Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നക്ഷത്രങ്ങളും ശുഭയോഗസംയോജനം, ഇന്ന് ജീവിതം കരയ്ക്കടുപ്പിക്കുന്ന 5 രാശിക്കാര്‍
സെപ്റ്റംബര്‍ 14 വ്യാഴാഴ്ച, ചന്ദ്രന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. ഭദ്രപാദ മാസത്തിലെ അമാവാസി തിഥിയാണ് ഇന്ന്. ഇത് ഭാദോ അമാവാസി എന്നും അറിയപ്പെടുന്നു. ഈ ദിവസം, സധ്യയോഗത്തിന്റെയും ഉത്രം നക്ഷത്രത്തിന്റെയും ശുഭകരമായ സംയോജനവും നടക്കുന്നു. ഭാദോ അമാവാസി ദിനത്തില്‍ ഈ ശുഭ യോഗങ്ങളുടെ രൂപീകരണം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം, വ്യാഴാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. ജീവിത പുരോഗതിക്ക് അനുകൂലമായ കാര്യങ്ങള്‍ നടക്കും. സെപ്തംബര്‍ 14 ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
സെപ്റ്റംബര്‍ 14 ഇടവം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ നിന്ന് നേട്ടം ലഭിക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ മാതൃഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ഭാഗ്യവും നിങ്ങളുടെ ഭാഗത്തായിരിക്കും. ജോലിയിലുള്ള ആളുകള്‍ക്ക് ഓഫീസര്‍മാരില്‍ നിന്നും സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ കുട്ടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകും. നിങ്ങളുടെ പങ്കാളിയുമായി എവിടെയെങ്കിലും പോകാന്‍ പദ്ധതിയിടും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുക, ജോലിസ്ഥലത്ത് മഞ്ഞ നിറം ഉപയോഗിക്കുക, ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.
കര്‍ക്കിടകം
സെപ്റ്റംബര്‍ 14 കര്‍ക്കടക രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് മാതാപിതാക്കളെ പരിപാലിക്കാന്‍ അവസരം ലഭിക്കും. പുതിയ വസ്തു വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ഒരു പുതിയ ജോലി ആരംഭിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് നില്ക്കുന്നതായി കാണപ്പെടും, അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഭാഗ്യത്തിന്റെ സഹായത്തോടെ സമ്പത്ത് വര്‍ധിക്കാനുള്ള ശുഭകരമായ അവസരങ്ങള്‍ വന്നുചേരും. നിങ്ങളുടെ പണം ദാനധര്‍മ്മങ്ങള്‍ക്കായി ചെലവഴിക്കാനാകും. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് ബിസിനസ്സ് ചെയ്യുന്നതെങ്കില്‍, ലാഭത്തിന് അനുകൂലമായ അവസരങ്ങള്‍ ഉണ്ടാകും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ബലപ്പെടുത്തുന്നു.

ചിങ്ങം
സെപ്റ്റംബര്‍ 14 ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമാണ്. ഭാഗ്യത്തിന്റെ കടാക്ഷംഅനുഭവപ്പെടുകയും എല്ലാ ജോലികളിലും വിജയിക്കുകയും ചെയ്യും. അമ്മയുമായുള്ള ബന്ധം ദൃഢമാകും. പ്രണയിതാക്കള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ജീവനക്കാരും ബിസിനസുകാരും ജോലിസ്ഥലത്ത് സത്യസന്ധമായി പ്രവര്‍ത്തിക്കും. അത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഗുണം ചെയ്യും. നിങ്ങള്‍ക്ക് ഒരു സുഹൃത്തില്‍ നിന്ന് സഹായം ലഭിക്കും. കിട്ടാതെ കിടന്നിരുന്ന പണം ലഭിക്കും.
ദോഷപരിഹാരം: വ്യാഴാഴ്ച വാഴയെ ആരാധിച്ച് നെയ്യ് വിളക്ക് കത്തിച്ച് പൂജ നടത്തുക. ഇതോടൊപ്പം മഞ്ഞ വസ്ത്രം ധരിക്കുക.
മകരം
സെപ്റ്റംബര്‍ 14 മകരം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മകരം രാശിക്കാര്‍ ഭാഗ്യത്തിന്റെ കടാക്ഷം ലഭിക്കും. ജോലികള്‍ പൂര്‍ത്തിയാകും. നിങ്ങള്‍ ഏത് ജോലി ഏറ്റെടുത്താലും അതില്‍ നിങ്ങള്‍ തീര്‍ച്ചയായും വിജയിക്കും. മാതാപിതാക്കളില്‍ നിന്ന് ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക, അപ്പോള്‍ മാത്രമേ നിങ്ങള്‍ വിജയിക്കുകയുള്ളൂ. ജോലിക്കായി ശ്രമിക്കുന്ന ആളുകള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. സ്വന്തമായി ബിസിനസ് തുടങ്ങാനാകും. സാമ്പത്തിക സ്ഥിതി ശക്തമാകും, നിക്ഷേപങ്ങള്‍ നല്ല ലാഭം നല്‍കും. ബിസിനസ് വിപുലീകരണ പദ്ധതികള്‍ വിജയിക്കുകയും നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യും.
പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കാന്‍, വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക. ഈ ദിവസം ആരില്‍ നിന്നും കടം വാങ്ങുകയോ കടം കൊടുക്കുകയോ ചെയ്യരുത്.

മീനം
സെപ്റ്റംബര്‍ 14 മീനരാശിക്കാര്‍ക്ക് ശുഭകരമായ ദിവസമാണ്. മീനരാശിക്കാര്‍ ബിസിനസ് കാര്യങ്ങളില്‍ ഊര്ജ്ജസ്വലത കാണിക്കും, നിങ്ങളുടെ പ്രശസ്തിയും നല്ല രീതിയില്‍ വര്‍ദ്ധിക്കും. സാമൂഹിക ജീവിതത്തില്‍ നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും, അത് ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം. ദാമ്പത്യ ജീവിതം നല്ലതായിരിക്കും, നിങ്ങളുടെ ഇണയോടും കുട്ടികളോടും ഒപ്പം എവിടെയെങ്കിലും പോകാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും, അത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, വ്യാഴാഴ്ച വൈകുന്നേരം, ഒരു നാണയം, ഒരു ശര്‍ക്കര, ഏഴ് മഞ്ഞള്‍ കഷ്ണം എന്നിവ ഒരു മഞ്ഞ തുണിയില്‍ കെട്ടി ഒഴുകുന്ന വെള്ളത്തില്‍ എറിയുകയും തുടര്‍ന്ന് ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

