Latest Updates
-
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ്
ആഗ്രഹിച്ചത് അരികിലെത്തും; പരമേശ്വര പ്രീതിയാല്‍ ഇന്ന് വിജയം നേടുന്ന 5 രാശി
ഒക്ടോബര്‍ 2 തിങ്കളാഴ്ച ചന്ദ്രന് ഇടവത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ തൃതീയ തിഥിയും അശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ത്ഥി തിഥിയുമാണ് ഇന്ന്. ഈ ശുഭദിനത്തില്‍ ശുക്രന് ചിങ്ങം രാശിയില്‍ സംക്രമിക്കുന്നതിനാല്‍ ഹര്ഷണയോഗത്തിന്റെയും ഭരണി നക്ഷത്രത്തിന്റെയും ശുഭകരമായ സംയോജനം നടക്കുന്നു.
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം തിങ്കളാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമായി അവര്‍ക്ക് ആരോഗ്യവും സമ്പത്തും സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ഒക്ടോബര്‍ 2 തിങ്കളാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ജീവിതത്തില്‍ ശുഭഫലം കൈവരിക എന്ന് നമുക്ക് നോക്കാം.

മേടം
ഒക്ടോബര്‍ 2 മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. മേടം രാശിക്കാര്‍ തങ്ങളുടെ തീരുമാനങ്ങളിലൂടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ വിജയിക്കും. വില്‍പ്പനയും വിപണനവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഒരു പുതിയ അവസരം ലഭിക്കും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. നിങ്ങളുടെ പിതാവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ കുറയ്ക്കും. ജോലിയുള്ളവര്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ ഇന്റര്‍വ്യൂവിന് പോകാനാകും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
ദോഷപരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനുമായി ഗോതമ്പ് പൊടി, നെയ്യ്, പഞ്ചസാര എന്നിവകൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ശിവന് സമര്‍പ്പിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.
കര്‍ക്കടകം
ഒക്ടോബര്‍ 2 കര്‍ക്കടക രാശിക്കാര്‍ക്ക് വളരെ സന്തോഷകരമായ ദിവസമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലിക്കും. നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും കുടുംബാംഗങ്ങളില്‍ നിന്ന് നല്ല വാര്‍ത്ത കേള്‍ക്കുകയും ചെയ്യും. അവിവാഹിതരായ ആളുകള്‍ക്ക് പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടാനാകും. തൊഴില്‍, ബിസിനസ്സ് മേഖലകളില്‍ പുതിയ ആശയങ്ങള്‍ ലഭ്യമാകും, നിങ്ങള്‍ പുരോഗതി കൈവരിക്കും. പ്രണയത്തില്‍ ഉള്ളവര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും, നിങ്ങളുടെ ബന്ധം വിവാഹമാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം.
പ്രതിവിധി: തടസ്സങ്ങള്‍ അകറ്റാന്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ശിവലിംഗത്തില്‍ ഗൗരിശങ്കര രുദ്രാക്ഷം സമര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ, ശിവക്ഷേത്രത്തില്‍ രാവിലെയും വൈകുന്നേരവും രുദ്രാക്ഷ ജപമാലയോടുകൂടി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.

തുലാം
ഒക്ടോബര്‍ 2 തുലാം രാശിക്കാര്‍ക്ക് ഗുണകരമാണ്. തുലാം രാശിയിലുള്ള ആളുകള്‍ക്ക് ശിവന്റെ അനുഗ്രഹം ലഭിക്കും. മാതാവിന്റെ ഭാഗത്തുനിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സന്താനങ്ങളുടെ കരിയര്‍ നന്നായി പ്രകാശിക്കും, മനസ്സ് സന്തോഷിക്കും, വീട്ടിലെ അന്തരീക്ഷം സമാധാനപരമായിരിക്കും. നിങ്ങളുടെ സാമൂഹിക പ്രതിച്ഛായ മെച്ചപ്പെടും. ദാമ്പത്യ ജീവിതം ആസ്വദിക്കുകയും എവിടെയെങ്കിലും പോകാന്‍ പദ്ധതിയിടുകയും ചെയ്യും. കഴിഞ്ഞ കുറച്ച് നാളുകളായി നിങ്ങളെ അലട്ടിയിരുന്ന ആരോഗ്യ പ്രശ്നത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്, തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുക. ശിവലിംഗത്തില്‍ പാല്, വെള്ളം, തൈര്, കൂവളം, അരി, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക. തുടര്‍ന്ന് ശിവ ചാലിസ പാരായണം ചെയ്യുക.
കുംഭം
ഒക്ടോബര്‍ 2 കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകും, ഇത് ബഹുമാനത്തിലും സമ്പത്തിലും നല്ല വര്‍ദ്ധനവിന് കാരണമാകും. കുംഭം രാശിക്കാര്‍ ആത്മവിശ്വാസത്തോടെ കാണപ്പെടും, നിങ്ങളുടെ ആശയവിനിമയ കഴിവുകളും മികച്ചതായിരിക്കും. നിങ്ങളുടെ ബാങ്ക് ബാലന്‍സ് ഗണ്യമായി വര്‍ദ്ധിക്കും. ജോലി ചെയ്യുന്ന ആളുകളുടെ സ്വാധീനം വര്‍ദ്ധിക്കും, കരിയറില്‍ സംതൃപ്തി അനുഭവപ്പെടും. ബിസിനസുകാര്‍ ബിസിനസ്സ് വിപുലീകരിക്കാന്‍ ആസൂത്രണം ചെയ്യും, കഠിനാധ്വാനത്തിലൂടെ അത് വിജയകരമാക്കും. വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവരുടെ വഴിയിലെ തടസ്സങ്ങള്‍ നീങ്ങും. കുടുബത്തോടൊപ്പം യാത്ര പോകാനാകും.
ദോഷപരിഹാരം: തൊഴില്‍ പുരോഗതിക്കായി തിങ്കളാഴ്ച ശിവലിംഗത്തിന് പാല് അര്‍പ്പിക്കുക. എന്നിട്ട് ഒരു ചെമ്പ് പാത്രത്തില്‍ കുറച്ച് തുക നിറച്ച് ഓം നമഃ ശിവായ എന്ന് പറഞ്ഞ് വ്യാപാര സ്ഥലത്ത് തളിക്കുക.

മീനം
ഒക്ടോബര്‍ 2 മീനരാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സാമ്പത്തികമായി മീനരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. നിങ്ങളുടെ സാമൂഹ്യ ബന്ധം വികസിക്കും, നിങ്ങള്‍ സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. ബിസിനസുകാര്‍ പണം സമ്പാദിക്കുന്നതില്‍ വിജയിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബാംഗങ്ങളില്‍ ആരെങ്കിലും വിവാഹത്തിന് യോഗ്യരാണെങ്കില്‍ അവരുടെ വിവാഹകാര്യം മുന്നോട്ട് നീങ്ങും. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം ഉണ്ടാകും, സന്താനങ്ങളില്‍ നിന്നും സന്തോഷം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാനാകും.
പ്രതിവിധി: മംഗളകരമായ ഫലങ്ങള്‍ ലഭിക്കാന്‍, ശിവക്ഷേത്രത്തില്‍ രാവിലെയും വൈകുന്നേരവും ശിവ ചാലിസ പാരായണം ചെയ്യുക, ദരിദ്രരെയും നിരാലംബരെയും സഹായിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

