Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
പ്രശ്നങ്ങളെ എത്തിപ്പിടിക്കും, മാസാവസാനം ദുരിതം നല്‍കും വിഷയോഗം; 4 രാശിക്ക് അതികഠിനദോഷം
ജ്യോതിഷമനുസരിച്ച്, നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും ശക്തനായ ഗ്രഹമായി ശനിയെ കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ശനി ഗ്രഹത്തിന്റെ സ്ഥാനത്ത് മാറ്റം വരുമ്പോള്‍ അത് 12 രാശിക്കാരുടെ ജീവിതത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. ഈ സമയത്ത് ശനി സ്വന്തം രാശിയായ കുംഭത്തിലാണ് നിലകൊള്ളുന്നത്. മറ്റ് ഗ്രഹങ്ങള്‍ ഈ രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഇവിടെ ശനിയുമായി ഒരു സഖ്യമുണ്ടാകുന്നു. അതുമൂലം ശുഭമോ അശുഭമോ ആയ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. പല തരത്തിലുള്ള യോഗങ്ങളും രാജയോഗവും ജ്യോതിഷത്തില്‍ വിവരിച്ചിട്ടുണ്ട്.
ഇവയില്‍ ചിലത് ശുഭകരമെന്നും ചിലത് അശുഭകരമെന്നും പറയപ്പെടുന്നു. ചന്ദ്രനും ശനിയും ചേര്‍ന്ന് രൂപം കൊള്ളുന്ന വിഷ യോഗം അശുഭ യോഗങ്ങളില്‍ ഒന്നാണ്. ഓഗസ്റ്റ് 30ന് ചന്ദ്രന് കുംഭ രാശിയില്‍ പ്രവേശിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ശനിയും ചന്ദ്രനും ചേര്‍ന്ന് വിഷയോഗം രൂപപ്പെടുത്തും. ഈ കാലയളവില്‍ 4 രാശിക്കാര്‍ അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. വിഷയോഗം മൂലം പല തരത്തിലുള്ള പ്രശ്നങ്ങളും ഇവര്‍ അഭിമുഖീകരിക്കേണ്ടി വരും. വിഷ യോഗത്തിന്റെ അശുഭ ഫലം ഏതൊക്കെ രാശികളിലാണ് പ്രതിഫലിക്കുകയെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തിന്റെ അധിപന് ചന്ദ്രനാണ്. ഇതോടൊപ്പം ശനി പത്താം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍, ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയം ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. സഹപ്രവര്‍ത്തകരുമായി എന്തെങ്കിലും സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാം. അതുമൂലം നിങ്ങളുടെ ബന്ധം വഷളായേക്കാം. നിങ്ങളുടെ ഉള്ളില്‍ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും, അതിനാല്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് അല്‍പ്പം ആശയക്കുഴപ്പമുണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതിനും ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന് ലഭിക്കുന്നതിനും കാലതാമസമുണ്ടായേക്കാം.
കര്‍ക്കടകം
കര്‍ക്കിടക രാശിയില്‍ ചന്ദ്രന് ഒന്നാം ഭാവത്തിന്റെ അധിപനും ശനി എട്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതുമാണ്. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ പെട്ടെന്ന് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. വാഹനമോടിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ക്ക് ഈ സമയം പെട്ടെന്ന് അപകടം സംഭവിച്ചേക്കാം. ജീവിതത്തില്‍ പല വലിയ പ്രശ്നങ്ങളും നേരിടേണ്ടിവരാം. ഇതോടൊപ്പം മാനസിക പിരിമുറുക്കവും നേരിടേണ്ടി വന്നേക്കാം. എന്നാല്‍ അസ്വസ്ഥരാകുന്നതിനു പകരം പ്രശ്നങ്ങളെ നേരിടാന്‍ ശ്രമിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ വൈവാഹിക ജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. ബിസിനസ്സ് ചെയ്യുന്നവരും വിഷ യോഗ സമയത്ത് ജാഗ്രത പാലിക്കണം. ഈ സമയത്ത് വ്യാപാര മേഖലയില്‍ ധനനഷ്ടം ഉണ്ടായേക്കാം. പങ്കാളിത്തത്തില്‍ നടത്തുന്ന ബിസിനസ്സില്‍ പല തരത്തിലുള്ള വെല്ലുവിളികളും ഉണ്ടാകാം. ഈ സമയം നിങ്ങള്‍ സംയമനം പാലിക്കേണ്ടതാണ്. സാമ്പത്തിക മേഖലയിലും പൂര്‍ണ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഒന്നാം ഭാവത്തിലും ഏഴാം ഭാവത്തിലും വിഷയോഗം ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ ആശങ്ക ഈ സമയ അല്‍പ്പം കൂടിയേക്കാം. അത്തരമൊരു സാഹചര്യത്തില്‍ മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം നേരിടേണ്ടിവരും. തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏത് ജോലിയും പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടേണ്ടിവരാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ക്ക് അല്‍പ്പം മനോവിഷമം ഉണ്ടായേക്കാം. വിഷയോഗം നിങ്ങളുടെ ദാമ്പത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും നിങ്ങള്‍ക്ക് തര്‍ക്കങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്യും.
വിഷയോഗം
ശനിയും ചന്ദ്രനും അടുത്ത് നിന്നാല്‍ വിഷയോഗത്തിന്റെ ശക്തി വര്‍ദ്ധിക്കും. 4, 8, 12 എന്നീ ഭാവങ്ങളിലാണ് ഈ യോജിപ്പിന്റെ ഏറ്റവും മോശം സ്ഥാനം. എന്നിരുന്നാലും ജാതകത്തിലെ മറ്റേതെങ്കിലും ഗൃഹത്തിലാണെങ്കിലും പ്രതികൂല ഫലങ്ങള്‍ അനുഭവപ്പെടുന്നു. ഈ യോഗം ഒരു വ്യക്തിക്ക് മാനസിക പിരിമുറുക്കം, നിരാശ, ഉത്കണ്ഠ, വിഷാദം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications