Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജൂലൈ 10 മുതല്‍ ചതുര്‍മാസം; ഭാഗ്യം വരും ഈ 5 രാശിക്കാര്‍ക്ക്
വിശ്വാസങ്ങള്‍ പ്രകാരം ഏറെ പവിത്രതയുള്ള കാലമാണ് ചതുര്‍മാസം. മഹാവിഷ്ണു ഉള്‍പ്പെടെയുള്ള എല്ലാ ദേവഗണങ്ങളും നാല് മാസക്കാലം യോഗ നിദ്രയിലേക്ക് പോകുന്ന കാലഘട്ടമാണ് ചതുര്മാസമായി കണക്കാക്കപ്പെടുന്നത്. ദേവശയനി ഏകാദശി മുതലാണ് ചതുര്‍മാസം ആരംഭിക്കാറ്. ഈ വര്‍ഷം ഇത് ജൂലൈ 10ന് ആരംഭിച്ച് നവംബര്‍ 4ന് ദേവപ്രബോധിനി ഏകാദശിയില്‍ അവസാനിക്കും.
ചതുര്‍മാസത്തില്‍ മംഗളകരമായ ഒരു പ്രവൃത്തിയും ചെയ്യാറില്ല. ചതുര്‍മാസത്തിന്റെ മതപരമായ പ്രാധാന്യത്തോടൊപ്പം ജ്യോതിഷപരമായ പ്രാധാന്യവും വളരെ സവിശേഷമാണ്. ഈ ചതുര്‍മാസത്തില്‍ 5 രാശിക്കാര്‍ക്ക് ഭഗവാന് മഹാവിഷ്ണുവിന് പ്രത്യേക അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. അത്തരം രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ചതുര്‍മാസത്തില്‍ മേടം രാശിക്കാര്‍ക്ക് മഹാവിഷ്ണുവിന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാന്‍ പോകുന്നു. ഈ സമയം നിങ്ങള്‍ക്ക് ഈശ്വരാനുഗ്രഹത്താല്‍ എല്ലാ ജോലികളിലും വിജയിക്കുകയും ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്യും. ഈ കാലയളവ് കരിയറിന് കൂടുതല്‍ നേട്ടമായിരിക്കും. നിങ്ങള്‍ക്ക് ഒരു നല്ല ജോലി ഓഫര്‍ ലഭിക്കും. ബിസിനസ്സില്‍ ലാഭം ലഭിക്കും. നല്ല ഫലങ്ങള്‍ക്കായി നിങ്ങള്‍ ദിവസവും കുളിച്ചതിന് ശേഷം വിഷ്ണുവിനെ ആരാധിക്കുകയും നെയ്വിളക്ക് കത്തിക്കുകയും ചെയ്യുക.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ബിസിനസ് ചെയ്യാന്‍ ചതുര്‍മാസ കാലം അനുകൂലമായിരിക്കും. നിങ്ങള്‍ ബിസിനസ്സില്‍ ലാഭം ഉണ്ടാക്കാന്‍ തുടങ്ങും. ബിസിനസ്സില്‍ മാന്ദ്യം ഉണ്ടായിരുന്നവര്‍ക്ക് നല്ലകാലം തുടങ്ങും. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. എന്നിരുന്നാലും, നിങ്ങള്‍ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇപ്പോള്‍ ഒഴിവാക്കുക. ചതുര്മാസത്തിനുശേഷം മാത്രമേ ജോലികള്‍ ആരംഭിക്കാവൂ. ദോഷപരിഹാരമായി ചതുര്‍മാസത്തില്‍ എല്ലാ വ്യാഴാഴ്ചയും വിഷ്ണുവിന് സഹസ്രനാമം പാരായണം ചെയ്ത് തുളസിക്കു ചുവട്ടില്‍ ദീപം തെളിയിക്കുക.

മിഥുനം
ബുധന്റെ അധീനതയിലുള്ള മിഥുനം രാശിക്കാര്‍ക്ക് ചാതുര്‍മാസം എല്ലാ കാര്യങ്ങളിലും മികച്ചതായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും ലഭിക്കും. ഈ മാസം ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് മികച്ച ഫലങ്ങള്‍ കൈവരും. ഈ കാലയളവില്‍, കുട്ടികളുമായി നിങ്ങള്‍ നല്ല സമയം ചെലവഴിക്കും. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ശുഭഫലങ്ങള്ക്കായി ചതുര്‍മാസത്തില്‍ നിങ്ങള്‍ പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കണം.

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ചതുര്‍മാസ കാലം ചില സന്ദര്‍ഭങ്ങളില്‍ മികച്ചതും ചില സന്ദര്‍ഭങ്ങളില്‍ അശുഭകരവുമായിരിക്കും. ബിസിനസ്സിലെ ലാഭം മനസ്സിന് സന്തോഷം നല്‍കും. കുടുംബത്തിലെ പഴയ കാര്യങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക. ഈ സമയത്ത് ബിസിനസ്സില്‍ കൂടുതല്‍ പണം നിക്ഷേപിക്കരുത്, ഉള്ളത് മുന്നോട്ട് കൊണ്ടുപോകുക. സുഹൃത്തുക്കളുമായി അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാകാം. നല്ല ഫലങ്ങള്‍ക്കായി എല്ലാ വ്യാഴാഴ്ചകളിലും നിങ്ങള്‍ പശുവിന് മഞ്ഞള്‍, ചെറുപയര്‍, ശര്‍ക്കര എന്നിവ വെള്ളത്തില്‍ കലര്‍ത്തി കൊടുക്കണം.

വൃശ്ചികം
ചതുര്‍മാസത്തില്‍ വൃശ്ചിക രാശിക്കാര്‍ക്ക് വിഷ്ണു ഭഗവാന്റെ അനുഗ്രഹം നിലനില്ക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം ശക്തമാകും. എല്ലാ മേഖലയിലും വിജയം നേടാനുള്ള എല്ലാ സാധ്യതകളുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം പ്രയോജനകരമാണെന്ന് തെളിയും. ഈ സമയത്ത് ആത്മീയവും മതപരവുമായ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്‍പ്പര്യം കൂടുതലായിരിക്കും. നല്ല ഫലങ്ങള്‍ക്കായി നിങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും ശര്‍ക്കര ദാനം ചെയ്യുക.



Click it and Unblock the Notifications
