Latest Updates
-
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ
വിഷ്ണുപ്രീതിയും ശുഭയോഗ ഫലങ്ങളും; ഇന്ന് സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കുന്ന 5 രാശി
സെപ്റ്റംബര്‍ 21 വ്യാഴാഴ്ച ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ഷഷ്ഠി തിഥിയാണ്. ഈ തീയതിയിലെ സൂര്യ ഷഷ്ഠി തിഥിയില്‍ വ്രതം ആചരിക്കുന്നു. ഈ ദിവസം പ്രീതിയോഗത്തിന്റെയും അനിഴം നക്ഷത്രത്തിന്റെയും ശുഭ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു. ഈ ശുഭ യോഗങ്ങളുടെ ഫലം മൂലം ധൈര്യവും ഊര്‍ജവും വര്‍ദ്ധിക്കുകയും മുടങ്ങിക്കിടക്കുന്ന ജോലികള്‍ക്ക് ആക്കം കൂടുകയും ചെയ്യുന്നു.
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം വ്യാഴാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഇവരുടെ സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും. സെപ്തംബര്‍ 21 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
സെപ്തംബര്‍ 21 ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇടവം രാശിക്കാര്‍ ഭാഗ്യത്തിന്റെ കടാക്ഷമുണ്ടാകും, അതുവഴി അവര്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. നിങ്ങളുടെ സന്താനങ്ങളുടെ കരിയറിനെ കുറിച്ച് നിങ്ങള്‍ക്ക് ആശങ്ക കുറയും. ബിസിനസ്സില്‍ പുരോഗതി കാണുന്നതില്‍ നിങ്ങള്‍ സന്തോഷിക്കും. ശത്രുക്കളെ ജയിക്കാനാകും. നിങ്ങളുടെ കുട്ടികളുടെ ഭാവി സംബന്ധിച്ച് എന്തെങ്കിലും നിക്ഷേപം നടത്താന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും. നിങ്ങളുടെ കുടുംബജീവിതം മികച്ചതായിരിക്കും.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നുമുള്ള മോചനത്തിന്, ഭഗവാന് സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതമെടുത്ത് മഞ്ഞ വസ്ത്രം ധരിച്ച് ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ 21 ഗുണം ചെയ്യും. കര്‍ക്കടക രാശിക്കാര്‍ക്ക് നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമൂഹ്യസേവനത്തിന് അവസരം ലഭിക്കും, നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. കര്‍ക്കടക രാശിക്കാര്‍ക്ക് കടബാധ്യതയില്‍ നിന്ന് മോചനം നേടാനാകും. മറ്റ് സ്രോതസ്സുകളില്‍ നിന്ന് വരുമാനം ലഭിക്കും. ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയിരുന്നെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിച്ചേക്കാം. ദാമ്പത്യജീവിതം മികച്ചതായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ബലപ്പെടുത്തുന്നു.

കന്നി
സെപ്തംബര്‍ 21 കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. കന്നിരാശിക്കാര്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. വളരെക്കാലത്തിന് ശേഷം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാനാകും. നിങ്ങളുടെ ഊര്‍ജ്ജം ശരിയായ ജോലികളില്‍ ഉപയോഗിക്കും. പുതിയ വാഹനമോ ഭൂമിയോ വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരങ്ങളുണ്ടാകും. നിങ്ങള്‍ സുഹൃത്തുക്കളുമായി രസകരമായി സമയം ചെലവഴിക്കും. എല്ലാത്തരം പ്രശ്നങ്ങളും ധൈര്യത്തോടെ നേരിടും.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുക, ജോലിസ്ഥലത്ത് മഞ്ഞ നിറം ഉപയോഗിക്കുക, ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.
ധനു
സെപ്തംബര്‍ 21 ധനു രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. ധനു രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കും, വിദേശത്തേക്ക് പോകാനുള്ള പദ്ധതികള്‍ വിജയിക്കും. ജോലിയില്‍ നിങ്ങളുടെ സ്ഥാനം മികച്ചതായിരിക്കും. ജോലിസ്ഥലത്തെ കഠിനാധ്വാനം നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത് തിരികെ ലഭിച്ചേക്കാം. അത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭകരമായ ദിവസമായിരിക്കും. ബിസിനസ്സ് പുരോഗതിക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും. ധനു രാശിക്കാര്‍ക്ക് പൂര്‍വ്വിക സ്വത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്.
ദോഷപരിഹാരം: വ്യാഴാഴ്ച വാഴയെ ആരാധിച്ച് നെയ്യ് വിളക്ക് കത്തിച്ച് പൂജ നടത്തുക. ഇതോടൊപ്പം മഞ്ഞ വസ്ത്രം ധരിക്കുക.

മകരം
സെപ്റ്റംബര്‍ 21 മകരം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മകരം രാശിക്കാര്‍ക്ക് പെട്ടെന്ന് ധനം ലഭിക്കാന്‍ സാധ്യതയുണ്ട്. അവിവാഹിതരുടെ ജീവിതത്തില്‍ ചില പ്രത്യേക വ്യക്തികള്‍ കടന്നുവന്നേക്കാം. സഹോദരീസഹോദരന്മാരുമായുള്ള ബന്ധം നല്ലതായിരിക്കും. സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ എതിരാളികളുടെ മേല്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, ലക്ഷ്മി ദേവിക്ക് ചുവന്ന പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും പാലില്‍ ഉണ്ടാക്കിയ വസ്തുക്കള്‍ സമര്‍പ്പിക്കുകയും ദാനം ചെയ്യുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
