Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
നേട്ടങ്ങള്‍ ഇരട്ടിയായി ലഭിക്കുന്ന ശുഭദിനം, ശുഭയോഗങ്ങള്‍ ഇന്ന് ജീവിതം മാറ്റുന്ന 3 രാശി
സെപ്റ്റംബര്‍ 16 ശനിയാഴ്ച, ചന്ദ്രന് ബുധന്റെ രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ ദ്വിപുഷ്കരയോഗം, ശുക്ലയോഗം, അത്തം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും ഇന്ന് നടക്കുന്നു. ഭദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപാദ തിഥിയാണ് ഇന്ന്. ഈ ദിവസം ദ്വിപുഷ്കര യോഗവും രൂപപ്പെടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ മംഗളകരമായ യോഗത്തില്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഇരട്ടി ഫലം നിങ്ങള്‍ക്ക് നല്കുന്നു. സന്തോഷവും ഇരട്ടിയായി വര്‍ദ്ധിക്കുന്നു.
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം ശനിയാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകും, തീര്‍പ്പുകല്‍പ്പിക്കാത്ത ജോലികള്‍ പൂര്‍ത്തിയാകും. കൂടാതെ ജീവിതത്തില്‍ ശുഭകരമായ ചില കാര്യങ്ങളും സംഭവിക്കും. സെപ്റ്റംബര്‍ 16 ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൂടെയുണ്ടാകുക എന്ന് നമുക്ക് നോക്കാം.

മേടം
സെപ്റ്റംബര്‍ 16 മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. മേടം രാശിക്കാര്‍ക്ക് സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും, അത് നിങ്ങളുടെ മനസ്സിന് സന്തോഷം നല്‍കും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. കുടുംബാംഗങ്ങളുടെ സന്തോഷം ഇരട്ടിയാകും, വീട്ടില്‍ ഉത്സവാന്തരീക്ഷം ഉണ്ടാകും.
ജോലിയും ബിസിനസും ചെയ്യുന്നവര്‍ക്ക് അത്തം നക്ഷത്രത്തിന്റെ സ്വാധീനത്താല്‍ ജോലിയില്‍ സംതൃപ്തി അനുഭവപ്പെടുകയും സമ്പത്ത് വര്‍ധിക്കുന്നതിനുള്ള ശുഭകരമായ അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്യും. പിതാവിന്റെ സഹായത്താല്‍ പുതിയ വസ്തു വാങ്ങണമെന്ന ആഗ്രഹം സഫലമാകും. പ്രണയ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണ തേച്ച് ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ പ്രതിഫലനം കാണുക. എന്നിട്ട് ഇത് ദാനം ചെയ്യുകയോ അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ ഈ പാത്രം വയ്ക്കുകയോ ചെയ്യുക.
മിഥുനം
സെപ്റ്റംബര്‍ 16 മിഥുന രാശിക്കാര്‍ക്ക് വളരെ ഗുണകരമായ ദിവസമാണ്. മിഥുന രാശിയിലുള്ള ആളുകള്‍ക്ക് ശനിദേവന്റെ അനുഗ്രഹം ഉണ്ടാകും. ഭാഗ്യവും നിങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കും. നിങ്ങള്‍ക്ക് വീടിന് ആവശ്യമായ ചില ആഡംബര വസ്തുക്കള്‍ വാങ്ങാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കുടുംബാംഗങ്ങളോടൊപ്പം ഏതെങ്കിലും സ്ഥലത്തേക്ക് ഒരു യാത്ര പോകാനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാകും. വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവരുടെ ആഗ്രഹം സഫലമാകും.
പരിഹാരം: മാനസിക സമാധാനത്തിനായി എല്ലാ ശനിയാഴ്ചയും ഉറുമ്പുകള്‍ക്ക് അരിമാവും കറുത്ത എള്ളും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്‍കുക.

ചിങ്ങം
സെപ്റ്റംബര്‍ 16 ചിങ്ങം രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകുകയും ബിസിനസ്സില്‍ ലാഭത്തിന് ധാരാളം അവസരങ്ങള്‍ ലഭിക്കുകയും ചെയ്യു. നിങ്ങളുടെ മൂലധനം വര്‍ദ്ധിക്കും. ദ്വിപുഷ്കരയോഗത്തിന്റെ സ്വാധീനത്താല്‍, നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചാല്‍, ഇരട്ടി ലാഭം ലഭിക്കുന്നതായിരിക്കും. അവിവിതര്ക്ക് ചില പുതിയ ബന്ധങ്ങള്‍ വന്നേക്കാം. ചിങ്ങം രാശിക്കാരുടെ ഏറെ നാളായുള്ള ചില ആഗ്രഹങ്ങളും ഇന്ന് സഫലമാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. അത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
പരിഹാരം: കുടുംബത്തിലെ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുക. ശനി ചാലിസ പാരായണം ചെയ്ത് ദരിദ്രരെ സഹായിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
