Chitra Nakshatra 2022: ചിത്തിര നക്ഷത്രഫലം നിസ്സാരമല്ല: 2022-ല്‍ കാത്തിരിക്കും മഹാഭാഗ്യം

ജ്യോതിഷത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമുക്കിടയില്‍ പലരും. വിശ്വസിക്കുന്നവര്‍ക്ക് ജ്യോതിഷം നല്‍കുന്ന ഫലങ്ങളും നിസ്സാരമല്ല. രാശിയും നക്ഷത്രവും കൂറും നോക്കിയാണ് ഫലങ്ങള്‍ മാറി മറിയുന്നത്. ചിത്തിര നക്ഷത്രത്തിന്റെ ഫലങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്. ചിത്തിര നക്ഷത്രക്കാരെ രാശിപ്രകാരം രണ്ടായി തരം തിരിക്കാവുന്നതാണ്. ഇതില്‍ കന്നി രാശിയില്‍ ജനിച്ചവരും തുലാം രാശിയില്‍ ജനിച്ചവരും ആണ്. ചിത്തിര നക്ഷത്രക്കാരുടെ നക്ഷത്രാധിപന്‍ ചൊവ്വയാണ്. അതുകൊണ്ട് തന്നെ കന്നിരാശിക്കാരില്‍ ചൊവ്വ, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ പ്രഭാവവും ഉണ്ടായിരിക്കും. എന്നാല്‍ ലഗ്‌നത്തിലെ മാറ്റമനുസരിച്ച് ഗ്രഹത്തിന്റെ മാറ്റങ്ങളും ഇവരുട സ്വഭാവത്തില്‍ പ്രകടമാവുന്നുണ്ട്.

Chitra Nakshatra

തുലാം രാശിയില്‍ ജനിച്ച് ചിത്തിര നക്ഷത്രക്കാര്‍ക്ക് ചൊവ്വ, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ പ്രഭാവവും ഉണ്ടായിരിക്കും. ചിത്തിര നക്ഷത്രക്കാരുടെ മൃഗം കടുവയാണ്. അസുരഗണത്തില്‍ വരുന്നവരാണ് ചിത്തിര നക്ഷത്രക്കാര്‍. എന്തൊക്കെയാണ് ചിത്തിര നക്ഷത്രക്കാരുടെ പ്രത്യേകതകള്‍ ഈ വര്‍ഷം അവര്‍ക്ക് എന്തൊക്കെയാണ് ഉണ്ടാക്കുന്ന നേട്ടങ്ങള്‍ പ്രശ്നങ്ങള്‍ പ്രതിസന്ധികള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

നക്ഷത്രപാദം

നക്ഷത്രപാദം

ചിത്തിര നക്ഷത്രം ഒന്നാം പാദം അനുസരിച്ച് കന്നി രാശിക്കാര്‍ എല്ലാ കാര്യങ്ങളിലും സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചിത്തിര നക്ഷത്ര പാദം 2 കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്ക് പ്രത്യേകിച്ച് വീട്ടില്‍ നിന്ന് അകലെ ജോലി ചെയ്യുന്നവര്‍ക്ക് ചില തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ചിത്തിരര നക്ഷത്ര പാദം 3 തുലാം രാശിയില്‍ ജനിച്ചവര്‍ ചില സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുമെങ്കിലും മോശം നിക്ഷേപങ്ങളിലൂടെ അത് നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചിത്തിര നക്ഷത്ര പാദം 4 തുലാം രാശിയില്‍ ജനിച്ച ആളുകള്‍ കഠിനാധ്വാനത്തിലൂടെ പുരോഗതി കൈവരിക്കുകയും, ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വര്‍ഷവുമായിരിക്കും.

നല്ല മാസങ്ങള്‍

നല്ല മാസങ്ങള്‍

2021 ഫെബ്രുവരി, ജൂലൈ, സെപ്റ്റംബര്‍, ഡിസംബര്‍ എന്നിവയാണ് ചിത്തിര നക്ഷത്രക്കാര്‍ക്ക് നല്ല മാസങ്ങള്‍. 2021 ജനുവരി, മാര്‍ച്ച്, ഓഗസ്റ്റ്, ഒക്ടോബര്‍ എന്നിവ മോശം മാസങ്ങളാണ്. ഏപ്രില്‍, മെയ്, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ സമ്മിശ്രഫലം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ മാസങ്ങളുടെ ഫലങ്ങള്‍ അനുസരിച്ച് വേണം ഓരോ കാര്യവും ചെയ്യേണ്ടത്. പോസിറ്റീവ് നേട്ടങ്ങള്‍ വളരെയധികം സഹായിക്കുന്നുണ്ട് ചിത്തിര നക്ഷത്രക്കാരെ ഈ വര്‍ഷം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. വൈകി ചെയ്യുന്തോറും അതിന്റെ ഫലപ്രാപ്തി കുറയുകയും ചെയ്യുന്നുണ്ട്.

കരിയര്‍

കരിയര്‍

കരിയര്‍ കാര്യങ്ങളില്‍ റിസ്‌ക് എടുക്കാന്‍ ചിത്തിര നക്ഷത്രക്കാര്‍ ഈ വര്‍ഷം ശ്രമിക്കരുത്. അത് നെഗറ്റീവ് ഫലങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. അതുമാത്രമല്ല ആഗ്രഹിച്ച ഫലം ലഭിക്കുന്നതിന് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് ധാരാളം പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. അവനവന് കംഫര്‍ട്ട് ആയി പുതിയ മേഖലയില്‍ ജോലി ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നു. പക്ഷേ നിരാശകളെ ധൈര്യത്തോടെ നേരിടാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, നിങ്ങള്‍ക്ക് വിജയം നേരിടുന്നതിന് സാധിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല വര്‍ഷമായിരിക്കും. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പുരോഗതി കാണും. ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് ശത്രുക്കളെ നേരിടുന്നതിന് സാധിക്കുന്നുണ്ട്. അധികാരസ്ഥാനത്തുള്ളവരുമായുള്ള മികച്ച ബന്ധത്തില്‍ ആയിരിക്കും.

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തിക കാര്യങ്ങളില്‍ മികച്ച വര്‍ഷമായിരിക്കും ഈ വര്‍ഷം. വീട് വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് മികച്ച സമയമാണ് എന്നതാണ് സത്യം. വീട് വാങ്ങാന്‍ നല്ല വര്‍ഷമാണ്. വായ്പകള്‍ക്ക് അംഗീകാരം ലഭിക്കും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണം തിരികെ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നിയമപരവും സര്‍ക്കാരുമായി ബന്ധപ്പെട്ടതുമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എങ്കിലും ഭാഗ്യം നിങ്ങളോടൊപ്പം നില്‍ക്കുന്നുണ്ട്. പ്രകൃതിക്ഷോഭത്തിലൂടെയും അപകടങ്ങളിലൂടെയും നിങ്ങള്‍ക്ക് ചില നാശനഷ്ടങ്ങള്‍ പ്രതീക്ഷിക്കാം. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഓരോ ഘട്ടത്തിലും ഉണ്ടാവുന്നുണ്ട്. ശരിയായ ഗവേഷണമില്ലാതെ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. ഈ വര്‍ഷം നിങ്ങള്‍ ഉണ്ടാക്കുന്ന ചെറിയ സമ്പത്ത് ഭാവിക്കായി സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

കുടുംബം

കുടുംബം

കുടുംബത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. യാതൊരു വിധത്തിലുള്ള അസ്വസ്ഥതയും നിങ്ങളില്‍ ഉണ്ടാവുന്നില്ല. കുടുംബത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സാമ്പത്തിക സുരക്ഷിതത്വത്തിനും ഈ വര്‍ഷം മികച്ചത് തന്നെയാണ്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം പ്രത്യേകിച്ച് അച്ഛനുമായി അല്‍പം ശ്രദ്ധിക്കണം. കാരണം ബഹുമാനത്തോടെ വേണം പെരുമാറുന്നതിന് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ദാമ്പത്യത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് പിന്നീട് ഒന്നിച്ച് പോവുന്നതിന് സാധിക്കുന്നുണ്ട്. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. മുമ്പ് നടന്ന ഒരു മോശം സംഭവം നിങ്ങളെ വേട്ടയാടുന്നുണ്ട്. എന്നാല്‍ അതെല്ലാം പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് ഈ വര്‍ഷം സാധിക്കുന്നുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോസിറ്റീവ് സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ട്. സന്താനഭാഗ്യം ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷം അതിനുള്ള സാധ്യതയുണ്ട്.

വിവാഹം

വിവാഹം

വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച തീരുമാനങ്ങള്‍ ഉണ്ടാവുന്നുണ്ട്. വിവാഹ സംബന്ധമായ കാര്യങ്ങളില്‍ നല്ല വര്‍ഷമാണ് 2022. വിവാഹത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് അവരുടെ ആഗ്രഹം സഫലമാകും. ഈ വര്‍ഷം പുനര്‍വിവാഹം സാധ്യമായിരിക്കും. വിവാഹത്തിന് ശേഷം പങ്കാൡക്ക് ഒരേ പ്രാധാന്യം തന്നെ ഇവര്‍ നല്‍കുന്നു. പങ്കാൡയുടെ ഇഷ്ടപ്രകാരം ജീവിക്കുന്നതിനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. വിവാഹശേഷം യാത്രകള്‍ വളരെ കൂടുതലായിരിക്കും. കുട്ടികളുടെ കാര്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ പഠനത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യം

ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യം മാത്രമാണ് ഈ വര്‍ഷം ഇവരെ ബാധിക്കുന്ന പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവേണ്ടത്. ഹൃദയം അല്ലെങ്കില്‍ സിരകള്‍ എന്നിവയുമായി ബന്ധപ്പെട്ട പെട്ടെന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ നിലവിലെ ചികിത്സാ രീതി കൂടുതല്‍ പരമ്പരാഗത രീതിയിലേക്ക് മാറ്റിയേക്കാം. മൃഗങ്ങള്‍ മൂലം ചെറിയ വിഷമതകള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തിന് വേണ്ടി ധാരാളം പണം ചിലവാക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. പകര്‍ച്ച വ്യാധി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ യാത്രകള്‍ മടുപ്പിക്കുമെങ്കിലും പല നേട്ടങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.

Story first published: Thursday, January 6, 2022, 14:34 [IST]
X
Desktop Bottom Promotion