മീനം രാശിയില്‍ ഉദിക്കും ചതുര്‍ഗ്രഹി യോഗം : 4 ഭാഗത്ത് നിന്നും അതിഗംഭീര ഫലങ്ങള്‍ 3 രാശിക്ക്

ഗ്രഹമാറ്റങ്ങളും രാശി മാറ്റങ്ങളും പല വിധത്തിലുള്ള അനുകൂല പ്രതികൂല ഫലങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നു. കാലാകാലങ്ങളില്‍ നടക്കുന്ന ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഈ ഗ്രഹമാറ്റങ്ങളുടെ ഫലമായി ജീവിതത്തില്‍ പലവിധത്തിലുള്ള രാജയോഗങ്ങളും നീചയോഗങ്ങളും രൂപം കൊള്ളുന്നുമുണ്ട്. ഇതിന്റെയെല്ലാം ഫലങ്ങളും ഓരോ രാശിക്കാരും അനുഭവിക്കേണ്ടതുമാണ്. ചതുര്‍ഗ്രഹി യോഗം ഇത്തരത്തില്‍ രൂപം കൊള്ളുന്ന ഒരു യോഗമാണ്. ഒരു ഗ്രഹം അതിന്റെ സ്ഥാനം മാറുമ്പോള്‍ മറ്റ് പല ഗ്രഹങ്ങളുമായി സഖ്യം ഉണ്ടാക്കുന്നു എന്നാണ് ജ്യോതിഷ പ്രകാരം പറയുന്നത്.

Chaturgrahi Yoga

അതിന്റെ പ്രഭാവം പലപ്പോഴും പല രാശിക്കാരിലും അനുകൂല മാറ്റങ്ങളും അതോടൊപ്പം തന്നെ പ്രതികൂല മാറ്റങ്ങളും ഉണ്ടാക്കുന്നു. മാര്‍ച്ച് 22-നാണ് മീനം രാശിയില്‍ ചുതുര്‍ഗ്രഹി യോഗം രൂപം കൊണ്ടത്. സൂര്യന്‍, ചന്ദ്രന്‍, വ്യാഴം, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സംയോഗം നിമിത്തമാണ് ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നത്. മീനം രാശിയില്‍ രൂപം കൊണ്ടിരിക്കുന്ന ചതുര്‍ഗ്രഹിയോഗത്തിന്റെ ഗുണങ്ങള്‍ മൂന്ന് രാശിക്കാര്‍ക്കാണ് അനുകൂലമായ നിരവധി മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. എല്ലാ രാശികളിലും ഇതിന്റെ സ്വാധീനം ഉണ്ടാവുമെങ്കിലും അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് മൂന്ന് രാശിക്കാരിലാണ്. അവരെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും നമുക്ക് വായിക്കാം.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗത്തിന്റെ സ്വാധീനം വളരെ വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നുണ്ട്.. ഇത് പലപ്പോഴും ശുഭകരമാണ് എന്ന് നിങ്ങള്‍ക്ക് മാറിക്കൊണ്ടിരിക്കുന്ന അനുഭവത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. സമ്പത്തിന്റേയും സംസാരത്തിന്റേയും ഭാവമാണ് രണ്ടാം ഭാവം. അതുകൊണ്ട് തന്നെ ഈ ഭാവത്തിലാണ് നിങ്ങള്‍ക്ക് ചതുര്‍ഗ്രഹി യോഗം രൂപം കൊള്ളുന്നത്. ഈ സമയത്ത് സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ അത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ കൊണ്ട് വരുന്നു. പെട്ടെന്നാണ് നിങ്ങളുടെ അതുവരെയുണ്ടായിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് മാറ്റം വരുന്നത്.. ഈ സമയത്ത് നിങ്ങള്‍ക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിനും സാധിക്കുന്നു.

കുംഭം രാശി

കുംഭം രാശി

ജോലിയില്‍ അനുകൂലമായ നിരവധി മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നതിനും അതിലെല്ലാം വിജയം കൈവരിക്കുന്നതിനും സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ സാമ്പത്തിക മാറ്റങ്ങള്‍ വരുന്നതിനും അനുകൂലമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ബിസിനസില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് അതിലൂടെ ജീവിത മാറ്റങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സംസാരത്തിലൂടെ നിങ്ങളുടെ പ്രണയം പൂര്‍ത്തീകരിക്കുന്നതിനും മറ്റൊരു വ്യക്തിയെ ജീവിതത്തിലേക്ക് ആകര്‍ഷിക്കുന്നതിനും സാധിക്കുന്നു. ബിസിനസില്‍ നിക്ഷേപം നടത്തുന്നതിന് എന്തുകൊണ്ടും അനുകൂലമായ സമയമാണ്. അതിലൂടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നതിന് സാധിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കര്‍മ്മസ്ഥാനത്താണ് ഈ യോഗം രൂപപ്പെടുന്നത് എന്നത് കൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. തൊഴില്‍ ഇല്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലി സാധ്യതയും നിങ്ങളെ തേടി എത്തുന്നു. കാരണം അതിന് ഏറ്റവും ഉത്തമമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ നിങ്ങള്‍ക്ക് ധനലാഭം കൂടുതലുള്ള സമയമാണ്. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന സമയം കൂടിയാണ്. അതുകൊണ്ട് തന്നെ ഏത് മാറ്റങ്ങളും പോസിറ്റീവ് ആയി മാറുന്ന അവസ്ഥയാണ് ഈ സമയം ഉണ്ടാവുന്നത്.

മിഥുനം രാശി

മിഥുനം രാശി

പല കാര്യങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലി ഇല്ലാത്തവര്‍ക്ക് നിരവധി ജോലി വാഗ്ദാനങ്ങള്‍ ലഭിക്കുന്ന സമയമാണ്. ശത്രുക്കളെ തോല്‍പ്പിക്കുന്നതിനും അതിലൂടെ ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പിതാവിന്റെ പൂര്‍ണ സഹകരണം എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് ലഭിക്കുന്നു. രാഷ്ട്രീയ ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് കൂടാതെ സ്ഥാനമാനങ്ങളും നിങ്ങളെ തേടി വരുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിന് ചതുര്‍ഗ്രഹി യോഗം സഹായിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് ചതുര്‍ഗ്രഹി യോഗം. ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് നിങ്ങള്‍ക്ക് മാറ്റം വരുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു. വരുമാനത്തിന്റേയും ലാഭത്തിന്റേയും കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് അനുകൂലമായ സമയമാണ് നല്‍കുന്നത് ചതുര്‍ഗ്രഹി യോഗം നല്‍കുന്നത്. ഇതിലൂടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളഎ തേടി വരുന്നു എന്നുള്ളതാണ് ഈ യോഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, March 24, 2023, 11:26 [IST]
X
Desktop Bottom Promotion