Latest Updates
-
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ!
ക്രിസ്മസ് എന്ത്, എന്ന്, എന്തിന്?
'ദയ, മാപ്പു കൊടുക്കല്‍, പാവങ്ങളെ സഹായിക്കല്‍ എന്നിവയ്ക്കുള്ള ആഹ്ലാദകരമായ അവസരം. സ്ത്രീകളും പുരുഷന്മാരും അടച്ചിട്ടിരിക്കുന്ന തങ്ങളുടെ മനസ്സിനെ യാതൊരു മറയുമില്ലാതെ തുറക്കുന്ന വര്‍ഷത്തിലെ കുറച്ചു ദിവസങ്ങള്‍. കുഴിമാടത്തിലേക്കുള്ള യാത്രയില്‍ തങ്ങളോടൊപ്പം സഹയാത്രികരായി കൂടെയുണ്ടാവുന്നത് തങ്ങളേക്കാളും നിലയും വിലയും കുറഞ്ഞവരായിരിക്കുമെന്ന് ചിന്തിക്കുന്ന നാളുകള്‍. മനുഷ്യരെല്ലാം ഒരുപോലെ ആണെന്ന് മനസ്സിലാക്കുന്ന ദിനങ്ങള്‍' ഇതാണ് ക്രിസ്മസ് കഥകളിലൂടെ ചാള്‍സ് ഡിക്കന്‍സ് കുട്ടികള്‍ക്കു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നത്.
ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. മാത്രമല്ല ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണം ഇന്നും ചരിത്രകാരന്മാര്ക്ക് അഞ്ജാതമാണ്. എന്നാല്‍ എന്തൊക്കെയാണ് ക്രിസ്മസ് എന്ന ആഘോഷത്തിനു പിറകില്‍ നിലനില്‍ക്കുന്ന കാര്യങ്ങള്‍ എന്നു നോക്കാം. ക്രിസ്തുവിനെക്കുറിച്ച് ഇതെല്ലാം അറിയുമോ?

ക്രിസ്തുമസിനു പിന്നില്‍
നസ്രത്തില്‍ നിന്നും പൂര്‍ണഗര്‍ഭിണിയായ മേരിയേയും കൂട്ടി ജോസഫ് ബത്ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ട മേരിക്കായി ഒരുക്കപ്പെട്ടത് പുല്‍ത്തൊഴുത്തായിരുന്നു. ഒടുവില്‍ പുല്ത്തൊട്ടിയില് ഉണ്ണിയേശു പിറന്നു.

ക്രിസ്തുവിന്റെ ജനനം
ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. യേശുവിന്റെ ജനനം സകല ദേശങ്ങളിലും മാറ്റമുണ്ടാക്കി എന്നാണ് സൂചന.

ആഘോഷ ദിനം
കത്തോലിക്കര്‍, ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ, റുമേനിയന്‍ ഓര്‍ത്തഡോക്സ് സഭ എന്നിവര്‍ ഡിസംബര്‍ 25നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാല്‍ പല ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് സഭകളും ജനുവരി 7 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കുന്നു.

ആഘോഷ രീതികള്‍
ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലങ്ങള്‍ക്കുമനുസരിച്ച് വ്യത്യസ്തമാണ്. എന്നാല്‍ പല ആഘോഷരീതികളും വിദേശത്തു നിന്നും കടമെടുത്തതാണ് എന്നതാണ് സത്യം.

മതത്തിന്റെ വേലിക്കെട്ടുകളില്ല
ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആഘോഷമാണെങ്കിലും മതപരമായ ആഘോഷങ്ങളേക്കാള്‍ മതേതരമായ രീതികള്‍ക്കാണ് ക്രിസ്തുമസില്‍ പ്രാധാന്യം നല്‍കുന്നത്.

മതപരമായ ആചാരങ്ങള്‍
ക്രിസ്ത്യന്‍ മതവിഭാഗങ്ങളെല്ലാം തന്നെ ഡിസംബര്‍ ആദ്യത്തില്‍ തന്നെ ക്രിസ്തുമസിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികള്‍ ഇതിനെ ആഗമന കാലം എന്നാണ് പറയപ്പെടുന്നതും. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാര്‍ത്തയും പ്രവചനങ്ങളുമാണ് ഈ കാലത്ത് സ്തുതിക്കപ്പെടുന്നത്.

നോമ്പ് കാലം
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്മസിനെ വരവേല്‍ക്കുന്നത്. നോണ്‍വെജിറ്റേറിയന്‍ ഒഴിവാക്കിയാണ് ഇത്തരത്തില്‍ നോമ്പ് എടുക്കുന്നതും.

അനുസ്മരണ കര്‍മ്മങ്ങള്‍
ക്രിസ്തീയ ദേവാലയങ്ങളില്‍ 24ന് അര്‍ദ്ധരാത്രി യേശുവിന്റെ പിറവിയോടനുബന്ധിച്ച് അനുസ്മരണ കര്‍മ്മങ്ങള്‍ ആരംഭിയ്ക്കും. എന്നാല്‍ ചിലയിടങ്ങളില്‍ ക്രിസ്തുമസ് ദിനത്തില്‍ തന്നെയാണഅ ഇത്തരം ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത്.

സാന്താക്ലോസ് അപ്പൂപ്പന്
ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ് സാന്താക്ലോസ് അപ്പൂപ്പന്. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് ആണ് സാന്താക്ലോസ് ആയി മാറിയത്. ക്രിസ്മസ് തലേന്ന് ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയില്‍ ഓരോ വീടിന്റേയും ചിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ നല്കി തിരിച്ചു പോകുന്നു എന്നാണ് ഐതിഹ്യം.

ക്രിസ്മസ് ട്രീ
ക്രിസ്മസ് ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടുന്നതാണ് ക്രിസ്മസ് ട്രീ. സ്വര്‍ഗ്ഗ രാജ്യത്ത് വിലക്കുപ്പെട്ട മരത്തിന്റെ പ്രതിരൂപമാണ് ക്രിസ്മസ് ട്രീ എന്നാണ് ഐതിഹ്യം.

ക്രിസ്തുമസ് നക്ഷത്രം
യേശുവിന്റെ ജനനമറിഞ്ഞ് ബത്ലഹേമിലേക്ക് യാത്ര തിരിച്ച ജ്ഞാനികള്‍ക്ക് വഴികാട്ടിയായ നക്ഷത്രത്തേയാണ് നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്.

പുല്‍ക്കൂട്
ബത്ലഹേമിലെ പുല്‍ക്കൂട്ടിലാണ് ഉണ്ണിയേശു പിറന്നത്. ഈ വിശ്വാസത്തെ പിന്‍പറ്റിയാണ് ക്രിസ്മസിന് പുല്‍ക്കൂടൊരുക്കാന്‍ തുടങ്ങിയത്. പുല്‍ക്കൂട്ടില്‍ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവും നിലനില്‍ക്കുന്നുണ്ട്.



Click it and Unblock the Notifications
