Chothi Nakshatra 2022: നിര്‍ബന്ധബുദ്ധിക്കാര്‍, ദാനശീലര്‍ - പക്ഷേ 2022 കടക്കാന്‍ അല്‍പം കഠിനം

നക്ഷത്രഫലവും രാശിഫലവും അറിയാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ തന്നെയാണ് ഓരോ നക്ഷത്രക്കാരും. ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഏതൊക്കെ നക്ഷത്രഫലത്തില്‍ മോശം ഫലങ്ങള്‍ വരുന്നുണ്ട് എതൊക്കെയാണ് മികച്ച ഫലങ്ങള്‍ നല്‍കുന്നത് എന്നതിനെക്കുറിച്ചാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇപ്രാവശ്യം ചോതി നക്ഷത്രക്കാരുടെ ഫലങ്ങളാണ്. 2022-ല്‍ ചോതി നക്ഷത്രക്കാരുടെ ഫലങ്ങളെക്കുറിച്ചും അവര്‍ക്കുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

Chothi Nakshatra 2022

പൊതുവേ പറയുന്ന ചൊല്ലാണ് ചോതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് ചോറിന് മുട്ട് വരില്ല എന്നുള്ളത്. എന്നാല്‍ ഈ നാളുകാര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ബന്ധത്തിലോ കുടുംബത്തിലോ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ആരെങ്കിലുമോ ചോതി നക്ഷത്രക്കാര്‍ ആയിട്ട് ഉണ്ടെങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്ക് അവരെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് സഹായിക്കുന്നുണ്ട്.

നക്ഷത്രക്കാരുടെ ദേവത

നക്ഷത്രക്കാരുടെ ദേവത

ചോതി നക്ഷത്രക്കാരുടെ ദേവത വായുവാണ്, ഇവരില്‍ ഗണം ദേവഗണം, യോനി പുരുഷന്‍, ഭൂതം അഗ്‌നി, പക്ഷി കാക്ക, വൃക്ഷം നീര്‍മരുത്, മൃഗം മഹിഷം എന്നിവയാണ്. ഇവരുടെ പ്രതികൂല നക്ഷത്രങ്ങള്‍ അനിഴം, മൂലം, ഉത്രാടം, കാര്‍ത്തിക രോഹിണി എന്നിവയാണ്. ഇത്രയുമാണ് ചോതി നക്ഷത്രത്തെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍. ഇനി ചോതി നക്ഷത്രക്കാരുടെ പൊതുവായ ചില സ്വഭാവ സവിശേഷതകളെക്കുറിച്ച് നോക്കാം.

പൊതുവായ സ്വഭാവം

പൊതുവായ സ്വഭാവം

സമര്‍ത്ഥരായിരിക്കും ചോതി നക്ഷത്രക്കാര്‍. ഏത് കാര്യത്തേയും വിവേകത്തോടെ സമീപിക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. പേരിന് യോജിച്ച പെരുമാറ്റമായിരിക്കും ഇവര്‍ക്ക്. സാമര്‍ത്ഥ്യത്തോടെ ഏത് കാര്യവും ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഒരിക്കലും ഇവര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നില്ല. സ്വപ്രയത്നം കൊണ്ട് ഇവര്‍ ഉയര്‍ച്ചയിലെത്തും. സംസാരിക്കുന്നതിനും ആത്മനിയന്ത്രണത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിനും ഇവര്‍ എപ്പോഴും ശ്രദ്ധിക്കും. സഹായമഭ്യര്‍ത്ഥിക്കുന്നവരെ ആരേയും ഇവര്‍ കൈവിടുകയില്ല. കപടനാട്യക്കാരെ ഇവര്‍ പെട്ടെന്ന് തിരിച്ചറിയുന്നു. യഥാര്‍ത്ഥത്തില്‍ സ്വയം കഴിവ് തിരിച്ചറിയുന്നതിന് ഇവര്‍ അല്‍പം വൈകുന്നുണ്ട്. അതിന്റെ പേരില്‍ പല വിധത്തിലുള്ള ആക്ഷേപവും ഇവര്‍ നേരിടുന്നുണ്ട്. ഇനി 2022-ലെ ഇവരുടെ വര്‍ഷഫലത്തെക്കുറിച്ച് നമുക്ക് നോക്കാം.

മികച്ച മാസങ്ങള്‍

മികച്ച മാസങ്ങള്‍

2022-ല്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ജൂണ്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ നല്ല മാസങ്ങളാണ്. 2022 ഏപ്രില്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ സമ്മിശ്രഫലം ലഭിക്കുന്നു. 2022 മെയ്, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങള്‍ മോശം മാസങ്ങളാണ്. ഏത് കാര്യത്തിന് തുടക്കം കുറിക്കുമ്പോഴും നിങ്ങള്‍ മുന്‍കൂട്ടി ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. മികച്ച മാസങ്ങള്‍ എപ്പോഴും മികച്ച ഫലങ്ങള്‍ നല്‍കുന്നവയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

നക്ഷത്രപാദങ്ങള്‍

നക്ഷത്രപാദങ്ങള്‍

ചോതി നക്ഷത്ര പാദം 1-ല്‍ ജനിച്ച തുലാം രാശിക്കാര്‍ തൊഴില്‍പരമായ കാര്യങ്ങളില്‍ ഭാഗ്യ മാറ്റം കാണുന്നതാണ്. സ്വയം തൊഴിലിലൂടെ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. ചോതി നക്ഷത്ര പാദം 2 തുലാം കൂറ് ജനിച്ചവര്‍ എതിര്‍ലിംഗക്കാരാല്‍ അപമാനിക്കപ്പെടും. ഒരു ബന്ധത്തിലെ പ്രശ്‌നങ്ങള്‍ ഇവരെ വിടാതെ പിന്തുടരുന്നു. ചോതി നക്ഷത്ര പാദം 3 തുലാ രാശിയില്‍ ജനിച്ചവര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രത്യേകിച്ച് പണത്തിന്റെ കാര്യങ്ങളില്‍ ഭാഗ്യമുണ്ടാകും. ചോതി നക്ഷത്ര പാദം 4 തുലാ രാശി കൂറിന് ഹൃദയം അല്ലെങ്കില്‍ വൃക്ക സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. അതുകൊണ്ട് ഇവര്‍ അല്‍പം ശ്രദ്ധിക്കണം.

2022-ലെ ഫലങ്ങള്‍

2022-ലെ ഫലങ്ങള്‍

അറിവ് നേടുന്നതിനായി നിങ്ങള്‍ പുതിയ മേഖലകളിലേക്ക് കടക്കും. അറിവിനായുള്ള നിങ്ങളുടെ ദാഹം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. മറവി കാരണം ചില ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ നേരിടേണ്ടതായി വരുന്നു. നിങ്ങളുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും പ്രതിഫലം ലഭിക്കും. സത്യത്തിന് വേണ്ടി നിങ്ങള്‍ ഏതറ്റം വരേയും പോവും. ഈ വര്‍ഷം അതിന്റെ ഗുണഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങള്‍ കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സാന്നിധ്യം അറിയിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിരന്തരമായ കാലതാമസം നേരിടേണ്ടി വരുന്നുണ്ട്. നിങ്ങള്‍ വളരെക്കാലം വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടതായി വരുന്നു.

സാമ്പത്തികം

സാമ്പത്തികം

നേരത്തെയുള്ള നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം നിങ്ങള്‍ക്ക് ലഭിക്കുന്നു. വസ്തു ഇടപാടുകളിലൂടെ പുരോഗതിയുണ്ടാവുന്നു. വായ്പകള്‍ക്ക് അംഗീകാരം ലഭിക്കും. രേഖകളുടെയോ വിലപിടിപ്പുള്ള വസ്തുക്കളുടെയോ നഷ്ടം അല്ലെങ്കില്‍ തെറ്റായ സ്ഥാനം എല്ലാം ഈ വര്‍ഷം സംഭവിക്കുന്നു. ഓഹരികളില്‍ നിന്നും ഊഹക്കച്ചവടത്തില്‍ നിന്നും നേട്ടം ലഭിക്കുന്നു. ചൂതാട്ടത്തിലൂടെ സമ്പത്ത് നഷ്ടപ്പെടും. അപ്രതീക്ഷിതമായി നിങ്ങള്‍ക്ക് വലിയ തുക ലഭിക്കും. പുതിയ വാഹനമോ വിലകൂടിയ സാധനങ്ങളോ വാങ്ങുന്നതിനുള്ള യോഗം 2022-ല്‍ ചോതി നക്ഷത്രക്കാര്‍ക്കുണ്ട്.

ജോലി

ജോലി

ആവശ്യമില്ലാത്ത കൈമാറ്റം നടത്തുന്നത് അപകടമാണ്. സഹപ്രവര്‍ത്തകരില്‍ നിന്ന് ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്നുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ വര്‍ഷം ഭാഗ്യമുണ്ടാകും. ആഗ്രഹിച്ച ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആധുനികവല്‍ക്കരണം മൂലം നിങ്ങളുടെ കരിയര്‍ മാറ്റങ്ങള്‍ക്ക് വിധേയമാകും. കരിയറിലെ അപ്രതീക്ഷിത പ്രശ്നങ്ങളെ ധൈര്യത്തോടെയും ബുദ്ധിയോടെയും നേരിടണം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഈ വര്‍ഷം നേരിടേണ്ടി വരും. എങ്കിലും അല്‍പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

 വിദ്യാഭ്യാസം

വിദ്യാഭ്യാസം

വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഉപരിപഠനത്തിനുള്ള പ്രവേശനം നിങ്ങള്‍ക്ക് ലഭിക്കുന്നു. വിദേശത്ത് പോയി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യത തെളിയുന്നു. എന്നാല്‍ അലസതയോടെ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കണം എന്നില്ല. ഇത് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നു. ജീവിതത്തില്‍ പഠനത്തിന് മുന്‍തൂക്കം നല്‍കുന്നവര്ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ പഠിക്കാന്‍ സാധിക്കുന്നു. വിദ്യാഭ്യാസത്തിലൂടെ മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അഭിനമാനം കൊള്ളുന്ന ഒരു വര്‍ഷമായിരിക്കും ചോതി നക്ഷത്രക്കാര്‍ക്ക് 2022.

കുടുംബം

കുടുംബം

പൊതുജനങ്ങളുമായി നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അതിന്റെ ഫലമായി പലപ്പോഴും നിങ്ങളെ തേടിയെത്തുന്ന പ്രശസ്തി നഷ്ടപ്പെട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ സത്യം തിരിച്ചറിയുമ്പോള്‍ അത് തിരിച്ചുകിട്ടും. കുടുംബത്തില്‍ സന്തോഷകരമായ അവസരങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. കുട്ടികള്‍ക്കായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു വര്‍ഷമായിരിക്കും 2022. വിവിധ കാര്യങ്ങളില്‍ അവര്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമായി വരും. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും. കുടുംബത്തില്‍ പുതിയ ജനനവുമായി ബന്ധപ്പെട്ട് പിരിമുറുക്കവും ചില പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

ബിസിനസ്സുകാര്‍ക്ക് നല്ല സമയമാിരിക്കും പൊതുവേ 2022. പുതിയ യന്ത്രസാമഗ്രികളില്‍ പണം നിക്ഷേപിക്കും. വായ്പകള്‍ക്ക് അംഗീകാരം ലഭിക്കും. വലിയ പദ്ധതികള്‍ക്ക് പണം കണ്ടെത്തും. എന്നിങ്ങനെ മികച്ച ഒരു വര്‍ഷമായിരിക്കും. ആഗ്രഹപ്രകാരമുള്ള വിവാഹം തീരുമാനിക്കുകയോ നടത്തുകയോ ചെയ്യും. ദൂര യാത്രാവേളയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും. കലാകാരന്മാര്‍, അഭിനേതാക്കള്‍, സംഗീതജ്ഞര്‍ എന്നിവര്‍ കടുത്ത മത്സരം നേരിടേണ്ടിവരും.

ആരോഗ്യം

ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ചോതി നക്ഷത്രക്കാര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം 2022- ആരോഗ്യപരമായി നോക്കുമ്പോള്‍ ഇവര്‍ക്ക് അത്രക്ക് നല്ല വര്‍ഷമായിരിക്കില്ല. നിങ്ങള്‍ തെറാപ്പിക്ക് വിധേയനാകുന്നതിനുള്ള സാധ്യതയുണ്ട്. വൃക്കയുമായോ ഹൃദയവുമായോ ബന്ധപ്പെട്ട ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടുന്നു. ഇത് പലപ്പോഴും ഒരു ഭയമായി നിങ്ങളോടൊപ്പം ഉണ്ടാവുന്നു. അതിന്റെ ഫലമായി മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ മരണഭയം പോലും നിങ്ങള്‍ക്ക് സമ്മാനിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവാം. പഴയ ആരോഗ്യപ്രശ്നം വീണ്ടും പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു വര്‍ഷം കൂടിയാണ് 2022.

Story first published: Saturday, January 8, 2022, 11:11 [IST]
X
Desktop Bottom Promotion