ വഴികളിലൂടെ പണം സമ്പാദിക്കുന്നവര്‍ ജാഗ്രതയോടെ മുന്നോട്ട് പോകണം. കാരണം നിങ്ങള്‍ അപകടത്തിലായേക്കാം. മറ്റുള്ളവരോട് ബഹുമാനക്കുറവ് ഉണ്ടാകാം. ബന്ധങ്ങളും വഷളായേക്കാം. വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. അപകടം അടുത്തുണ്ട്.
കുംഭം
നിലവില്‍ ഈ രാശിയില്‍ ശനിയുടെ ഏഴര ശനിയാണ് നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ശനി രാഹുവിന്റെ രാശിയില്‍ പ്രവേശിക്കുന്നത് മൂലം പല പ്രശ്നങ്ങളും വര്‍ധിച്ചേക്കാം. ഒക്ടോബര്‍ 17 വരെ ഈ രാശിക്കാര്‍ അല്പം ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക, കാരണം അത് ഭാവിയില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. അനാവശ്യ ചിലവുകള്‍ മൂലം നിങ്ങള്‍ വിഷമിച്ചേക്കാം. വായ്പ എടുക്കേണ്ട സാഹചര്യം ഉണ്ടാകാം. ചില വിഷയങ്ങളില്‍ കുടുംബവുമായി തര്‍ക്കം ഉണ്ടാകാം. കുടുംബാംഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകാം.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍ ശനിയെ ഒരു പ്രവര്‍ത്തന ഗ്രഹം എന്ന് വിളിക്കുന്നു. ശനി ദേവന്റെ മകരം രാശിക്ക് പത്താം ഭാവത്തില്‍ അധികാരമുണ്ടെങ്കില്‍ കുംഭം രാശിക്ക് ലാഭ ഗൃഹത്തില്‍ അധികാരമുണ്ട്. കര്‍മ്മഫലം നല്കുന്ന ഗ്രഹമാണ് ശനിയെന്ന് വ്യക്തമാണ്. എട്ടാം ഭാവാധിപനായ ശനി ദേവന് ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെയും ജീവിതത്തിന്റെയും ഘടകമാണ്.
എട്ടാം ഭാവത്തില്‍ നില്‍ക്കുന്നതിന്റെ പഴി കേള്‍ക്കാത്ത ഒരേയൊരു ഗ്രഹമാണ് ശനി. ശനി ദേവന് രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും സന്തോഷം നല്‍കുമെന്നും പറയപ്പെടുന്നു. ശനി പൊതുജനത്തിന്റെ ഘടകമാണ്, അതിനാല്‍ ഒരു വ്യക്തിയുടെ ശനി രാജയോഗ ഘടകമായി ജാതകത്തില്‍ വരുമ്പോള്‍, അത്തരം വ്യക്തിക്ക് പൊതുജനങ്ങളില്‍ നിന്ന് വളരെയധികം പിന്തുണ ലഭിക്കുന്നു.
ശനിയുടെ സ്വാധീനമുള്ള ആളുകള്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നു. ഇരുമ്പ് പണി, ഖനികള്‍, സ്ക്രാപ്പ് വര്‍ക്ക്, ഓയില്‍ മില്ലുകള്‍, ഇവയെല്ലാം ശനിദേവന്റെ ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. പൂയം അനിഴം, ഉത്രട്ടാതി എന്നിവ ശനിയുടെ നക്ഷത്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു. ഈ നക്ഷത്രങ്ങളില്‍ ജനിച്ചവരില്‍ ശനിയുടെ സ്വാധീനം ദൃശ്യമാണ്. അതേസമയം കുംഭ ലഗ്നത്തിലും മകരം രാശിയിലും ശനിയുടെ സ്വാധീനം അനുഭവപ്പെടും.
ശനി ആധിപത്യം പുലര്‍ത്തുന്ന ആളുകള്‍ ജീവിതത്തിന്റെ 32ാം വയസ്സിനുശേഷം ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടുകയും കഠിനാധ്വാനികളായിരിക്കുകയും ചെയ്യും. സൂര്യന്, ചൊവ്വ, രാഹു, കേതു, ശുക്രന് എന്നിവരോടൊപ്പം ശനി ശുഭകരമല്ല. ശനി ആരെയെങ്കിലും ശല്യപ്പെടുത്തുന്നുവെങ്കില്‍, ആ വ്യക്തി ആല്‍മരത്തെയും ഹനുമാന് സ്വാമിയെയും ആരാധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
