Latest Updates
-
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം -
ഗ്ലാസ് സ്കിൻ മോഹം വേണ്ട, ഇന്ത്യൻ കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ ലളിത വഴികൾ മതി -
ഗജകേസരി യോഗം: സെപ്റ്റംബർ 8-ന് ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോൾ നിങ്ങളുടെ രാശിക്ക് എന്ത് സംഭവിക്കും?
ശുഭഫലങ്ങളുടെ പൂര്‍ണ പിന്തുണ, ഇന്ന് ജീവിതം മിന്നിത്തിളങ്ങുന്ന 5 രാശിക്കാര്‍
ഒക്ടോബര്‍ 10 ചൊവ്വാഴ്ച ചന്ദ്രന് സൂര്യന്റെ രാശിയായ ചിങ്ങം രാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ചന്ദ്രനും ശുക്രനും ഒരേ രാശിയില്‍ നില്ക്കുന്നതിനാല് ധനയോഗവും രൂപപ്പെടുന്നു. ധനയോഗത്തിന് പുറമെ ശുഭയോഗം, സദ്യയോഗം, മകം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും ഇന്ന് രൂപംകൊള്ളുന്നുണ്ട്. അതിനാല്‍ ചൊവ്വാഴ്ചയുടെ പ്രാധാന്യം വളരെയധികം വര്‍ദ്ധിക്കുന്നു.
ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം അഞ്ച് രാശിക്കാര്‍ക്ക് ചൊവ്വാഴ്ച വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കു. യാത്ര ചെയ്യാനുള്ള അവസരം ലഭിക്കും. ഹനുമാന് സ്വാമിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഒക്ടോബര്‍ 10 ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ ലഭിക്കുമെന്ന് നമുക്ക് നോക്കാം.

മിഥുനം
ഒക്ടോബര്‍ 10 മിഥുന രാശിക്കാര്‍ക്ക് ഗുണകരമാണ്. മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ക്കും സാധ്യതയുണ്ട്. ജോലിസ്ഥലത്ത് പുരോഗതിക്ക് നല്ല അവസരങ്ങള്‍ ലഭിക്കും, കൂടാതെ ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഏതെങ്കിലും സാമൂഹിക സംഘടനയില്‍ ചേരുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
നിങ്ങള്‍ക്ക് ബഹുമാനവും ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല പുരോഗതി ഉണ്ടാകും, ഭാഗ്യവും നിങ്ങളുടെ ഭാഗത്തുണ്ടാകും. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസരംഗത്ത് വന്നിരുന്ന തടസ്സങ്ങള്‍ നീങ്ങും. പിതാവില്‍ നിന്നും അധ്യാപകരില്‍ നിന്നും പിന്തുണ ലഭിക്കും. നിങ്ങളുടെ പങ്കാളിക്കായി ഒരു സര്‍പ്രൈസ് പ്ലാന്‍ ചെയ്യാനാകും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് ക്ഷേത്രത്തില്‍ അഞ്ച് ചൊവ്വാഴ്ച കൊടി ഉയര്‍ത്തുകയും ചുവന്ന നിറത്തിലുള്ള പശുവിന് ഭക്ഷണം നല്‍കുകയും ചെയ്യുക.
കന്നി
ഒക്ടോബര്‍ 10 കന്നിരാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. കന്നിരാശിക്കാര്‍ക്ക് ധനയോഗത്തിന്റെ ഗുണം ലഭിക്കും, സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. പണം ലാഭിക്കുന്നതില്‍ വിജയിക്കും. പുതുതായി വിവാഹിതരായവര്‍ക്ക് സന്താന സന്തോഷം ലഭിക്കും. കടയുടമകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് പുതിയ അവസരങ്ങള്‍ ലഭിക്കും, അത് നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കും.
നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആസൂത്രണം ചെയ്യാന്‍ കഴിയും. അത് ഭാവിയില്‍ നല്ല ലാഭം നല്‍കും. കുടുങ്ങിക്കിടന്ന പണം തിരിച്ചുകിട്ടും, മനസ്സും സന്തോഷിക്കും. നിങ്ങളുടെ വീട്ടിലേക്ക് പുതിയ ചില സാധനങ്ങള്‍ വാങ്ങാനാകും. മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം ലഭിക്കും. കന്നി രാശിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തേക്ക് പോകാനുള്ള തടസ്സങ്ങളും നീങ്ങും.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ 11 ആലിലകള്‍ വൃത്തിയാക്കി ചന്ദനം കൊണ്ട് ശ്രീരാം എന്ന് എഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
വൃശ്ചികം
ഒക്ടോബര്‍ 10 വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വൃശ്ചിക രാശിക്കാര്‍ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിജയിക്കും. ആത്മീയ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ താല്‍പ്പര്യമുള്ളവരായിരിക്കും. ബിസിനസ് സംബന്ധമായ ചില പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവിന്റെ സഹായത്തോടെ ആശ്വാസം ലഭിക്കും. ജോലിയുള്ള ആളുകള്‍ക്ക് അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ചെറിയ ബിസിനസ്സ് ആരംഭിക്കാനാകും. അത് നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും.
സാമൂഹിക മേഖലയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിക്കും. അത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കും. തൊഴില്‍ ചെയ്യുന്നവരുടെ സ്വാധീനം തൊഴില്‍ മേഖലയില്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് പുതിയ സ്ഥാനം ലഭിക്കാനിടയുണ്ട്. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്ന് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.
ദോഷപരിഹാരം: ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്, ചുവന്ന വസ്ത്രം ധരിക്കുക അല്ലെങ്കില്‍ ചുവന്ന തുണി നിങ്ങളുടെ കൂടെ സൂക്ഷിക്കുക. ഹനുമാന് സ്വാമിക്ക്് ചുവന്ന പൂക്കളും സമര്‍പ്പിക്കുക.
ധനു
ഒക്ടോബര്‍ 10 ധനു രാശിക്കാര്‍ക്ക് ഗുണകരമാകും. ധനു രാശിക്കാര്‍ക്ക് ശുഭകരമായ യോഗത്തിന്റെ ഫലം മൂലം കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം നാളെ ലഭിക്കും. ജോലിയുള്ളവര്‍ക്ക് മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് ജോലി ഓഫര്‍ വന്നേക്കാം. വീട്ടിലെ ചെറിയ കുട്ടികളുമായി നിങ്ങള്‍ നല്ല സമയം ചെലവഴിക്കും. വ്യാപാരികള്‍ തങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതിയിടും. ഒരു ബന്ധുവില്‍ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ധനു രാശിക്കാരുടെ പങ്കാളിത്തം ഇന്ന് വര്‍ദ്ധിക്കും. അതിനാല്‍ നിങ്ങളുടെ സ്വാധീനം ഗണ്യമായി വര്‍ദ്ധിക്കും. പ്രണയ കാര്യങ്ങളില്‍ ശുഭകരമായ ദിവസമായിരിക്കും.
പരിഹാരം: ശത്രുക്കളും തടസ്സങ്ങളും അകറ്റാന്‍, ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് 21 ദിവസം ഹനുമാന് ക്ഷേത്രത്തില്‍ ബജ്റംഗ്ബാന് പാരായണം ചെയ്യുക.
കുംഭം
ഒക്ടോബര്‍ 10 കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുംഭം രാശിക്കാര്‍ക്ക് ഹനുമാന് സ്വാമിയുടെ അനുഗ്രഹം ലഭിക്കുകയും എല്ലാ ലക്ഷ്യങ്ങളും നേടുന്നതില്‍ വിജയിക്കുകയും ചെയ്യും. കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കുകയും പണം ലാഭിക്കുന്നതില്‍ വിജയിക്കുകയും ചെയ്യും. ശുഭകാര്യങ്ങളില്‍ പങ്കെടുക്കുന്നത് മനസ്സിനെ ശാന്തമാക്കുകയും ജീവിതത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും.
ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് പൂര്‍ണ്ണമായ അഭിനന്ദനം ലഭിക്കുകയും അംഗീകാരവും വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സിന്റെ പുരോഗതിക്കായി നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കും, നിങ്ങളുടെ ശത്രുക്കളെ ജയിക്കാനാകും. മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിപ്പിക്കാന്‍, ഹനുമാന്‍ജിയുടെ മുന്നില്‍ ഒരു പാത്രം വെള്ളം വയ്ക്കുക, 21 ദിവസം ഹനുമാന് ബാഹുക്ക് പാരായണം ചെയ്യുക. പാഠം കഴിഞ്ഞ് എല്ലാ ദിവസവും വെള്ളം കുടിക്കുക, അടുത്ത ദിവസം മറ്റൊരു വെള്ളം സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications