Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
അശുഭസമയം തരണം ചെയ്യും, ശനിദേവന്റെ അനുഗ്രഹം ഇന്ന് ഈ 5 രാശികളില്
സെപ്തംബര്‍ 30 ശനിയാഴ്ച ചന്ദ്രന് മേടത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് അശ്വിനി മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ പ്രതിപദ തിഥിയാണ്. ഇന്നുമുതല്‍ അശ്വിനി മാസം ആരംഭിക്കുന്നു. ഈ ശുഭദിനത്തില്‍ ധ്രുവയോഗത്തിന്റെയും രേവതി നക്ഷത്രത്തിന്റെയും ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിക്കുന്നു. ധ്രുവയോഗത്തില് ചെയ്യുന്ന ഏതൊരു പ്രവൃത്തിയും എപ്പോഴും ശുഭഫലങ്ങള്‍ നല്‍കുമെന്നും എല്ലാവിധ അശുഭകാലങ്ങളെയും നശിപ്പിക്കുമെന്നും ജ്യോതിഷത്തില്‍ പറയുന്നു.
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം ശനിയാഴ്ച അഞ്ച് രാശിക്കാര്‍ക്ക് വളരെ ഭാഗ്യമായിരിക്കും. ഈ രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഭാഗ്യവും നിങ്ങളുടെ കൂടെയുണ്ടാകും. സെപ്തംബര്‍ 30 ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങള്‍ ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
സെപ്റ്റംബര്‍ 30 മേടം രാശിക്കാര്‍ക്ക് ഗുണകരമാണ്. കുടുംബജീവിതത്തില്‍ സന്തോഷമുണ്ടാകും. വ്യവസായത്തില്‍ ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ പങ്കാളിത്തത്തോടെ ഏതെങ്കിലും ബിസിനസ്സ് നടത്തുകയാണെങ്കില്‍, നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും, നിങ്ങള്‍ക്ക് നല്ല സാമ്പത്തിക ലാഭം നേടാന്‍ കഴിയും. ജോലി ചെയ്യുന്നവര്‍ വരുമാനം വര്‍ധിക്കും.
പരിഹാരം: കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി, ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുകയും ശനി ചാലിസ ചൊല്ലി ദരിദ്രരെ സഹായിക്കുകയും ചെയ്യുക.
മിഥുനം
സെപ്റ്റംബര്‍ 30 മിഥുന രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മനസമാധാനം അനുഭവപ്പെടും, പ്രശ്നങ്ങള്‍ കുറയും. കഠിനാധ്വാനത്തിന് ശേഷം നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിയിലുള്ള ആളുകള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് ഒരു പുതിയ ബിസിനസ്സില്‍ നിക്ഷേപിക്കാം, അത് നല്ല സാമ്പത്തിക ലാഭം നല്‍കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും, നിങ്ങളുടെ പങ്കാളിയുമായി എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ പദ്ധതിയിടും. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും.
പരിഹാരം: മാനസിക സമാധാനത്തിന് എല്ലാ ശനിയാഴ്ചയും ഉറുമ്പുകള്‍ക്ക് മാവും കറുത്ത എള്ളും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്‍കുക.

തുലാം
സെപ്റ്റംബര്‍ 30 തുലാം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. തുലാം രാശിക്കാരുടെ വ്യക്തിത്വം മെച്ചപ്പെടും, നിങ്ങളുടെ വാക്കുകള്‍ ആളുകളില്‍ മതിപ്പുളവാക്കും. നിങ്ങളുടെ ബുദ്ധിശക്തിയാല്‍ ചില വലിയ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. ബിസിനസ്സില്‍ നല്ല പുരോഗതി കാണുന്നതില്‍ മനസ്സ് സന്തോഷിക്കും. നല്ല സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. തുലാം രാശിക്കാര്‍ ഏത് ജോലി ചെയ്താലും അതില്‍ വിജയം നേടുകയും ശനിദേവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഏതെങ്കിലും കുടുംബാംഗങ്ങളുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ കഴിയും.
പരിഹാരം: ശനിദോഷം അകറ്റാന്‍ ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം ഇട്ട് അതില്‍ നിങ്ങളുടെ പ്രതിബിംബം കാണുക. എന്നിട്ട് ഈ എണ്ണ യാചകര്‍ക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ ഈ പാത്രം വയ്ക്കുക.
കുംഭം
സെപ്തംബര്‍ 30 കുംഭം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. കുംഭം രാശിക്കാര്‍ക്ക് ഇന്ന് കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. സഹോദരങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിക്കുകയും കുടുംബാന്തരീക്ഷം സന്തോഷകരമായി തുടരുകയും ചെയ്യും. വിദേശത്ത് പോകാന്‍ തുടങ്ങുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ജോലിയുള്ള ആളുകള്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ഒരു ജോലി ഓഫര്‍ ലഭിച്ചേക്കാം. കുംഭം രാശിക്കാരുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം ദൃഢമാകും. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത ലഭിക്കും.
ദോഷപരിഹാരം: തടസ്സങ്ങള്‍ മാറാന്‍ ആല്മരത്തില് വെള്ളം അര്‍പ്പിച്ച് നാലുമുഖ വിളക്ക് തെളിയിക്കുക. കൂടാതെ ശനിദേവന് എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ഷണ് ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.

മീനം
സെപ്റ്റംബര്‍ 30 മീനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മീനം രാശിക്കാര്‍ക്ക് സഹോദരങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും, സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കും. വ്യാപാരികള്‍ ബിസിനസ്സ് വിപുലീകരണത്തിന് പദ്ധതിയിടും. തൊഴില്‍ ചെയ്യുന്നവരുടെ സ്ഥാനവും സ്വാധീനവും വര്‍ദ്ധിക്കും. ഏറെ നാളായി കിട്ടാതെ കിടന്ന പണം തിരികെ കിട്ടും, അത് മനസ്സിനെ സന്തോഷിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് പിന്തുണ ലഭിക്കും. സഹോദരങ്ങളുടെ സഹകരണത്തോടെ പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും.
പരിഹാരം: സാമ്പത്തിക പുരോഗതിക്കായി ശനിയാഴ്ച കറുത്ത വസ്ത്രങ്ങള്‍, ഇരുമ്പ് പാത്രങ്ങള്‍, ഉഴുന്ന്, പുതപ്പ് മുതലായവ വാങ്ങുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
