ശുക്രനുദിച്ച് നില്‍ക്കും നക്ഷത്രം: 2023-ല്‍ ഇവര്‍ തൊട്ടതെല്ലാം പൊന്നാവും

പുതുവര്‍ഷഫലം പല വിധത്തിലാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഓരോ നക്ഷത്രക്കാരുടേയും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജനിച്ച് വീഴുന്ന സമയം മുതല്‍ ഏതൊക്കെ മാറ്റങ്ങള്‍ ഓരോ നക്ഷത്രക്കാരിലും ഉണ്ടാവുന്നു എന്നത് ജാതകത്തില്‍ ചേര്‍ക്കപ്പെടുന്നു. ഇന്ന് ചിത്തിര നക്ഷത്രത്തിന്റെ പുതുവര്‍ഷഫലത്തെക്കുറിച്ചാണ് പറയുന്നത്. ഈ നക്ഷത്രക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. ചൊവ്വ ഭരിക്കുന്നത് കൊണ്ട് തന്നെ ഇവര്‍ വളരെയധികം ഊര്‍ജ്ജസ്വലരായിരിക്കും.

Chitra Nakshatra

ഭാവി കാര്യങ്ങള്‍ക്ക് വേണ്ടി ഇവര്‍ എപ്പോഴും സമയം ചിലവഴിക്കുന്നു. നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഇവര്‍ ഉയരത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ കഷ്ടപ്പാടിന്റെ വില എന്താണെന്നതിനെക്കുറിച്ച് ചിത്തിര നക്ഷത്രക്കാര്‍ക്ക് കൃത്യമായി മനസ്സിലാവുന്നു. എപ്പോഴും ശാന്തസ്വഭാവത്തില്‍ പെരുമാറുന്നവരായിരിക്കും. എന്നാല്‍ ദേഷ്യം വന്നാല്‍ ഇവരെ പിടിച്ചാല്‍ കിട്ടില്ല എന്നതാണ് സത്യം. ചിത്തര നക്ഷത്രക്കാര്‍ക്ക് 2023 എന്തൊക്കെയാണ് ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

പൊതുസവിശേഷതകള്‍

പൊതുസവിശേഷതകള്‍

ചിത്തിര നക്ഷത്രക്കാര്‍ക്ക് ചില പൊതുസ്വഭാവങ്ങള്‍ ഉണ്ടായിരിക്കും. ഇതില്‍ തന്നെ പുരുഷന്‍മാര്‍ എപ്പോഴും ശാന്തസ്വഭാവത്തില്‍ ഉള്ളവരായിരിക്കും. മാത്രമല്ല ജീവിതത്തില്‍ നിരവധി അവസരങ്ങള്‍ ഇവരെ തേടി എത്തുന്നു. ചിത്ര നക്ഷത്രത്തിലെ പുരുഷന്‍മാര്‍ ഏത് കാര്യവും അറിയാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് വേണ്ടി നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുന്നവരും ആയിരിക്കും. സ്ത്രീ സ്വഭാവക്കാരാണെങ്കില്‍ ഇവര്‍ വളരെയധികം പണം ചിലവഴിക്കുന്നവരും ബന്ധങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നവരും ആയിരിക്കും. എന്നാല്‍ ഇവരെ ഇടക്കിടക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ച് കൊണ്ടിരിക്കും. അത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു.

കരിയര്‍

കരിയര്‍

ചിത്തിര നക്ഷത്രക്കാര്‍ക്ക് കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ്. പോസിറ്റീവ് ആയ പല കാര്യങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നു. മികച്ച അവസരങ്ങള്‍ ഇവരെ തേടി വരുന്നു. അത് മാത്രമല്ല ഗ്രഹങ്ങളുടെ കൂടിച്ചേരലുകള്‍ അനുഗ്രഹീത ഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക് നല്‍കുന്നു. നിങ്ങള്‍ക്ക് ജീവിതത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഗ്രഹങ്ങളുടെ സ്വാധീനം പല വിധത്തിലാണ് നിങ്ങളുടെ കരിയറില്‍ നേട്ടമുണ്ടാക്കുന്നത്. ഈ കാലയളവില്‍ നിങ്ങളെ തേടി മികച്ച അവസരങ്ങള്‍ വരുന്നു. അത് മാത്രമല്ല പുതിയ പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്നതിനും അതിന്റെ ഭാഗമാക്കുന്നതിനും സാധിക്കുന്നു.

 ധനകാര്യം

ധനകാര്യം

സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്ന ഒരു വര്‍ഷം തന്നെയാണ് 2023. കൂടുതല്‍ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. പലപ്പോഴും സ്വത്തുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. ഒരിക്കലും പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരുന്നില്ല. ജീവിത്തതില്‍ സന്തോഷവും പൂര്‍ത്തീകരണവും സംഭവിക്കുന്നു. ഏത് അവസ്ഥയിലും നിങ്ങളുടെ ജീവിതം ഉയര്‍ന്ന നിലയിലായിരിക്കും. ചിത്തിര നക്ഷത്രക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ചിന്തിച്ച് കഷ്ടപ്പെടേണ്ടി വരുന്നില്ല. ഇവര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതിയെ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ് സത്യം. എന്നാല്‍ വര്‍ഷത്തിന്റെ അവസാന ഘട്ടത്തില്‍ അല്‍പം ശ്രദ്ധിക്കണം. പണം സൂക്ഷിച്ച് ചിലവാക്കാന്‍ ശ്രദ്ധി

ബന്ധം

ബന്ധം

കുടുംബത്തിന്റെ കാര്യത്തില്‍ ചിത്തിര നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം എപ്രകാരമാണ് ഫലം ലഭിക്കുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ഒരു വര്‍ഷമാണ് 2023. മെയ് മാസത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും പൊതുവേ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി വരുന്നു. വൈകാരികമായ ചില പ്രശ്‌നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അവരോടൊപ്പം യാത്ര ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ പ്രണയിക്കുന്നവര്‍ക്ക് വര്‍ഷത്തിന്റെ അവസാനം ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇതിനെല്ലാം ഉടനേ തന്നെ പരിഹാരം കാണാം എന്നുള്ളതാണ് സത്യം.

ആരോഗ്യം

ആരോഗ്യം

ആരോഗ്യം വര്‍ദ്ധിക്കുന്നതിന്റെ കാര്യത്തില്‍ ഈ വര്‍ഷം ഒരു മുതല്‍ക്കൂട്ടായിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം ഉണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങളില്‍ മൈഗ്രേയ്ന്‍ നിങ്ങളെ വിട്ടുമാറാതെ നില്‍ക്കുന്ന ഒരു രോഗാവസ്ഥയാണ്. ബിസിനസുമായോ മറ്റോ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പലപ്പോഴും സമ്മര്‍ദ്ദത്തില്‍ അവസാനിക്കുന്നു. പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജീവന്‍ അപകടപ്പെടുത്തുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരിക്കലും ഉണ്ടാവുന്നില്ല. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ നല്ല അച്ചടക്കം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ഒപ്പം ഫിറ്റ്‌നസ് കാര്യങ്ങളിലും യോഗയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രമിക്കണം.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Friday, December 16, 2022, 13:49 [IST]
X
Desktop Bottom Promotion