Just In
- 5 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില്‍ ശ്രദ്ധിക്കണം
- 6 hrs ago
ഗര്‍ഭധാരണം പ്രതീക്ഷിക്കുന്നവരില്‍ വൈറ്റ് ഡിസ്ചാര്‍ജ് ആര്‍ത്തവമുന്നോടിയോ?
- 7 hrs ago
സ്വന്തം മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്‍ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്‍; ബെയര്‍ മാര്‍ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില്‍ ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്‍? സാധ്യത ഇവര്‍ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല്‍ വിക്ടോറിയ മഹല്‍ വരെ.. കൊല്‍ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്‍
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
ഗ്രഹസ്ഥാന പ്രകാരം ഈ നിറങ്ങള്‍ മഹാഭാഗ്യം നല്‍കും
നിറങ്ങള്‍ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിറങ്ങള്‍ക്ക് നല്കുന്ന പ്രാധാന്യം നിസ്സാരമല്ല. ഒരു വ്യക്തിയുടെ ശാരീരികമായും മാനസികമായും ഉള്ള ആരോഗ്യത്തിന് നിറം നല്കുന്ന പ്രാധാന്യത്തെക്കുറിച്ച് നമുക്കറിയാം. ജ്യോതിഷപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിറങ്ങള്‍ നോക്കി അടിസ്ഥാനപ്പെടുത്താവുന്നതാണ്. നിങ്ങളുടെ ഗ്രഹത്തിന്റെ മാറ്റങ്ങള്‍ അനുസരിച്ച് പ്രത്യേക നിറം നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നതാണ്. ഓരോ ഗ്രഹവുമായി ബന്ധപ്പെട്ട നിറങ്ങള്‍ ഏതാണെന്ന് നമുക്ക് നോക്കാം.

സൂര്യന്
ഗ്രഹങ്ങളുടെ രാജാവാണ് സൂര്യന്. അതുകൊണ്ട് തന്നെ സൂര്യന്റെ അനുഗ്രഹത്തിനും ഭാഗ്യത്തിനും വേണ്ടി നമുക്ക് മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ആണ് ഭാഗ്യം കൊണ്ട് വരുന്നത്. സ്വര്‍ണ്ണം, കടുക്, കടും മഞ്ഞ, നിറങ്ങളും മഞ്ഞ നിറത്തിലുള്ള ഷേഡുകളും സൂര്യമോനാട് സാമ്യമുള്ളതാണ്. ഇത് നിങ്ങള്‍ക്ക് ചുറ്റുമുള്ള പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്.

ചന്ദ്രന്
സൂര്യന് അഗ്നിയാണ് എന്ന് നമുക്കറിയാം. എന്നാല്‍ അതിന്റെ നേരെ വിപരീതമാണ് ചന്ദ്രന്. സമാധാനമാണ് ചന്ദ്രന് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്ന നിറങ്ങള്‍ എപ്പോഴും സമാധാനത്തിന് പ്രാധാന്യം നല്‍കുന്നതായിരിക്കും. വെള്ള, വെള്ളി, സുതാര്യവും സ്ഫടികവും പോലുള്ള നിറങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നതാണ്. ഇത് നിങ്ങള്‍ക്ക് ഐക്യവും സന്തോഷവും നല്കുന്നു.

ചൊവ്വ
ചൊവ്വ ചലനാത്മക ഊര്‍ജ്ജമാണ് നമുക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ദോഷങ്ങള്‍ മാറ്റുന്നതിനും ചൊവ്വയുടെ അനുഗ്രഹത്തിനും വേണ്ടി ചുവന്ന നിറത്തെയാണ് ഇവര്‍ സ്വന്തമാക്കേണ്ടത്. ഇവര്‍ക്ക് പ്രണയം അനുകൂലമാവുന്നതിനും ദോഷഫലങ്ങള്‍ ഇല്ലാതിരിക്കുന്നതിനും വേണ്ടി ചുവന്ന നിറം തിരഞ്ഞെടുക്കാവുന്നതാണ്. ചൊവ്വയില്‍ പ്രതിധ്വനിക്കുന്ന മറ്റ് നിറങ്ങള്‍ ഓറഞ്ച് ആണ്.

ബുധന്‍
ബുധന്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ബുധന്റെ അനുഗ്രഹത്തിന് വേണ്ടി വാസ്തുപ്രകാരം നമുക്ക് പച്ച നിറമാണ് തിരഞ്ഞെടുക്കേണ്ടത്. ചൈതന്യം നിറക്കുന്ന നിറമാണ് പച്ച. അതുകൊണ്ട് തന്നെ ബുധന്റെ അനുഗ്രഹത്തിന് വേണ്ടി നമുക്ക് പച്ച നിറം തിരഞ്ഞെടുക്കാം. ഈ നിറം ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതാണ് ഈ നിറം.

വ്യാഴം
ശുഭാപ്തി വിശ്വാസത്തിന്റെ ഗ്രഹമെന്നാണ് വ്യാഴം എന്ന് നമുക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ വ്യാഴത്തെ ആരാധിക്കുന്നതിനും വ്യാഴത്തിന്റെ അനുഗ്രഹത്തിനും വേണ്ടി നമുക്ക് മഞ്ഞ നിറമാണ് ധരിക്കേണ്ടത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വാസ്തുപ്രകാരം മികച്ച നേട്ടങ്ങളാണ് നല്‍കുന്നത്.

ശുക്രന്
ശുക്രന് ഒരു സ്ത്രീഗ്രഹമാണ്. നിങ്ങള്‍ക്ക് മികച്ച ഊര്‍ജ്ജവും നേട്ടവും നല്‍കുന്നതിന് മികച്ച ഗ്രഹമാണ് ശുക്രന്. ഇവര്‍ക്ക് ശുക്രന്റെ അനുഗ്രഹത്തിന് വേണ്ടി പിങ്ക് നിറമാണ് തിരഞ്ഞെടുക്കേണ്ടത്. ഈ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റ് നിറങ്ങള്‍ ഓഫ്-വൈറ്റ് ആണ്, ജീവിതത്തില്‍ മികച്ച ഫലം നല്‍കുന്നുണ്ട് ഇത്തരം മാറ്റങ്ങള്‍ എന്ന കാര്യം അറിഞ്ഞിരിക്കണം. ജീവിത സൗഭാഗ്യങ്ങള്‍ കൊണ്ട് വരുന്ന ഒരു ഗ്രഹമാണ് ശുക്രന്.

ശനി
തണുപ്പുള്ളതും ഇരുണ്ടതുമായ ഒരു ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. അത് മാത്രമല്ല ശനി എന്നത് കര്‍മ്മത്തിന്റെയും നീതിയുടെയും ഗ്രഹമാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മികച്ചത് കറുപ്പ്, കടും നീല, ഇന്‍ഡിഗോ, പര്‍പ്പിള്‍ എന്നീ നിറങ്ങളാണ്. ഈ നിറം ശനിയെ പ്രതീകപ്പെടുത്തുന്നത് കൊണ്ട് തന്നെ നിഴല്‍ ഗ്രഹമായാണ് ഇത് കണക്കാക്കുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ എല്ലാം സ്വന്തമാക്കാന്‍ ശനിയുടെ അനുഗ്രഹത്തിന് വേണ്ടി ഈ നിറം തിരഞ്ഞെടുക്കണം.

രാഹു- കേതു
രാഹുവും കേതുവും പൂര്‍ണ ഗ്രഹങ്ങളല്ല. അതുകൊണ്ട് തന്നെ ഇവ പുകപോലെയാണ് കാണപ്പെടുന്നത്. രാഹുവിന്റെ അനുഗ്രഹത്തിന് വേണ്ടി കറുപ്പ്, ലോഹം, പുക നിറങ്ങള്‍, തവിട്ട്, ചാര നിറങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുക്കേണ്ടത്. ചാരനിറം രാഹുവുമായും ഇരുണ്ട നിറങ്ങളുമായും കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നത് കൊണ്ട് തന്നെ ഇത് പലപ്പോഴും നെഗറ്റീവ് ഊര്‍ജ്ജം നല്കുന്നു. എന്നാല്‍ ഭാഗ്യത്തിന് വേണ്ടി നമുക്ക് മുകളില്‍ പറഞ്ഞ നിറങ്ങള്‍ തിരഞ്ഞെടുക്കണം.