Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശുഭയോഗങ്ങളുടെ പ്രതിഫലനം ജീവിതത്തില്‍; ഇന്ന് ഈശ്വരകടാക്ഷമുള്ള 4 രാശി
സെപ്റ്റംബര്‍ 24 ഞായറാഴ്ച ചന്ദ്രന് ധനു രാശിയിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ സര്‍വാര്‍ത്ത സിദ്ധിയോഗം, സൗഭാഗ്യയോഗം, രവിയോഗം, മൂലം ക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും ഇന്ന് രൂപപ്പെടുകയാണ്. ഈ ശുഭകരമായ യോഗങ്ങള്‍ ഞായറാഴ്ച രൂപപ്പെടുന്നത് വളരെ ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ഈ യോഗത്തില്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ശുഭകരമായ ഫലങ്ങള്‍ നല്‍കുകയും ജീവിത പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്വാധീനവും ശുഭയോഗങ്ങളും കാരണം ഞായറാഴ്ച നാല് രാശിക്കാര്‍ക്ക് നല്ലതായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക്, സമ്പത്തും ഭാഗ്യവും വര്‍ദ്ധിക്കുന്നതിനുള്ള ശുഭകരമായ അവസരങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ക്രമേണ അവസാനിക്കുകയും ചെയ്യും. സെപ്തംബര്‍ 24 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം തിളങ്ങാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
സെപ്റ്റംബര്‍ 24 മിഥുന രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. മിഥുന രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും, ബിസിനസുകാര്‍ക്ക് അവരുടെ മേഖലയില്‍ കൂടുതല്‍ ലാഭം നേടാനുള്ള അവസരം ലഭിക്കും. ഈ രാശിയിലുള്ള ആളുകള്‍ പരമാവധി പണം സമ്പാദിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതികളും ആസൂത്രണം ചെയ്യും. പ്രണയ ജീവിതത്തില്‍ സമാധാനം ഉണ്ടാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി എവിടെയെങ്കിലും പോകാനും നിങ്ങള്‍ പദ്ധതിയിടും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
പരിഹാരം: ആല്‍മരത്തിന്റെ ചുവട്ടില്‍ പാല് അര്‍പ്പിക്കുകയും നിങ്ങളുടെ പ്രശ്നങ്ങള്‍ പറയുകയും ചെയ്യുക.
ചിങ്ങം
സെപ്തംബര്‍ 24 ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. ശുഭകരമായ യോഗങ്ങളുടെ സ്വാധീനത്താല്‍ ചിങ്ങം രാശിക്കാരുടെ അഭിലാഷങ്ങള്‍ സഫലമാകും. മുതിര്‍ന്നവരുടെ അനുഗ്രഹവും ലഭിക്കും. ജോലിയുള്ളവര്‍ക്ക് മറ്റൊരു കമ്പനിയിലേക്ക് മാറുന്നത് പരിഗണിക്കാം.
ഞായറാഴ്ചയായതിനാല്‍ അലസതയുടെ അന്തരീക്ഷം ഉണ്ടാകും, സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ അവസരമുണ്ടാകും. ബിസിനസുകാര്‍ തങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വിജയിക്കും. പുതിയ തന്ത്രങ്ങളില്‍ പ്രവര്‍ത്തിക്കും. പൂര്‍വ്വിക സ്വത്തില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ആഗ്രഹവും സഫലമാകും.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി, സൂര്യഭഗവാന് വെള്ളത്തില്‍ അരി കലക്കി അര്‍പ്പിക്കുകയും സൂര്യ ബീജമന്ത്രം ജപിക്കുകയും ചെയ്യുക.
തുലാം
സെപ്റ്റംബര്‍ 24 തുലാം രാശിക്കാര്‍ക്ക് ഗുണകരമാണ്. അതിനാല്‍ തുലാം രാശിക്കാരുടെ മുഖത്ത് സന്തോഷം വ്യക്തമായി കാണാം. ചില സ്രോതസ്സുകളില്‍ നിന്ന് പെട്ടെന്ന് സാമ്പത്തിക നേട്ടമുണ്ടാകും. പ്രണയിതാക്കള്‍ക്ക് അവിസ്മരണീയവും സന്തോഷകരവുമായ ചില നിമിഷങ്ങള്‍ ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ വളരെ ഊര്‍ജസ്വലനാകും, വീട്ടില്‍ കുട്ടികളുമായി നല്ല സമയം ചെലവഴിക്കും. കുടുംബാംഗങ്ങളോടൊപ്പം ചില സ്ഥലത്തേക്ക് പോകാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാം. ഇന്ന് ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍, സൂര്യന് ശര്‍ക്കരയും നെയ്യും വെള്ളത്തില്‍ സമര്‍പ്പിച്ച് സൂര്യ ചാലിസ പാരായണം ചെയ്യുക.

വൃശ്ചികം
സെപ്തംബര്‍ 24 വൃശ്ചിക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് സൗഭാഗ്യയോഗത്തിന്റെ ഫലത്തില്‍ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ഭാഗ്യവും നിങ്ങളുടെ കൂടെയുണ്ടാകും. ദിവസം മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കും. ിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാനാകും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കാനാകും.
പ്രതിവിധി: സൂര്യഭഗവാന് ചെമ്പരത്തിപ്പൂക്കള്‍ വെള്ളത്തില്‍ ചാലിച്ച് സൂര്യ ചാലിസ ചൊല്ലുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
