Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സുബ്രഹ്മണ്യപ്രീതിയിലൂടെ ആഗ്രഹസാഫല്യം; ചിങ്ങത്തിലെ ഷഷ്ഠി നല്‍കും മഹാഭാഗ്യം
സുബ്രഹ്മണ്യസ്വാമിയുടെ പ്രീതി നേടാനായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതം. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് ഇതിനായി ഉത്തമം. ഒരോ മാസത്തെയും ഷഷ്ഠിവ്രതം ആചരിക്കുന്നത് നിങ്ങള്‍ക്ക് പ്രത്യേകം ഫലങ്ങള്‍ നല്കിത്തരുന്നു. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. അതില്‍ പ്രധാനമാണ് ചിങ്ങത്തിലെ ഷഷ്ഠി വ്രതം. ഈ വര്‍ഷം ഈ ദിനം വരുന്നത് ഓഗസ്റ്റ് 22 ചൊവ്വാഴ്ചയാണ്.
ചിങ്ങ ഷഷ്ഠി നാളില്‍ വ്രതം അനുഷ്ഠിച്ച് സുബ്രഹ്മണ്യ ഭഗവാനെ ഭജിച്ചാല്‍ ആഗ്രഹസാഫല്യം നിശ്ചയമായിരിക്കും. ചന്ദനഷഷ്ഠി, സൂര്യഷഷ്ഠി എന്നിങ്ങനെയും ഈ ഷഷ്ഠി അറിയപ്പെടുന്നു. ഓഗസ്റ്റ് 22 ചൊവ്വാഴ്ച തന്നെയാണ് മംഗളഗൗരി വ്രതവും വരുന്നത്. ചിങ്ങ ഷഷ്ഠിയുടെ ആരാധനാരീതിയും പ്രാധാന്യവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഷഷ്ഠി വ്രതത്തിന്റെ പ്രാധാന്യം
ശുക്ല പക്ഷത്തിലെ ആറാം ദിവസത്തിലാണ് കാര്ത്തികേയന് ജനിച്ചതെന്ന് പുരാണഗ്രന്ഥങ്ങളില് രേഖപ്പെടുത്തിയിട്ടുണ്ട്. ഷഷ്ഠി നാളില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നതിലൂടെ സ്കന്ദമാതാവും നിങ്ങളില്‍ പ്രസാദിക്കുന്നു. സന്തുഷ്ടയായ സ്കന്ദമാതാവ് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍. സന്തതികളുടെ ഉയര്‍ച്ചയ്ക്കായി മാതാപിതാക്കള്‍ക്ക് ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്.
ഷഷ്ഠി വ്രതം ആരാധനാരീതി
ഈ ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ആദ്യം വീട് വൃത്തിയാക്കുക. ഇതിനുശേഷം ഗംഗാജലം അടങ്ങിയ വെള്ളത്തില്‍ കുളിക്കുക. പുതുവസ്ത്രം ധരിച്ച് സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം കാര്‍ത്തികേയനെയും ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുക. അതിനുശേഷം പഴങ്ങള്‍, കായ്കള്‍, വിളക്ക്, അരി, മഞ്ഞള്‍, ചന്ദനം, പാല്, നെയ്യ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവകൊണ്ട് ശിവകുടുംബത്തെ ആരാധിക്കുക.
പൂജാവേളയില്‍ കാര്‍ത്തികേയ ചാലിസ ചൊല്ലുകയും സ്തുതിക്കുകയും ചെയ്യുക. സന്തോഷത്തിനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍, പകല്‍ ഉപവസിക്കുക. വൈകുന്നേരം ആരതി അര്‍ച്ചന നടത്തുക, പഴങ്ങള്‍ കഴിക്കുക.

കാര്‍ത്തികേയ പ്രീതിക്ക് പരിഹാരങ്ങള്‍
* ഷഷ്ഠി ആരാധനയില്‍ കാര്‍ത്തികേയ ഭഗവാന് മാങ്ങാനീര് സമര്‍പ്പിക്കുക. ഇത് നിങ്ങള്‍ക്ക് ജീവിത വിജയത്തിലേക്കുള്ള വഴി തുറന്നുതരുന്ന ഒരു പ്രതിവിധിയാണ്.
* കാര്‍ത്തികേയ ഭഗവാന് ചുവന്ന ചന്ദനം സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ സന്താനങ്ങള്‍ക്ക് ജീവിതത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കാനാകും. ഇതോടൊപ്പം ഈ ശുഭദിനത്തില്‍ മയിലിനെയും ആരാധിക്കുക. ഇത് നിങ്ങളുടെ സന്താനങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രതിസന്ധികള്‍ ഒഴിവാക്കും.
* രോഗങ്ങള്‍ തടയാനായി ഈ ശുഭദിനത്തില്‍ കാര്‍ത്തികേയ ഭഗവാന് തേന്‍ സമര്‍പ്പിക്കുക. പിന്നീട് അത് പ്രസാദമായി കഴിക്കുക.
സാമ്പത്തിക പ്രശ്നങ്ങള്‍ നീങ്ങാന്‍
* ഷഷ്ഠി ദിനത്തില്‍ കാര്‍ത്തികേയ ഭഗവാന് ഒരു നാണയം സമര്‍പ്പിച്ച് അത് പിന്നീട് നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കുക.
* ബിസിനസ്സിലും വ്യാപാരത്തിലും വിജയം നേടാനായി ഷഷ്ഠി ദിനത്തില്‍, പണം സൂക്ഷിക്കുന്ന നിലവറയിലോ സ്ഥലത്തോ മഞ്ഞള്‍ കൊണ്ട് ഒരു സ്വസ്തിക ചിഹ്നം വരയ്ക്കുക.
* വീടിന്റെ നടുവില്‍ കര്‍പ്പൂരം, കടുക് എന്നിവ കത്തിക്കുക. ഇത് കുടുംബത്തില്‍ നിലനില്‍ക്കുന്ന പിരിമുറുക്കങ്ങളും തര്‍ക്കങ്ങളും ഇല്ലാതാക്കും. ഇതോടൊപ്പം കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും വരും.

ഷഷ്ഠി പ്രതിവിധി
* ഈ ദിവസം പൂജിക്കുമ്പോള്‍ ഷഷ്ഠി സ്തോത്രം ചൊല്ലണം. ഇതോടൊപ്പം കാര്‍ത്തികേയ ഭഗവാന്റെ നാമങ്ങളും ജപിക്കണം. കാര്ത്തികേയന് രക്തചന്ദനം അര്‍പ്പിച്ചാല്‍ നിങ്ങളുടെ സന്താനങ്ങളുടെ വിഷമതകള്‍ മാറുന്നു. അവരുടെ ജീവിതത്തിലെ തടസ്സങ്ങളില്‍ നിന്ന് അവര്‍ക്ക് മോചനവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു
* താമരവിത്ത് മാല ഉപയോഗിച്ച് 1100 തവണ ഓം ഹ്രീം ഷഷ്ഠിദേവൈ്യ സ്വാഹാ എന്ന മന്ത്രം ജപിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന വരനെ ലഭിക്കുമെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications

