Latest Updates
-
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചൈനീസ് ജാതകപ്രകാരം 2021ലെ ഏറ്റവും ഭാഗ്യമുള്ള രാശിക്കാര്‍
നമ്മുടെ വിശ്വാസങ്ങളുടെ ഭാഗമാണ് ജ്യോതിഷം എന്ന ശാസ്ത്രം. ജ്യോതിഷം അനുസരിച്ച് നമുക്ക് മേടം മുതല്‍ മീനം വരെ 12 രാശിചിഹ്നങ്ങളുണ്ട്. നമ്മുടെ ജ്യോതിഷ വിശ്വാസം പോലെ പ്രസിദ്ധമാണ് ചൈനയിലെ ജ്യോതിഷവും. ചൈനീസ് വിശ്വാസമനുസരിച്ച് ജാതകം ഗണിക്കാനും ആരാധനകള്ക്കുമൊക്കെ ചൈനീസ് രാശിചക്രം അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടത്തെപ്പോലെയുള്ള രാശിചിഹ്നത്തിന്റെ പേരല്ല ചൈനീസ് ജാതകത്തിലുള്ളത്. എലി, കാള, കടുവ, മുയല്, വ്യാളി അഥവാ മഹാ സര്‍പ്പം, സര്‍പ്പം, കുതിര, ആട്, കുരങ്ങ്, പൂവന്‍കോഴി, നായ, പന്നി എന്നിങ്ങനെ ചൈനീസ് രാശിചക്രത്തില്‍ 12 ജീവികളുടെ പേരുകളാണുള്ളത്. എലിയില്‍ തുടങ്ങി പന്നിയില്‍ അവസാനിക്കുന്ന രാശിചക്രം 12 വര്‍ഷം കഴിയുമ്പോള്‍ ആവര്‍ത്തിക്കുന്നു. രാശിചക്രത്തിലെ ജീവികള്‍ ബുദ്ധമത വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീബുദ്ധന്റെ സ്വര്‍ഗാരോഹണ സമയത്ത് തന്റെ അടുത്തെത്തിയ ജീവികളെ അദ്ദേഹം അനുഗ്രഹിച്ചുവെന്നും, രാശിചക്രത്തിന്റെ അധിപന്മാരാക്കി എന്നുമാണ് വിശ്വാസം.
ചൈനീസ് രാശിചക്രമനുസരിച്ച്, 2021 ഓക്സ് അഥവാ കാളയുടെ വര്‍ഷമാണ്. ചൈനീസ് പുതുവത്സരം ഫെബ്രുവരി 12 ന് ആരംഭിക്കുകയും 2022 ജനുവരി 31 വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. രാശിയില്‍ വരുന്ന മൃഗങ്ങളുടെ സ്വാധീനം ഓരോ വ്യക്തിയുടെ ജീവിതത്തിലും ഉണ്ടാകുന്നു എന്നാണ് ചൈനീസ് ജാതകത്തിന്റെ അടിസ്ഥാനം. ഏതു മൃഗം അധിപനായുള്ള വര്‍ഷത്തിലാണ് ഒരാള്‍ ജനിച്ചത് എന്നതിനെ ആശ്രയിച്ചാണ് ജാതകം ഗണിക്കുന്നത്. പന്ത്രണ്ട് രാശിചിഹ്നങ്ങളില്‍ രണ്ടാമത്തേതാണ് ഓക്സ്. ഓക്സ് വര്‍ഷത്തില്‍ സാമ്പത്തികമായി മികച്ചു നില്ക്കുന്ന 5 ഭാഗ്യ രാശിചിഹ്നങ്ങള്‍ ഇവിടെ വായിച്ചറിയാം.
കൂടുതല്‍ ജ്യോതിഷ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

റാറ്റ്
1948, 1960, 1972, 1984, 1996, 2008 വര്‍ഷത്തില്‍ ജനിച്ചവര്‍ ഈ രാശിചിഹ്നത്തില്പ്പെടുന്നു. നിങ്ങള്‍ക്ക് ഈ വര്‍ഷം മികച്ചതായിരിക്കുമെന്നാണ് ചൈനീസ് ജാതകം പറയുന്നത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു വലിയ തോതിലുള്ള പ്രോജക്റ്റില്‍ നിങ്ങള്‍ ഏര്‍പ്പെടാം. അത് വരുംകാലത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കും.

ടൈഗര്‍
1950, 1962, 1974, 1986, 1998, 2010 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. ഈ വര്‍ഷം നിങ്ങള്‍ക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെങ്കിലും, അവസാനം, നിങ്ങള്‍ നടത്തിയ എല്ലാ ശ്രമങ്ങളും ശരിയായവയാണെന്ന് വ്യക്തമാകും. നിങ്ങളുടെ ശക്തിയില്‍ എന്നത്തേക്കാളും നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉയരും. അതിനാല്‍ നിങ്ങള്‍ വളരെക്കാലമായി സ്വപ്നം കാണുന്ന ബിസിനസ്സ് ആരംഭിക്കും. തുടക്കത്തില്‍, ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും, ഭാഗ്യം നിങ്ങളുടെ കൂടെയുണ്ടാകും. കാര്യങ്ങള്‍ പരിഹരിക്കാനും കൂടുതല്‍ നേട്ടമുണ്ടാക്കാനും തുടങ്ങും.

സ്നേക്ക്
1953, 1965, 1977, 1989, 2001, 2013 വര്‍ഷത്തില്‍ ജനിച്ചവര്‍ ഈ വിഭാഗത്തില്‍പ്പെടുന്നു. നിങ്ങളുടെ മികച്ച ധാരണയാല്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഫലങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങള്‍ക്ക് പുറമെ, നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതായി കണക്കാക്കിയ തുകയും തിരികെ ലഭിക്കും. അതിനാല്ഈ വര്‍ഷം ഗ്രഹങ്ങള്‍ നിങ്ങളുടെ രാശിചിഹ്നത്തിലാണെന്ന് കണക്കാക്കാം.

ഡ്രാഗണ്‍
1952, 1964, 1976, 1988, 2000, 2012 തുടങ്ങിയ വര്‍ഷങ്ങളില്‍ ജനിച്ചവര്‍ ഈ രാശിചിഹ്നത്തില്‍ വരുന്നു. 2021 വര്‍ഷം നിങ്ങള്‍ക്ക് സാമ്പത്തികമായി വിജയകരമാണ്. കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കായി ശ്രമങ്ങള്‍ നടത്താനും നിങ്ങള്‍ക്കാകും.

പിഗ്
1947, 1959, 1971, 1983, 1995, 2007 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ ഈ ഗണത്തില്‍ പെടുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ എല്ലാ ഊര്‍ജ്ജവും പ്രചോദനവും കാരണം, നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെടും. ജീവിതം നിങ്ങള്‍ക്ക് നല്കുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്, അതിനാല്‍ ശ്രദ്ധിക്കുക. ഒറ്റയ്ക്ക് ജോലി ചെയ്യുന്നതിനേക്കാള്‍ ഈ വര്‍ഷം ടീം വര്‍ക്ക് കൂടുതല്‍ പ്രയോജനകരമാണെന്ന് തെളിയിക്കും.



Click it and Unblock the Notifications
