Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാജയോഗസമാനമായ ജീവിതം 2023-ല്‍ ഈ നക്ഷത്രത്തിന്: സമ്പൂര്‍ണഫലം
27 നക്ഷത്രങ്ങളില്‍ ചോതി നക്ഷത്രത്തിനുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. കാരണം ജീവിതത്തില്‍ പലപ്പോഴും സത്ഗുണ ഫലം ലഭിക്കുന്ന നക്ഷത്രങ്ങളില്‍ ഒന്നാണ് ചോതി നക്ഷത്രം. ഇവര്‍ക്ക് പൊതുവായി ചില സ്വഭാവ സവിശേഷതകള്‍ ഉണ്ട്. അതില്‍ തന്നെ ഇവര്‍ ഏത് കാര്യത്തിലും ഏത് മേഖലയിലും കഴിവുള്ളവരായിരിക്കും. ഒരിക്കലും ഇവരുടെ ജീവിതത്തില്‍ കഴിയില്ല എന്നൊരു വാക്ക് ഉണ്ടായിരിക്കുകയില്ല. ഇവരുടെ ചിന്തകള്‍ നമുക്ക് ചിന്തിക്കാവുന്നതിനേക്കാള്‍ അപ്പുറമായിരിക്കും. ജീവിതത്തില്‍ അനുകൂല പ്രതികൂല സാഹചര്യങ്ങളെ ചിരിച്ച് കൊണ്ട് നേരിടുന്ന നക്ഷത്രക്കാരാണ് ഇവര്‍.

ആശയവിനിമയത്തിന്റെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാനാവില്ല എന്നത് തന്നെയാണ് സത്യം. നനല്ല ചിന്തകള്‍ മാത്രമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ പങ്ക് വെക്കുന്ന ചിന്തകളും നന്മയുള്ളതായിരിക്കും. ആശയവിനിമയത്തില്‍ ചോതി നക്ഷത്രക്കാര്‍ക്കുള്ള സ്ഥാനം അതൊന്ന് വേറെ തന്നെയാണ്. എല്ലാവരോടും ഒരുപോലെ പെരുമാറുന്നതിനും ജീവിതത്തില്‍ മാറ്റം വരുത്തുന്നതിനും ചോതി നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നു.

പൊതു സവിശേഷതകള്‍
ചോതി നക്ഷത്രക്കാര്‍ക്ക് ധാരാളം സ്വഭാവ സവിശേഷതകള്‍ ഉണ്ട്. ഇതില്‍ തന്നെ സമാധാനപരമായി ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ആരേയും ദ്രോഹിക്കുകയോ വഞ്ചിക്കുകയോ ചെയ്യുകയില്ല. ഈ നക്ഷത്രത്തില്‍ ജനിച്ച പുരുഷന്മാര്ക്ക് കഠിനാധ്വാനം അതിന്റെ ഫലം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവര്‍ ആരേയും വഞ്ചിക്കുന്നതിന് ആഗ്രഹിക്കുന്നില്ല. അത് മാത്രമല്ല ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. ഈ നക്ഷത്രത്തിലെ സ്ത്രീകള്‍ വളരെയധികം ദയയുള്ളവരായിരിക്കും. മാത്രമല്ല ഒരു മടിയും കൂടാതെ ആരോടും ഇടപെടുന്നതിന് സാധിക്കുന്നു. ചോതി നക്ഷത്രക്കാര്‍ വളരെയധികം സത്യസന്ധന്മാരായിരിക്കും. ഇവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ പിന്തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല.

കരിയര്‍
കരിയറില്‍ ഇവര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ വരുന്ന ഒരു വര്‍ഷമാണ് 2023. ഇവര്‍ കരിയറിന്റെ കാര്യത്തിലും എപ്പോഴും മുന്നില്‍ തന്നെയായിരിക്കും. ബിസിനസില്‍ ലാഭം ലഭിക്കുന്നതിനും സന്തോഷത്തിന്റെ നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ജൂലൈ മാസത്തില്‍ നിങ്ങളെ തേടി നിരവധി അവസരങ്ങള്‍ വരുന്നുണ്ട്. ജൂലൈ മാസത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനം നല്ലതായതിനാല്‍ കരിയര്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കൊണ്ട് പോവുന്നതിന് സാധിക്കുന്നു. അടുത്ത വര്‍ഷം നിങ്ങള്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങള്‍ക്ക് തന്നെ സ്വയം പ്രചോദനം നല്‍കുന്നതായിരിക്കും. ബിസിനസിന്റെ വളര്‍ച്ചക്ക് വേണ്ടി നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു വര്‍ഷമായിരിക്കും 2023. പുതിയ ആശയങ്ങള്‍ കൊണ്ട് വരുന്നതിനും അത് പ്രാവര്‍ത്തികമാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

ധനകാര്യം
സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് സമ്മിശ്രഫലമായിരിക്കും ഉണ്ടായിരുന്നത്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഏപ്രില്‍ മാസത്തില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ചില സമയങ്ങളില്‍ ചില സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതില്‍ നിന്നെല്ലാം മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ഒരു തരത്തിലും സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിങ്ങള്‍ തളരേണ്ടതില്ല എന്നതാണ് സത്യം. സാമ്പത്തിക ശക്തി ന്നെ നിലയില്‍ നിങ്ങള്‍ക്ക് പുരോഗതി ഉണ്ടാവുന്നതിനുള്ള ഏറ്റവും അനുകൂല സമയമാണ് 2023 നല്‍കുന്നത്. ഏത് കാര്യവും ലോണും പ്രശ്നങ്ങളും എല്ലാം നിങ്ങള്‍ക്ക് ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്നു.

ബന്ധം
കുടുംബത്തിന്റെ കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വ്യക്തി ജീവിത്തതിലും ചില മാറ്റങ്ങള്‍ ബാധിക്കുന്നു. 2023-ല്‍ പങ്കാളിയോട് പ്രതിബദ്ധതയോടെ പെരുമാറേണ്ടതാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ നിങ്ങള്‍ക്ക് ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ നിങ്ങളുടെ പോസിറ്റീവ് സമീപനം പലപ്പോഴും കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചേക്കാം. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂലഫലങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ വളരെയധികം അമൂല്യമായ നിമിഷങ്ങള്‍ 2023-ല്‍ നിങ്ങളെ തേടി വരുന്നു.

ആരോഗ്യം
ആരോഗ്യപരമായി 2023-ല്‍ നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും ഈ വര്‍ഷം. പൊതുവേ നല്ല ഫലങ്ങളാണ് നിങ്ങള്‍ക്ക് 2023-ല്‍ ഉണ്ടാവുന്നത്. എന്നാല്‍ ചെറിയ ചില അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കുന്നു. വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. ഇതില്‍ അല്പം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ അല്പം മികച്ച ആരോഗ്യാനുഭവങ്ങള് നിങ്ങള്‍ക്കുണ്ടായിരിക്കാം. എന്നാല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ജങ്ക് ഫുഡുകളൊന്നും കഴിക്കരുത്. ആരോഗ്യകരമായ ജീവിതശൈലി തുടരുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് അനാവശ്യമായി അസുഖം ബാധിച്ചേക്കാം. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അശ്രദ്ധയോടെ മുന്നോട്ട് പോവരുത്. എന്ത് തന്നെയായാലും ജീവിതത്തില്‍ സന്തോഷം നിറക്കുന്ന പോസിറ്റീവ് ഫലങ്ങള്‍ നല്കുന്ന സമയമായിരിക്കും 2023.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
