Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ 20 മിനിറ്റ് വ്യായാമങ്ങൾ പരീക്ഷിക്കൂ! -
ഭരണി നക്ഷത്രത്തിൽ അപൂർവ്വ ധനയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളോ? -
സുനൈന റോഷന്റെ ആ മാറ്റം കണ്ട് ഞെട്ടി ആരാധകർ; കഠിനാധ്വാനത്തിന് പിന്നിലെ ആ രഹസ്യം ഇതാണ്! -
ഉഷ്ണതരംഗവും മഴയും ഒരേസമയം; ചർമ്മം വഷളാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ അടുക്കളയിലുണ്ട് അത്ഭുത മരുന്നുകൾ; ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഫിറ്റ്നസ് പ്രേമികൾ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
പിസിഒഎസ് ഇനി പേടിപ്പെടുത്തുന്ന ഒന്നല്ല; മഹാരാഷ്ട്രയുടെ പുതിയ നീക്കം സ്ത്രീകൾക്ക് നൽകുന്നത് വലിയ ആശ്വാസം! -
ഇന്ധനവില കുതിച്ചുയരുന്നു; നിങ്ങളുടെ മാസ ബജറ്റ് താളം തെറ്റാതിരിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കേരളത്തിൽ മഴ കനക്കുന്നു, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു -
കേരളത്തിൽ വീണ്ടും മഴക്കെടുതി; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം!
നക്ഷത്രങ്ങളിലെ ശ്രേഷ്ഠ നക്ഷത്രം; പക്ഷേ മനസ്സറിയുക അതികഠിനം
ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ നേട്ടങ്ങള്‍ കോട്ടങ്ങള്‍ എന്നിവ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ശ്രേഷ്ഠമായ ചില നക്ഷത്രങ്ങള്‍ ഉണ്ട്. ഇതില്‍ പെടുന്ന ഒരു നക്ഷത്രമാണ് ചിത്തിര. ചിത്തിര നക്ഷത്രക്കാരെ രാശിപ്രകാരം രണ്ടായി തരം തിരിക്കാവുന്നതാണ്. ഇതില്‍ കന്നി രാശിയില്‍ ജനിച്ചവരും തുലാം രാശിയില്‍ ജനിച്ചവരും ആണ്. ചിത്തിര നക്ഷത്രക്കാരുടെ നക്ഷത്രാധിപന് ചൊവ്വയാണ്. അതുകൊണ്ട് തന്നെ കന്നിരാശിക്കാരില്‍ ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ പ്രഭാവവും ഉണ്ടായിരിക്കും. എന്നാല്‍ ലഗ്നത്തിലെ മാറ്റമനുസരിച്ച് ഗ്രഹത്തിന്റെ മാറ്റങ്ങളും ഇവരുട സ്വഭാവത്തില്‍ പ്രകടമാവുന്നുണ്ട്.
തുലാം രാശിയില്‍ ജനിച്ച് ചിത്തിര നക്ഷത്രക്കാര്‍ക്ക് ചൊവ്വ, ശുക്രന് എന്നീ ഗ്രഹങ്ങളുടെ പ്രഭാവവും ഉണ്ടായിരിക്കും. ചിത്തിര നക്ഷത്രക്കാരുടെ മൃഗം കടുവയാണ്. രാക്ഷസഗണത്തില്‍ വരുന്നവരാണ് ചിത്തിര നക്ഷത്രക്കാര്‍. എന്തൊക്കെയാണ് ചിത്തിര നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ ഈ വര്‍ഷം അവര്‍ക്ക് എന്തൊക്കെയാണ് ഉണ്ടാക്കുന്ന നേട്ടങ്ങള്‍ പ്രശ്നങ്ങള്‍ പ്രതിസന്ധികള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

ചിത്തിര നക്ഷത്രക്കാരുടെ പ്രത്യേകത
ചിത്തിര നക്ഷത്രക്കാര്‍ വളരെ ബുദ്ധിമാന്മാരും സമാധാനസ്നേഹികളുമായിരിക്കും. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി ഇവര്‍ പലപ്പോഴും ശ്രമിക്കുന്നു. എങ്കിലും അതില്‍ നന്മ കണ്ടെത്തുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജനിച്ച ഈ നക്ഷത്രത്തിന് അന്തര്‍ലീനമായ ഒരു ദൈവിക കടാക്ഷം ഉണ്ട്. അതായത്, അദ്ദേഹം പ്രകടിപ്പിച്ച ആശയങ്ങളോ അഭിപ്രായങ്ങളോ ഉപദേശമോ തുടക്കത്തില്‍ തീര്‍ത്തും വിഢിത്തമായി കണക്കാക്കപ്പെടുമെങ്കിലും പിന്നീട് അതേ ആശയത്തില്‍ അല്ലെങ്കില്‍ അഭിപ്രായത്തില്‍ അല്ലെങ്കില്‍ ഉപദേശത്തില്‍ മാത്രമേ കാര്യങ്ങള്‍ മുന്നോട്ട് പോവൂ. കാര്യങ്ങള്‍ മുന്‍ കൂട്ടി കാണുന്നതിന് സാധിക്കുന്നു.

ചിത്തിര നക്ഷത്രക്കാരുടെ പ്രത്യേകത
മറ്റുള്ളവരുടെ വികാരങ്ങളെക്കുറിച്ച് ആകുലപ്പെടാത്ത വ്യക്തിയായിരിക്കും. എങ്കിലും ഇവര്‍ ഒരിക്കലും സ്വാര്ത്ഥരായിരിക്കില്ല. എന്നാല്‍ ഈ മനോഭാവത്തിനിടയിലും, സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളുമായുള്ള ഇവരുടെ ഇടപെടല്‍ വളരെ സൗഹാര്‍ദ്ദപരവും ദയയും നിറഞ്ഞതുമായിരിക്കും. മുന്‍കൂട്ടി ചിന്തിക്കാതെ ഏത് കാര്യത്തിനും മറുപടി നല്കുന്ന ഒരു പ്രവണത ഇവര്‍ക്കുണ്ടായിരിക്കും. തന്റെ വാക്ക് പാലിക്കാന്‍ എപ്പോഴും ശ്രമിക്കുന്നവരായിരിക്കും ഇവര്‍. ഓരോ ഘട്ടത്തിലും ശത്രുക്കളെ നേരിടേണ്ടിവരും, പക്ഷേ ഏത് ഗൂഢാലോചനയില്‍ നിന്നും രക്ഷപ്പെടാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഇനി ഇവരുടെ ഓരോ മേഖലയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ നോക്കാം.

വിദ്യാഭ്യാസം, വരുമാനം, തൊഴില്‍
ജീവിതത്തിലെ തടസ്സങ്ങള്‍ ഇവരുടെ മുന്നേറ്റത്തിന് ഒരിക്കലും ഒരു തടസ്സമല്ല. ധൈര്യവും കഠിനാധ്വാനവും കൊണ്ട് ഈ പ്രതിബന്ധങ്ങളെല്ലാം മറികടക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. 32 വയസ്സ് വരെ അത്ര ുഖമുള്ള ജീവിതമായിരിക്കില്ല. എന്നാല്‍ 33 വയസ്സിനും 54 വയസ്സിനും ഇടയിലുള്ള കാലയളവ് ഇവരുടെ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരിക്കും. ഇവര്‍ക്ക് വളരെയധികം പരിശ്രമിക്കാതെ തന്നെ അപ്രതീക്ഷിത ഭാഗങ്ങളില്‍ നിന്ന് സഹായവും പ്രതിഫലവും ലഭിക്കുന്നു.

വിദ്യാഭ്യാസം, വരുമാനം, തൊഴില്‍
ഇവര്‍ക്ക് പ്രധാനമായും 22, 27, 30, 36, 39, 43, 48 എന്നീ പ്രായത്തില്‍ എല്ലാ അര്‍ത്ഥത്തിലും വളരെ മോശമായിരിക്കുമെന്നാണ് പറയുന്നത്. ഇവര്‍ ഒരു ശില്പി അല്ലെങ്കില്‍ മെക്കാനിക്ക് അല്ലെങ്കില്‍ ഫാക്ടറി ജോലിക്കാരന് അല്ലെങ്കില്‍ രാഷ്ട്രീയരംഗത്ത് അല്ലെങ്കില്‍ എഞ്ചിനീയര്‍ അല്ലെങ്കില്‍ ടെക്സ്റ്റൈല്‍ ടെക്നോളജിസ്റ്റ് എന്നീ മേഖലകളില്‍ കഴിവു തെളിയിക്കുന്നവരായിരിക്കും. സാമ്പത്തികമായി പ്രതിസന്ധികള്‍ കുറവുള്ള നക്ഷത്രക്കാരാണ് ചിത്തിര നക്ഷത്രക്കാര്‍.

കുടുംബജീവിതം
മാതാപിതാക്കളേയും കുടുംബത്തേയും അഗാധമായി സ്നേഹിക്കുന്നവരായിരിക്കും. എന്നാല്‍ പിതാവില്‍ നിന്ന് സ്നേഹവും വാത്സല്യവും ഇവര്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ല. എങ്കിലും അച്ഛനില്‍ നിന്ന് ഉപദേശം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ജീവിതമായിരിക്കും ഇവരുടേത്. ഇവര്‍ ഒരു പ്രത്യേക മേഖലയില്‍ പ്രശസ്തനോ അറിയപ്പെടുന്നവനോ ആയിരിക്കും. അവന് അമ്മയോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുകയും അമ്മയുടെ ഭാഗത്തുനിന്ന് വളരെയധികം നേട്ടങ്ങളും സ്നേഹവും ലഭിക്കുകയും ചെയ്യുന്നു.

കുടുംബജീവിതം
ഇവര്‍ക്ക് പലപ്പോഴും ജനിച്ച വീട്ടില്‍ താമസിക്കാന്‍ കഴിയില്ലെന്ന് ഒരു ചൊല്ലുണ്ട്. ഒന്നുകില്‍ ഇവര്‍ വീട് വിട്ട് മറ്റെവിടെയെങ്കിലും താമസിക്കും അല്ലെങ്കില്‍ അയാള്‍ ജനിച്ച വീട് വില്ക്കുകയോ പുതിയത് പണിയുകയോ ചെയ്യും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവന് ജന്മനാട്ടില് നിന്ന് അകലെ അജ്ഞാതവും വിദൂരവുമായ ഒരു സ്ഥലത്ത് താമസിക്കുന്നതിനുള്ള യോഗമുണ്ട് എന്നതാണ്.

കുടുംബജീവിതം
സാധാരണയായി ഈ നക്ഷത്രക്കാര്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ കഴിയില്ല. സന്തോഷകരമായ ദാമ്പത്യജീവിതം എന്ന് പറയുമ്പോള്‍, പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമായിരിക്കില്ല, ചെറിയ കാര്യങ്ങളില്‍ ഇടയ്ക്കിടെ പ്രശ്നമുണ്ടാകും. ജീവിതത്തിലുടനീളം ധാരാളം ഉത്തരവാദിത്തങ്ങള്‍ വഹിക്കുകയും ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടതായും വരും. അതുകൊണ്ട് ദാമ്പത്യ ജീവിതത്തില്‍ അല്പം പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും.

ആരോഗ്യം
വൃക്കയുടെയും പിത്താശയത്തിന്റെയും വീക്കം, മസ്തിഷ്ക ജ്വരം, വയറിലെ മുഴകള്‍ അല്ലെങ്കില്‍ അപ്പെന്‍ഡിസൈറ്റിസ് എന്നിവയും ഇവര്ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന് വേണ്ടി ഇവര്‍ സമയം ചിലവഴിക്കുകയും ജീവിതത്തില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് അങ്ങേയറ്റം ശ്രദ്ധ നല്‍കുകയും ചെയ്യുന്നുണ്ട്. ഓരോ അവസരങ്ങളിലും വളരെയധികം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്.

സ്ത്രീകളുടെ പ്രത്യേകത
ചിത്തിര നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകളും മുകളില്‍ പറഞ്ഞ അതേ ഫലങ്ങള്‍ തന്നെയായിരിക്കും ഉണ്ടാവുക. എന്നാല്‍ സ്ത്രീകളില്‍ കൂടുതല്‍ മോശഫലങ്ങള്ക്കുള്ള സാധ്യതയുണ്ട്. എങ്കിലും ഇവര്‍ക്ക് മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന തരത്തിലുള്ള മനോഹരമായ ശരീരമുണ്ടായിരിക്കും. തുല്യമായി പൊരുത്തപ്പെടുന്ന മാംസളമായ ശരീരമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. അവള്‍ക്ക് സ്വാഭാവിക നീളമുള്ള മുടിയുണ്ടെങ്കിലും അവര്‍ ഫാഷന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും.

സ്വഭാവവും പൊതുവായ സംഭവങ്ങളും
അമിത സ്വാതന്ത്ര്യത്തിനായാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്. ഇത് പലപ്പോഴും ജീവിതം വളരെയധികം സങ്കീര്‍ണ്ണമാക്കുന്നു. അവര്‍ക്ക് വളരെ കുറച്ച് സുഹൃത്തുക്കള്‍ മാത്രമേ ഉണ്ടാകൂ. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ വിദ്യാഭ്യാസം ലഭിക്കും. അവള് ഒരു നഴ്സോ മോഡലോ സിനിമാ നടിയോ ആകാം. കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നതിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്.

കുടുംബജീവിതം
ചിത്തിര നക്ഷത്രക്കാരിയായ ഒരു സ്ത്രീയുടെ ജാതകം ശരിയായി താരതമ്യം ചെയ്തില്ലെങ്കില്‍ പങ്കാളിയുടെ മരണം, വിവാഹമോചനം അല്ലെങ്കില്‍ ഭര്‍ത്താവില്‍ നിന്നുള്ള പൂര്‍ണ്ണമായ അഭാവം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, കുട്ടികളില്ലാത്തതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കാരണം ഇവരില്‍ ചൊവ്വാ ദോഷത്തിനുള്ള സാധ്യതയെക്കുറിക്കുന്നത് കൊണ്ടാണ് ഇത്. എന്നാല്‍ ഇവരില്‍ പോസിറ്റീവ് ആയ സ്വഭാവങ്ങള്‍ എന്ന് പറയുന്നത് ആകര്‍ഷകമായ, കലാപരമായ മാറ്റങ്ങള്‍ ഉണ്ട് എന്നുള്ളത് തന്നെയാണ്.

നെഗറ്റീവ് സ്വഭാവങ്ങള്‍
ഏതൊരാളിലും പോസിറ്റീവ് സ്വഭാവം പോലെ തന്നെ നെഗറ്റീവ് സ്വഭാവവും ഉണ്ടാവുന്നുണ്ട്. പുകവലി, അഹങ്കാരം, എളുപ്പത്തില്‍ വിരസത, സ്വയം കേന്ദ്രീകൃതം, വഴക്കുണ്ടാക്കുന്നത്, വിമര്ശനാത്മകം, മറ്റൊരാളുടെ കാഴ്ചപ്പാടിനെ വെല്ലുവിളിക്കല്‍, അഴിമതി, ധാര്‍മ്മികത, പണം ലാഭിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാത്ത അവസ്ഥ എന്നിവയുണ്ടായേക്കാം.

തൊഴില്‍ താല്‍പ്പര്യങ്ങള്‍
ഇന്റീരിയര്‍ ഡിസൈന്‍, ആര്‍ക്കിടെക്റ്റുകള്‍, ജ്വല്ലറികള്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍, പുരോഹിതന്മാര്, മതവിശ്വാസികള്‍, വേദങ്ങള്‍ പഠിച്ചവര്‍, പ്രസിദ്ധീകരണങ്ങള്‍, റേഡിയോ, ടിവി, ഫിലിം, സായുധ സേന, പോലീസ് ഡിറ്റക്ടീവ്, ചിത്രകാരന്, ഫോട്ടോഗ്രാഫര്‍, ഡിസൈനര്‍, സംഗീതജ്ഞന്, എഴുത്തുകാരന്, ഹെര്‍ബലിസ്റ്റ് എന്നീ അവസ്ഥകളില്‍ എല്ലാം ഇത്തരത്തില്‍ ഇവരുടെ തൊഴില്‍ താല്‍പ്പര്യങ്ങള്‍ ഉള്ളവരായിരിക്കും.

തൊഴില്‍ താല്‍പ്പര്യങ്ങള്‍
ഇന്റീരിയര്‍ ഡിസൈന്‍, ആര്‍ക്കിടെക്റ്റുകള്‍, ജ്വല്ലറികള്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍, പുരോഹിതന്മാര്, മതവിശ്വാസികള്‍, വേദങ്ങള്‍ പഠിച്ചവര്‍, പ്രസിദ്ധീകരണങ്ങള്‍, റേഡിയോ, ടിവി, ഫിലിം, സായുധ സേന, പോലീസ് ഡിറ്റക്ടീവ്, ചിത്രകാരന്, ഫോട്ടോഗ്രാഫര്‍, ഡിസൈനര്‍, സംഗീതജ്ഞന്, എഴുത്തുകാരന്, ഹെര്‍ബലിസ്റ്റ് എന്നീ അവസ്ഥകളില്‍ എല്ലാം ഇത്തരത്തില്‍ ഇവരുടെ തൊഴില്‍ താല്‍പ്പര്യങ്ങള്‍ ഉള്ളവരായിരിക്കും.



Click it and Unblock the Notifications