Latest Updates
-
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച
മഹാലയ അമാവാസിയില്‍ 4 ഗ്രഹങ്ങളുടെ സംഗമം; ഈ 5 രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍
പഞ്ചാംഗമനുസരിച്ച് പിതൃപക്ഷത്തിന്റെ അവസാനം മഹാലയ അമാവാസി നാളായി കണക്കാക്കപ്പെടുന്നു. വിശ്വാസങ്ങള്‍ പ്രാകരം പിതൃപക്ഷത്തെ ഒരു പ്രധാന ദിവസമായി കണക്കാക്കുന്നു. ഈ ദിവസങ്ങളില്‍ പൂര്‍വ്വികരുടെ ശാന്തിക്കായി തര്‍പ്പണവും ശ്രാദ്ധവും നടത്തുന്നു. പിതൃപക്ഷത്തിന്റെ അവസാന ദിവസമായ അമാവാസിയെ മഹാലയ അമാവാസി എന്ന് വിളിക്കുന്നു. പുരാണ ഗ്രന്ഥങ്ങള്‍ അനുസരിച്ച് എല്ലാ വര്‍ഷവും ഈ ദിവസം ദുര്‍ഗ്ഗാദേവി ഭൂമിയിലേക്ക് വരുന്നു. ഈ വര്‍ഷം മഹാലയ അമാവാസി വരുന്നത് സെപ്റ്റംബര്‍ 25 ഞായറാഴ്ചയാണ്.
ജ്യോതിഷപ്രകാരം, ഈ ദിവസം ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുന്നു. ഈ ദിവസം, ചന്ദ്രന് ചിങ്ങം കഴിഞ്ഞ് കന്നിരാശിയിലേക്ക് നീങ്ങും. അതോടൊപ്പം, മഹാലയ നാളില്‍, കന്നിരാശിയില്‍ 4 ഗ്രഹങ്ങളുടെ സംയോജനവും ഉണ്ടാകും. ബുദ്ധാദിത്യ, ലക്ഷ്മി നാരായണ യോഗം എന്നിവയും ഈ സംയോജനത്തില്‍ ഉള്‍പ്പെടും. ഇത്തരമൊരു സാഹചര്യത്തില്‍ 5 രാശിക്കാര്‍ക്ക് ഈ സമയം വളരെ ശുഭകരമാവുമെന്ന് കരുതുന്നു. മഹാലയ അമാവാസി നാളില്‍ ചതുര് ഗ്രഹങ്ങളുടെ സംയോജനം കാരണം ഗുണം ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മഹാലയ അമാവാസി നാളില്‍ പൂര്‍വ്വികരുടെ അനുഗ്രഹവും ദുര്‍ഗാദേവിയുടെ പാദസ്പര്‍ശവും കാരണം മേടം രാശിക്കാര്‍ക്ക് ഇക്കുറി ഏറെ നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ഇത് നിങ്ങളുടെ എതിരാളികളുടെ മേല്‍ വിജയം നേടാന്‍ നിങ്ങളെ പ്രാപ്തരാക്കും. കരിയറിലും ബിസിനസ്സിലും എന്തൊക്കെ വെല്ലുവിളികള്‍ വന്നാലും അവയെല്ലാം തരണം ചെയ്ത് വിജയത്തിന്റെ ഉയരങ്ങളിലെത്തും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം നല്ല ഓഫര്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. ജീവിതപങ്കാളിയെ തേടുന്നവര്‍ക്ക് ഈ സമയം ശുഭവാര്‍ത്തകള്‍ ലഭിക്കും.

ഇടവം
മഹാലയ അമാവാസി ദിനത്തില്‍ ഗ്രഹങ്ങളുടെ രാജാവ്, രാജ്ഞി, രാജകുമാരന് എന്നിവരുമായി ശുക്രന് കൂടിച്ചേര്‍ന്നത് ഇടവം രാശിക്കാര്‍ക്ക് സന്തോഷത്തിന്റെ അവസരങ്ങള്‍ നല്‍കും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ഇത് നിങ്ങള്‍ക്ക് സാമൂഹിക തലത്തില്‍ പ്രശസ്തി കൊണ്ടുവരും. പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ഇടവം രാശിക്കാര്‍ക്കും സമയം നല്ലതായിരിക്കും. നിങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും. ചിലര്‍ക്ക് പുതിയ പ്രണയബന്ധം തുടങ്ങാനും സാധ്യതയുണ്ട്. ഈ രാശിയിലെ ചില ആളുകള്‍ക്ക് സന്താനഭാഗത്തുനിന്ന് സന്തോഷം ലഭിക്കും. സന്താനങ്ങളുടെ വിവാഹത്തിനായുള്ള പരിശ്രമങ്ങള്‍ വിജയിക്കും. കലാരംഗത്തുള്ളവര്‍ക്ക് നേട്ടവും ആദരവും ലഭിക്കും. ഫാഷന്‍, കല, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം നേടാനാകും.

ചിങ്ങം
മഹാലയ അമാവാസി നാളില്‍ കന്നി രാശിയില്‍ 4 ഗ്രഹങ്ങള്‍ കൂടിച്ചേരുന്നത് ചിങ്ങം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. മാതാപിതാക്കളുടെ പിന്തുണയോടെ, നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും തരണം ചെയ്യാനാകും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ഭൂമി, വീട് എന്നിവ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും അവരുടെ ഉദ്യമത്തില്‍ വിജയം കൈവരിക്കാന്‍ കഴിയും. നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് രണ്ടാം ഭാവത്തില്‍ ഇരിക്കുന്ന ശുക്രന്, ചന്ദ്രന്, ബുധന്‍, സൂര്യന് എന്നിവയും നിങ്ങളുടെ സംസാരത്തിന്റെ പ്രഭാവം വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ സംസാര ശൈലിയിലൂടെ എതിര്‍ലിംഗത്തിലുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും.

ധനു
ഈ സമയം നാല് ശുഭഗ്രഹങ്ങള്‍ കൂടിച്ചേര്‍ന്ന് ലക്ഷ്മീ നാരായണയോഗം രൂപപ്പെടുന്നതും ധനു രാശിക്കാര്‍ക്ക് വളരെ അനുകൂലമാണ്. പൂര്‍വ്വികരുടെ അനുഗ്രഹവും ദേവിയുടെ കാരുണ്യവും കൊണ്ട് നിങ്ങളുടെ കരിയറില്‍ പെട്ടെന്ന് ഉയരങ്ങള്‍ തൊടാന്‍ കഴിയും. നിങ്ങള്‍ ഒരു ജോലിക്ക് അപേക്ഷിക്കുകയോ എവിടെയെങ്കിലും അഭിമുഖം നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല മറുപടി ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകും. കുടുംബത്തില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. സാമ്പത്തിക വശവുമായി ബന്ധപ്പെട്ട് നിങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്ന ആശങ്കകളും മറികടക്കാന്‍ കഴിയും. ആത്മീയതയുടെ പാതയിലുള്ള ആളുകള്‍ക്ക് പുതിയ അനുഭവങ്ങളും അറിവുകളും ലഭിക്കും.

മീനം
മഹാലയ അമാവാസി നാളില്‍ 4 ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ മീനം രാശിക്കാര്‍ക്ക് ശുഭകരമാണ്. മീനം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. പ്രണയിതാക്കളുടെ സ്നേഹത്തില്‍ കൂടുതല്‍ ആഴമുണ്ടാകും. നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാകും. മാധ്യമ, രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാനസികമായും ഈ സമയം നല്ല മാറ്റങ്ങള്‍ കാണും. മീനരാശിക്കാര്‍ക്ക് ഭൗതിക സന്തോഷത്തിനുള്ള മാര്‍ഗങ്ങളും ലഭിക്കും.



Click it and Unblock the Notifications
