Latest Updates
-
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
മറക്കാതെ പക സൂക്ഷിക്കും നക്ഷത്രക്കാര്‍
ഇന്നത്തെ നക്ഷത്രഫലത്തില്‍ ചോതി നക്ഷത്രത്തെക്കുറിച്ചാണ് പറയുന്നത്. ചോതി നക്ഷത്രക്കാരുടെ ദേവത വായുവാണ്, ഇവരില്‍ ഗണം ദേവഗണം, യോനി പുരുഷന്‍, ഭൂതം അഗ്നി, പക്ഷി കാക്ക, വൃക്ഷം നീര്‍മരുത്, മൃഗം മഹിഷം എന്നിവയാണ്. ഇവരുടെ പ്രതികൂല നക്ഷത്രങ്ങള്‍ അനിഴം, മൂലം, ഉത്രാടം, കാര്‍ത്തിക രോഹിണി എന്നിവയാണ്.

പൊതുവേ പറയുന്ന ചൊല്ലാണ് ചോതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ചോറിന് മുട്ട് വരില് എന്നുള്ളത്. എന്നാല്‍ ഈ നാളുകാര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ബന്ധത്തിലോ കുടുംബത്തിലോ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ആരെങ്കിലുമോ ചോതി നക്ഷത്രക്കാര്‍ ആയിട്ട് ഉണ്ടെങ്കില്‍ ഇതറിഞ്ഞിരിക്കാം.

മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം
ഒരിക്കലും മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുന്നതിന് ഇവര്‍ തയ്യാറാവില്ല. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും ഇവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് തയ്യാറാവുകയില്ല. എല്ലാവരുമായി ഇടപെടുന്നതിന് ഇഷ്ടപ്പെടുന്നവരാണ് ചോതി നക്ഷത്രക്കാര്‍. എന്നാല്‍ ഇവരെ വാക്കു കൊണ്ടോ മനസ്സു കൊണ്ടോ നോവിച്ചാല്‍ അതിന്റെ പക ഇവര്‍ക്ക് ജീവിത കാലം മുഴുവന്‍ ഉണ്ടാവും എന്നതാണ് ഇവരുടെ ഏറ്റവും വലിയ നെഗറ്റീവ്. എന്തെങ്കിലും തരത്തിലുള്ള അവസരം വരുമ്പോള്‍ അവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഇവര്‍ തയ്യാറാവുന്നുണ്ട്.

സമര്‍ത്ഥരായിരിക്കും
സമര്‍ത്ഥരായിരിക്കും ഇവര്‍. ഏത് കാര്യത്തേയും വിവേകത്തോടെ സമീപിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. പേരിന് യോജിച്ച പെരുമാറ്റമായിരിക്കും ഇവര്‍ക്ക്. സാമര്‍ത്ഥ്യത്തോടെ ഏത് കാര്യവും ചെയ്യുന്നതിന് ഇവര്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരിക്കലും ഇവര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നില്ല. സ്വപ്രയത്‌നം കൊണ്ട് ഇവര്‍ മുന്നിലേക്കെത്തുന്നുണ്ട്. സംസാരിക്കുന്നതിനും ആത്മനിയന്ത്രണത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിനും ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.

വിവേചന ശക്തി
കാര്യങ്ങള്‍ വിവേചിച്ച് അറിയുന്നതിനുള്ള കഴിവ് ഇവര്‍ക്കുണ്ട്. സംസാരിക്കുമ്പോള്‍ ആത്മനിയന്ത്രണം ഇവരുടെ കഴിവാണ്. ജന്മസിദ്ധമായി ഇവര്‍ക്ക് ഇത്തരം ചില കഴിവുകളുണ്ട്. സഹായമഭ്യര്‍ത്ഥിക്കുന്നവരെ ആരേയും ഇവര്‍ കൈവിടുകയില്ല. കപടനാട്യക്കാരെ ഇവര്‍ പെട്ടെന്ന് തിരിച്ചറിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സ്വയം കഴിവ് തിരിച്ചറിയുന്നതിന് ഇവര്‍ അല്‍പം വൈകുന്നുണ്ട്. എങ്കിലും അതിന്റെ പേരില്‍ പല വിധത്തിലുള്ള ആക്ഷേപവും ഇവര്‍ നേരിടുന്നുണ്ട് എന്നുള്ളതാണ് സത്യം. കഴിവില്ല എന്നുള്ള കാര്യം ഇവര്‍ ഊട്ടിയുറപ്പിക്കുന്നതായിരിക്കും ഇവരുടെ ഓരോ പ്രവൃത്തിയും.

മറ്റുള്ളവരോട് ദയ
മറ്റുള്ളവരോട് ദയയോടെ പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്. കാപട്യം കാണിക്കാതെ ഇവരോട് തുറന്ന് പെരുമാറുന്നതിന് സാധിക്കുന്നുണ്ട്. കാര്യങ്ങള്‍ മറച്ച് വെക്കാതെ നേരും നെറിയുമായി നടക്കണമെന്ന് തന്നെയാണ് ഇവരുടെ ആഗ്രഹം. അത്ഭുതകരമായ വിവേകശക്തി ഇവര്‍ക്കുണ്ടായിരിക്കും. നിരീക്ഷണപാടവവും ബുദ്ധിശക്തിയും ഇവര്‍ക്കുണ്ടാവുന്നുണ്ട്. ഇത് കൂടാതെ ചോതി നക്ഷത്രം തുലാം രാശിയില്‍ വരുന്നത് കൊണ്ട് തന്നെ ശത്രുക്കളോട് പക തീര്‍ക്കുന്നതിന് ഇവര്‍ യാതൊരു വിധത്തിലുള്ള മടിയും കാണിക്കാറില്ല.

ബുദ്ധിയും കഴിവും
ഇവരുടെ ബുദ്ധിയും കഴിവും മറ്റുള്ളവരെ അതിശയിപ്പിക്കുന്നതാണ്. ഏത് വിമര്‍ശനമുണ്ടായാലും തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നവരായിരിക്കും ഈ രാശിക്കാര്‍. ഇവര്‍ക്ക് ലാഭമോ ബിസിനസ് നേട്ടങ്ങളോ 30 വയസ്സ് വരെ ധാരാളം ഉണ്ടാവുന്നുണ്ട്. സമ്പത്തുള്ള കുടുംബത്തില്‍ ജനിച്ചാല്‍ പോലും ഇവര്‍ ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ വളരെയധികം കഷ്ടതകള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. 60-നും 65-നും ശേഷം ഇവരില്‍ വളരെ നല്ല സമയമായിരിക്കും. യാതൊരു വിധത്തിലുള്ള കഷ്ടപ്പാടുകളും ഇവര്‍ അനുഭവിക്കേണ്ടി വരുന്നില്ല.

കലാകാരന്‍മാര്‍
ഇവര്‍ കലാകാരന്‍മാരും രാജ്യരക്ഷാ വകുപ്പില്‍ ജോലി ചെയ്യുന്നവരും ആയിരിക്കും. കലാസൃഷ്ടികളില്‍ താല്‍പ്പര്യമുള്ളവരും ഏത് കാര്യത്തിനും മുന്‍കൈ എടുക്കുന്നവരും ആയിരിക്കും. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. ദേഷ്യം വന്നാലും പെട്ടെന്ന് ശാന്തരാവുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. ആഢംബരം ഒട്ടും ഇഷ്ടപ്പെടാത്തവരായിരിക്കും ഇവര്‍. ആഞ്ജാശക്തിയും ഇവര്‍ക്ക് അല്‍പം കൂടുതലായിപിക്കും. അളന്ന് തൂക്കിയാണ് ഓരോ കാര്യവും ചെയ്യുന്നത്. വാക്കിലും നോക്കിലും എല്ലാം ആഢംബരം ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. സന്താനങ്ങളുടെ കാര്യത്തില്‍ അല്‍പം ബുദ്ധിമുട്ടുന്നുണ്ട്.

സുഖഭോഗങ്ങളും ഐശ്വര്യവും
ജീവിതത്തില്‍ ഇതിന് രണ്ടിനും പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇവര്‍. ധൂര്‍ത്തും പ്രശ്‌നങ്ങളും ഇവര്‍ക്ക് അല്‍പം കൂടുതലായിരിക്കും. ആയതിനാല്‍ ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. സ്ത്രീകള്‍ വളരെയധികം സ്വാര്‍ത്ഥരായിരിക്കും. എങ്കിലും സര്‍വ്വസൗഭാഗ്യങ്ങളും ഇവരെ തേടിയെത്തുന്നുണ്ട്. പതിവ്രതകളായിരിക്കും ഇവര്‍. എല്ലാവരാലും ഇഷ്ടപ്പെടുന്ന സ്വഭാവക്കാരിയായിരിക്കും. യാത്ര ചെയ്യാന്‍ പൊതുവേ താല്‍പ്പര്യം കാണിക്കാറില്ല. തൊഴിലില്‍ മാന്യത പുലര്‍ത്തുന്നവരായിരിക്കും ചോതി നക്ഷത്രക്കാര്‍.

ദാമ്പത്യ ജീവിതം തൃപ്തികരമല്ല
ഇവരുടെ ദാമ്പത്യ ജീവിതം തൃപ്തികരമായിരിക്കില്ല എന്നുള്ളതാണ്. അന്യ ബന്ധങ്ങളില്‍ ഇവര്‍ ചെന്ന് ചാടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും കുടുംബ ജീവിതം തകരുന്നതിനുള്ള സാധ്യതയുണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ മറ്റുള്ളവര്‍ നിങ്ങളെ നിയന്ത്രിക്കുന്നതിനോ അല്ലെങ്കില്‍ അനാവശ്യമായി ഇവര്‍ ഓരോ കാര്യത്തിലും ഇടപെടുന്നതിനോ അവര്‍ താല്‍പ്പര്യപ്പെടുന്നില്ല. ഇത് പലപ്പോഴും ഇവരെ പ്രശ്‌നത്തിലാക്കുന്നുണ്ട്. സ്വതന്ത്ര ചിന്താഗതിക്കാരാണ് ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്വപ്‌നങ്ങളുടെ പുറകേ പായുന്നവരാണ് ഇവര്‍ എന്ന കാര്യവും ശ്രദ്ധേയമാണ്.

ചുറ്റുപാടില്‍ ജീവിക്കുന്നവര്‍
ചുറ്റുപാടുകള്‍ അനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. ഇവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് വളരെയധികം സമയം ചിലവഴിക്കുന്നവരും ആണ്. ആളുകളോടുള്ള ഇവരുടെ പെരുമാറ്റം വളരെ ഹൃദ്യമായിരിക്കും. സമ്പര്‍ക്കത്തില്‍ കഴിയുന്നവരുമായി വളരെയധികം സ്‌നേഹത്തോടെ മുന്നോട്ട് പോവുന്നതിന് ഇവര്‍ എക്കാലവും ആഗ്രഹിക്കുന്നുണ്ട്. സൗഹൃദം തന്നെയാണ് ഇവരുടെ മുതല്‍ക്കൂട്ട്. നിയന്ത്രിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍.



Click it and Unblock the Notifications











