ചൈനീസ് ജ്യോതിഷം 2023: കരിയര്‍, സാമ്പത്തികം, പ്രണയം; സമ്പൂര്‍ണ വര്‍ഷഫലം

പുതുവര്‍ഷം പടിവാതില്‍ക്കലെത്തി. 2023 വര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി ഏതാനും നാളുകള്‍ മാത്രമേ ബാക്കിയുള്ളൂ. പുതുവര്‍ഷത്തില്‍ ഓരോരുത്തരും അവരുടെ ഭാവിജീവിതം എങ്ങനെയായിരിക്കുമെന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു. നിങ്ങള്‍ക്ക് ഇതിനായി ജ്യോതിഷത്തിന്റെ സഹായം തേടാം. നിങ്ങളുടെ ഭാവി അറിയാന്‍ ഇത് സഹായിക്കും.

ചൈനീസ് കലണ്ടര്‍ പ്രകാരം ഇത് മുയലിന്റെ വര്‍ഷമാണ്. എലി, കാള, കടുവ, പൂച്ച, ഡ്രാഗണ്‍, പാമ്പ്, കുതിര, ആട്, കുരങ്ങന്‍, പൂവന്‍കോഴി, നായ, പന്നി എന്നിങ്ങനെയാണ് ചൈനീസ് രാശിചക്രത്തിന്റെ ക്രമം. ഇതോടൊപ്പം അഞ്ച് മൂലകങ്ങളെയും കണക്കാക്കുന്നു. വെള്ളം, സ്വര്‍ണം, ഭൂമി, അഗ്നി, മരം എന്നിവയാണത്. 2023 വര്‍ഷം ചൈനീസ് ജ്യോതിഷം പ്രകാരം വെള്ളമാണ് വരുന്നത്. 2023 വര്‍ഷത്തില്‍ ചൈനീസ് ജ്യോതിഷം പ്രകാരം നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ താല്‍പര്യമുണ്ടോ? ഇതാ ലേഖനം വായിക്കൂ..

ചൈനീസ് ജ്യോതിഷം 2023 - മുയല്‍ വര്‍ഷം

ചൈനീസ് ജ്യോതിഷം 2023 - മുയല്‍ വര്‍ഷം

ചൈനീസ് ജ്യോതിഷം അനുസരിച്ച്, 2023 വര്‍ഷം വാട്ടര്‍ റാബിറ്റിന്റെ( മുയലിന്റെ) വര്‍ഷമാണ്. ഈ വര്‍ഷം, ചൈനീസ് പുതുവര്‍ഷം 2023 ജനുവരി 22 ആരംഭിക്കും. 12 ചൈനീസ് രാശിചിഹ്നങ്ങളുണ്ട്. അതില്‍ മുയല്‍ നാലാം സ്ഥാനത്താണ്. 12 ചൈനീസ് രാശിചിഹ്നങ്ങള്‍ ഇവയാണ്:

എലി

കാള

കടുവ

മുയല്‍

ഡ്രാഗണ്‍

പാമ്പ്

കുതിര

ആട്

കുരങ്ങന്‍

പൂവന്‍കോഴി

നായ

പന്നി

ചൈനീസ് ജ്യോതിഷം അനുസരിച്ച് ഓരോ വര്‍ഷവും 12 രാശിചിഹ്നങ്ങളില്‍ ഒന്നിനായി സമര്‍പ്പിക്കുന്നു. ഓരോ 12 വര്‍ഷത്തിലും ഈ ചക്രം ആവര്‍ത്തിക്കുന്നു. ചൈനീസ് ജാതകം അനുസരിച്ച് 2023 മുയല്‍ വര്‍ഷത്തിലെ ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എലി (ജനന വര്‍ഷം- 1949, 1961, 1973, 1985, 1997, 2009, 2021)

എലി (ജനന വര്‍ഷം- 1949, 1961, 1973, 1985, 1997, 2009, 2021)

ചൈനീസ് ജാതകം പ്രകാരം 2023 വര്‍ഷം നിങ്ങളുടെ ജീവിതത്തിലെ മിക്ക വശങ്ങള്‍ക്കും ഭാഗ്യവും സന്തോഷവും കൈവരും. പ്രണയ ജീവിതം പൂത്തുലയും. അവിവാഹിതര്‍ക്ക് ഈ വര്‍ഷം അവരുടെ ജീവിതപങ്കാളിയെ കണ്ടെത്താനായേക്കാം. കരിയറില്‍ ഉര്‍ച്ചകളുണ്ടാകും. നിങ്ങളുടെ കഴിവുകള്‍ വളര്‍ത്താന്‍ അനുകൂല സമയമാണ്. പണം കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ സാമ്പത്തികമായി നിങ്ങള്‍ അഭിവൃദ്ധി പ്രാപിക്കും. ആരോഗ്യം നന്നായിരിക്കും.

കാള (ജനന വര്‍ഷം- 2021, 2009, 1997, 1985, 1973, 1961, 1949, 1937, 1925)

കാള (ജനന വര്‍ഷം- 2021, 2009, 1997, 1985, 1973, 1961, 1949, 1937, 1925)

2023 വര്‍ഷത്തില്‍ നിങ്ങളുടെ പ്രണജീവിതം ശക്തിപ്പെടും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം എന്നത്തേക്കാളും ദൃഢമായിരിക്കും. അവിവാഹിതര്‍ക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം. പ്രൊഫഷണല്‍ ജീവിതം ചില തടസങ്ങളിലൂടെ കടന്നുപോകും, എന്നാല്‍ വര്‍ഷാവസാനത്തോടെ കാര്യങ്ങള്‍ നല്ല രീതിയിലാകും. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് ഭാവിയില്‍ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിക്കും. ഈ വര്‍ഷം നിങ്ങളുടെ സാമ്പത്തിക കാര്യത്തില്‍ ജാഗ്രത പാലിക്കുക. ഈ സമയം നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും.

കടുവ (ജനന വര്‍ഷം- 1938, 1950, 1962, 1974, 1986, 1998, 2010, 2022)

കടുവ (ജനന വര്‍ഷം- 1938, 1950, 1962, 1974, 1986, 1998, 2010, 2022)

ചൈനീസ് ജാതകം പ്രകാരം 2023 വര്‍ഷം നിങ്ങള്‍ക്ക് ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ഒരു വര്‍ഷമായിരിക്കും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ആസ്വദിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍, നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നിരവധി ആളുകളെ കണ്ടുമുട്ടാനാകും. കൂടുതല്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. അതിനാല്‍ നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് സാമ്പത്തികസ്ഥിരത വേണമെങ്കില്‍ കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുക. മാറുന്ന കാലാവസ്ഥയില്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.

മുയല്‍ (ജനന വര്‍ഷം - 1963, 1975, 1987, 1999, 2011, 2023)

മുയല്‍ (ജനന വര്‍ഷം - 1963, 1975, 1987, 1999, 2011, 2023)

2023 വര്‍ഷം നിങ്ങളുടെ ജീവിതത്തിന്റെ മിക്ക വശങ്ങളിലും അനുകൂലമായ ഫലങ്ങള്‍ കാണാനാകും. പ്രണയ ജീവിതം മികച്ചതായിരിക്കും, പ്രത്യേകിച്ച് വര്‍ഷത്തിന്റെ ആദ്യ പാദം. വിവാഹിതര്‍ക്ക് ഈ വര്‍ഷം ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. തൊഴില്‍പരമായി, നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. എന്നാല്‍ നിങ്ങളുടെ കരിയര്‍ മാറ്റാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഈ സമയം നല്ലതല്ല, അല്‍പം കൂടി കാത്തിരിക്കുക. സാമ്പത്തികമായി, ഈ വര്‍ഷം നിങ്ങള്‍ക്ക് സമ്മിശ്ര ഫലം സമ്മാനിക്കും. നിങ്ങള്‍ പണം സമ്പാദിക്കും, പക്ഷേ നിങ്ങളുടെ അശ്രദ്ധ കാരണം അത് നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ട് പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ എളുപ്പത്തില്‍ പരിക്കുകള്‍ക്ക് സാധ്യതയുണ്ട്, ശ്രദ്ധിക്കുക.

ഡ്രാഗണ്‍ (ജനന വര്‍ഷം - 1940, 1952, 1964, 1976, 1988, 2000, 2012)

ഡ്രാഗണ്‍ (ജനന വര്‍ഷം - 1940, 1952, 1964, 1976, 1988, 2000, 2012)

2023 വര്‍ഷം നിങ്ങള്‍ക്ക് ഇരട്ടി ഫലങ്ങള്‍ ഉണ്ടാകുമെന്ന് ചൈനീസ് ജാതകം പറയുന്നു. വിവാഹിതര്‍ക്ക് ഇണകളുമായി നല്ല സമയം ആസ്വദിക്കാനാകും. അവിവാഹിതര്‍ക്ക് ചേര്‍ന്ന ജീവിതപങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. തൊഴില്‍പരമായി, നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും നിങ്ങളുടെ കരിയര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലം ചെയ്യും. മേലുദ്യോഗസ്ഥരെ ആകര്‍ഷിക്കാന്‍ സാധിക്കും. സാമ്പത്തികമായി സമയം ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകും. ഈ വര്‍ഷം ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കുക.

പാമ്പ് (ജനന വര്‍ഷം - 1941, 1953, 1965, 1977, 1989, 2001, 2013)

പാമ്പ് (ജനന വര്‍ഷം - 1941, 1953, 1965, 1977, 1989, 2001, 2013)

ചൈനീസ് രാശിഫലം പ്രകാരം 2023 വര്‍ഷം നിങ്ങള്‍ക്ക് നല്ല മാറ്റങ്ങളാല്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്തു തുടങ്ങും. പ്രണയത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം സന്തോഷം നിറഞ്ഞതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കും. തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ പരിശ്രമിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്നുള്ള മത്സരം ചില തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കുക. സാമ്പത്തികമായി നിങ്ങളുടെ വരവും ചെലവും ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങുക. നിങ്ങളുടെ ആരോഗ്യത്തെ അവഗണിക്കാതിരിക്കുക.

കുതിര (ജനന വര്‍ഷം - 1942, 1954, 1966, 1978, 1990, 2002, 2014)

കുതിര (ജനന വര്‍ഷം - 1942, 1954, 1966, 1978, 1990, 2002, 2014)

ഈ വര്‍ഷം പോസിറ്റീവ് ആയി തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് നല്ല ജീവിതം ആസ്വദിക്കാനാകും. ഈ വര്‍ഷം നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിക്കും. അവിവാഹിതര്‍ക്ക് യഥാര്‍ത്ഥ പങ്കാളിയെ കണ്ടെത്താനാകും. തൊഴില്‍പരമായി, വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ഒടുവില്‍, കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറിവരും. നിങ്ങളുടെ കരിയറില്‍ പുരോഗതി കാണും. സാമ്പത്തികമായി ചില മാസങ്ങള്‍ നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ബുദ്ധിപൂര്‍വ്വം പണം ചെലവഴിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ആട് (ജനന വര്‍ഷം - 1943, 1955, 1967, 1979, 1991, 2003, 2015)

ആട് (ജനന വര്‍ഷം - 1943, 1955, 1967, 1979, 1991, 2003, 2015)

2023 ലെ ചൈനീസ് ജാതകം പ്രകാരം ഈ രാശിക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ഈ വെല്ലുവിളികള്‍ നിങ്ങളെ കൂടുതല്‍ ശക്തരാക്കും. പ്രണയജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെക്കൂടി മാനിക്കുക. ഏത് ബന്ധത്തിലും അത് അനിവാര്യമായതിനാല്‍ അവര്‍ക്കായി കുറച്ച് സമയം നല്‍കുക. തൊഴില്‍പരമായി, നിങ്ങളുടെ ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ സംഭവിക്കാന്‍ തയ്യാറാകുക. നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. നിങ്ങളുടെ കഴിവുകള്‍ നിങ്ങളുടെ കരിയറിന് ഉയര്‍ച്ച നല്‍കും. പണം വിവേകത്തോടെ ചെലവഴിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയം ചില അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കുക. കൂടാതെ, ഈ വര്‍ഷം നിങ്ങളുടെ കുട്ടികളുടെ ആരോഗ്യവും പ്രത്യേകം ശ്രദ്ധിക്കുക.

കുരങ്ങ് (ജനന വര്‍ഷം - 1944, 1956, 1968, 1980, 1992, 2004, 2016)

കുരങ്ങ് (ജനന വര്‍ഷം - 1944, 1956, 1968, 1980, 1992, 2004, 2016)

ഈ വര്‍ഷം നിങ്ങള്‍ സമാധാനപരവും സന്തോഷപ്രദവുമായ ഒരു കാലം ആസ്വദിക്കും. ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരും. അത് മികച്ച ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. അവിവാഹിതര്‍ക്ക് ശരിയായ സമയത്ത് ശരിയായ വ്യക്തി കടന്നുവരും. കരിയറിലെ തകര്‍ച്ചകളുടെ വെല്ലുവിളി നിറഞ്ഞ കാലഘട്ടം അവസാനിക്കും. നിങ്ങളുടെ കരിയര്‍ ഉയരാന്‍ തുടങ്ങും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി നിങ്ങള്‍ പരിശ്രമിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിന് ക്ഷമയും ശ്രദ്ധയും പാലിക്കുക. ചെറിയ അസുഖങ്ങള്‍ നിങ്ങളെ അലട്ടാനിടയുള്ളതിനാല്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

പൂവന്‍കോഴി (ജനന വര്‍ഷം - 1945, 1957, 1969, 1981, 1993, 2005, 2017)

പൂവന്‍കോഴി (ജനന വര്‍ഷം - 1945, 1957, 1969, 1981, 1993, 2005, 2017)

ചൈനീസ് ജാതകം പ്രകാരം 2023 വര്‍ഷത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകളുടെ ഒരു വര്‍ഷമായിരിക്കും. വിവാഹിതര്‍ അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം സന്തുലിതമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ ബാധിച്ചേക്കാം. ആരോഗ്യകരമായ രീതിയില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക. കോപം ഒഴിവാക്കുക. അവിവാഹിതര്‍ക്ക് ഈ വര്‍ഷം ശരിയായ പങ്കാളിയെ കണ്ടെത്താനാകും. ജോലിയോ കരിയറോ മാറാന്‍ ആലോചിക്കുന്നുവെങ്കില്‍ സമയം അത്ര നല്ലതല്ല. സാമ്പത്തിക സ്ഥിരതയുടെ കാര്യത്തില്‍, നിങ്ങളുടെ ബജറ്റിന് അനുസരിച്ച് മാത്രം ചെലവഴിക്കുക. ആരോഗ്യം നന്നായിരിക്കും.

നായ (ജനന വര്‍ഷം - 1946, 1958, 1970, 1982, 1994, 2006, 2018)

നായ (ജനന വര്‍ഷം - 1946, 1958, 1970, 1982, 1994, 2006, 2018)

റാബിറ്റിന്റെ ചൈനീസ് വര്‍ഷത്തില്‍ ഈ രാശിക്കാര്‍ക്ക് അനുകൂലമായി നക്ഷത്രവിന്യാസം രൂപപ്പെടും. ഭാഗ്യം, വിജയം, സമൃദ്ധി എന്നിവ നിങ്ങളുടെ ജീവിതത്തില്‍ കാണാന്‍ സാധിക്കും. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഈ സമയം മികച്ചതായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഈ വര്‍ഷം നല്ല ലാഭം നേടാന്‍ സാധിക്കും. ജോലിസ്ഥലത്ത് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരാം. എന്നാല്‍ അവയെല്ലാം തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കും. ആരോഗ്യപരമായി ഈ വര്‍ഷം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

പന്നി (ജനന വര്‍ഷം - 1947, 1959, 1971, 1983, 1995, 2007, 2019)

പന്നി (ജനന വര്‍ഷം - 1947, 1959, 1971, 1983, 1995, 2007, 2019)

ചൈനീസ് ജാതകം 2023 അനുസരിച്ച് വരും വര്‍ഷം നിങ്ങള്‍ കാത്തിരുന്ന നേട്ടങ്ങള്‍ ലഭിക്കും. പ്രണയ ബന്ധങ്ങളില്‍ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യും. അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. അവിവാഹിതര്‍ക്ക് ഉചിതമായ ജീവിതപങ്കാളിയെ കണ്ടെത്താനാകും. തൊഴില്‍പരമായി, നിങ്ങളുടെ കഠിനാധ്വാനം ഫലം കണ്ടുതുടങ്ങും. ജോലി ചെയ്യുന്നവര്‍ക്ക് ഇത് പ്രതിഫലദായകമായ വര്‍ഷമായിരിക്കും. ഈ രാശിയിലെ ബിസിനസ്സുകാര്‍ ഈ വര്‍ഷം അവരുടെ ബിസിനസ്സ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യപരമായി, സമ്മര്‍ദ്ദത്തിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിങ്ങള്‍ ഒഴിവാക്കണം. യോഗയും ധ്യാനവും പരിശീലിക്കുക.

Story first published: Tuesday, November 22, 2022, 10:11 [IST]
X
Desktop Bottom Promotion