Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
തീക്കനല്‍ പോലെ പൊള്ളും, അംഗാരകയോഗം; ധനനഷ്ടവും മാനഹാനിയും വരുന്ന 3 രാശി
ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍, അവയ്ക്ക് ഏതെങ്കിലും ഗ്രഹവുമായി സംയോജനമുണ്ടാകും. ഇതോടെ ശുഭമോ അശുഭമോ ആയ യോഗങ്ങള്‍ ഉണ്ടാകുന്നു. ജ്യോതിഷത്തില്‍ അംഗാരകയോഗം എന്ന് വിളിക്കപ്പെടുന്ന ഒരു യോഗയുണ്ട്. ചൊവ്വയും രാഹുവും ചേര്‍ന്നാണ് ഈ യോഗമുണ്ടാകുന്നത്. അശുഭകരമായ യോഗകളിലൊന്നായാണ് അംഗാരക യോഗത്തെ കണക്കാക്കപ്പെടുന്നത്.
അതിന്റെ രൂപീകരണം കാരണം ഒരു വ്യക്തിക്ക് നിരവധി പ്രശ്നങ്ങളും വെല്ലുവിളികളും നേരിടേണ്ടിവരും. കാരണം ചൊവ്വയെ തീയുടെ മൂലകമുള്ള ക്രൂരമായ ഗ്രഹമായി കണക്കാക്കുന്നു. രാഹുവിനെ അശുഭഗ്രഹം എന്നും വിളിക്കുന്നു. ഇവ രണ്ടും ചേര്‍ന്ന് രൂപപ്പെടുന്ന അംഗാരകയോഗം തീക്കനല്‍ പോലെയുള്ള ഫലങ്ങള്‍ നല്‍കുന്നുവെന്നാണ് പറയപ്പെടുന്നത്.
ഈ യോഗത്തിന്റെ രൂപീകരണം മൂലം ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. അവരുടെ ഉള്ളില്‍ ദേഷ്യം കൂടുതലായിരിക്കും. അതോടൊപ്പം ജീവിതത്തില്‍ എന്തെങ്കിലും അപകടം സംഭവിക്കുന്നു. ശത്രുക്കള്‍ ആധിപത്യം പുലര്‍ത്തുന്നു. ജ്യോതിഷ പ്രകാരം, ഈ സമയത്ത് രാഹു മീനരാശിയിലാണ്. വര്‍ഷം മുഴുവനും രാഹു രാശിയില്‍ തുടരാന്‍ പോകുന്നു. ഇതോടൊപ്പം 2024 ഏപ്രില്‍ 23ന് ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും മീനരാശിയില്‍ പ്രവേശിക്കും. മെയ് 31 വരെ ചൊവ്വ അവിടെ തങ്ങും. അത്തരമൊരു സാഹചര്യത്തില്‍ അംഗാരക യോഗത്തിന്റെ ഫലം ഈ തീയതി വരെ നിലനില്ക്കും. അംഗാരക യോഗം ദുരിതം സമ്മാനിക്കുന്ന 3 രാശിക്കാരുണ്ട്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ പന്ത്രണ്ടാം ഭാവത്തില്‍ അംഗാരകയോഗം രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാര്‍ ഈ സമയം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ ചിലവുകള്‍ മൂലം നിങ്ങള്വിഷമിച്ചേക്കാം. ഇതോടൊപ്പം, നിങ്ങളുടെ ചിന്തകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. വിദ്യാഭ്യാസം, ആരോഗ്യം അല്ലെങ്കില്‍ കുടുംബപരമായ കാരണങ്ങളാല്‍ നിങ്ങള്‍ വിഷമിച്ചേക്കാം. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലും നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഒരു ചെറിയ ജോലിക്ക് വേണ്ടി കൂടുതല്‍ അധ്വാനിക്കേണ്ടി വന്നേക്കാം. ചെയ്യുന്ന എല്ലാ ജോലികളും തടസ്സപ്പെട്ടേക്കാം. ആരോഗ്യകാര്യത്തിലും അല്പം ജാഗ്രത വേണം. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് കൂടുതല്‍ യാത്ര ചെയ്യേണ്ടി വന്നേക്കാം.
കന്നി
മേടം രാശിയില്‍ ഏഴാം ഭാവത്തില്‍ അംഗാരകയോഗം രൂപപ്പെടുന്നു. ഇത്തരം സാഹചര്യത്തില്‍ ഈ രാശിക്കാര്‍ അല്പം ജാഗ്രത പാലിക്കണം. സുഹൃത്തുക്കള്‍ കാരണം ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഇതോടൊപ്പം ചില കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാകാം. നിങ്ങളുടെ അഹംഭാവം അതിവേഗം വര്‍ദ്ധിച്ചേക്കാം, അത് നിങ്ങളുടെ ബന്ധങ്ങളില്‍ അസ്വാരസ്യം ഉണ്ടാക്കിയേക്കാം. നിങ്ങളുടെ ഇണയുടെ ആരോഗ്യത്തെക്കുറിച്ച് ഈ സമയം നിങ്ങള്‍ അല്‍പ്പം ആശങ്കാകുലരായേക്കാം.
ധനു
ധനു രാശിയില്‍ നാലാം ഭാവത്തില്‍ അംഗാരാകയോഗം രൂപപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രാഹു ഈ രാശിക്കാരുടെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും കുറയ്ക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും നിങ്ങള്‍ക്ക് ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ ആരോഗ്യ കാര്യത്തില്‍ അല്പം പോലും അശ്രദ്ധ കാണിക്കരുത്. ഗാര്‍ഹിക ജീവിതത്തിലും ചില മാറ്റങ്ങള്‍ കണ്ടേക്കാം. കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടാകാം. നിങ്ങളുടെ ജോലിയില്‍ ആരും ഇടപെടുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ല. ജോലിസ്ഥലത്തും ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. വാഹനമോടിക്കുമ്പോള്‍ അല്പം ജാഗ്രത പാലിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
