Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജീവിതം പൂത്തുലയും; 12 വര്‍ഷത്തിനു ശേഷം ചിങ്ങം രാശിയില്‍ ചതുര്‍ഗ്രഹ യോഗം; 3 രാശിക്ക് രാജയോഗഫലം
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളകളില്‍ സംക്രമിച്ച് ശുഭമോ അശുഭകരമോ ആയ യോഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇവയുടെ സ്വാധീനം ഭൂമിയിലെ മനുഷ്യജീവിതത്തിലും പ്രതിഫലിക്കും. ഓഗസ്റ്റ് 17ന് ചിങ്ങത്തില് ചതുര്‍ഗ്രഹ യോഗം രൂപപ്പെടാന്‍ പോകുന്നു. ശുക്രന്, ചൊവ്വ, ബുധന്‍, ചന്ദ്രന് എന്നിവയുടെ സംയോജനത്താലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ യോഗം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും.
എന്നാല്‍ 3 രാശിക്കാര്‍ക്ക് ഈ യോഗഫലത്താല് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തികമായി പുരോഗതിക്കും കരിയറില്‍ ഉയര്‍ച്ചയ്ക്കും സാധ്യതയുണ്ട്. ചതുര്‍ഗ്രഹ യോഗ ഫലത്താല്‍ ഈ കാലയളവില്‍ നേട്ടം ലഭിക്കുന്ന ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ധനു
ധനു രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹ യോഗ രൂപംകൊള്ളുന്നതുകൊണ്ട് ഗുണം ലഭിക്കും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യം നേടാന്‍ കഴിയും. ഇതോടൊപ്പം സാമൂഹിക തലത്തിലും നിങ്ങളുടെ പ്രശസ്തി വര്‍ധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കും.
ഈ സമയത്ത് നിങ്ങള്‍ക്ക് ജോലി-ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനും കഴിയും. ഈ സമയം നിങ്ങളുടെ പ്രണയ ജീവിതവും വളരെ മികച്ചതായിരിക്കും. ഇതോടൊപ്പം, നിങ്ങളുടെ കുടുംബത്തില്‍ മംഗളകരമായ എന്തെങ്കിലും പരിപാടികള്‍ നടത്താനാകും. ഈ കാലയളവ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണെന്ന് തെളിയും. പരീക്ഷയിലും വിജയിക്കാനാകും.
മിഥുനം
ചതുര്‍ഗ്രഹ യോഗം നിങ്ങള്‍ക്ക് ശുഭകരവും ഫലദായകവുമാണെന്ന് തെളിയും. നിങ്ങളുടെ സംക്രമ ജാതകത്തിന്റെ മൂന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ഉള്ള ആളുകള്‍ക്ക് ഈ സമയം നല്ലതാണെന്ന് തെളിയും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങും.

ഇടവം
മിഥുന രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹ യോഗം ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങളുടെ ശാരീരിക സുഖങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകും. വാഹനവും വസ്തുവകകളും വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പഴയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. പൂര്‍വിക സ്വത്തുക്കള്‍ ലഭിക്കാന്‍ വഴിതെളിയും. റിയല്‍ എസ്റ്റേറ്റ്, വസ്തു, കല, ഫിലിം, മീഡിയ, ഇവന്റ് മാനേജ്മെന്റ്, കലാപരമായ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും.
ചതുര്‍ഗ്രഹയോഗം ഫലങ്ങള്‍
ജ്യോതിഷത്തില്‍ ചില ഗ്രഹവിന്യാസത്താല് രൂപം കൊള്ളുന്ന യോഗമാണ് ചതുര്‍ഗ്രഹ യോഗം. ഇത് ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. ജാതകത്തില്‍ ചതുര്‍ഗ്രഹ യോഗമുള്ള വ്യക്തികള്‍ക്ക് ആഴത്തിലുള്ള ബുദ്ധിശക്തി ലഭിക്കും. അവിശ്വസനീയമായ വിധം ദൃഢനിശ്ചയമുള്ളവരായിരിക്കും ഇവര്‍. പുതിയ നൂതനമായ കാര്യങ്ങള്‍ ചെയ്യാനുള്ള സന്നദ്ധത ഇവരിലുണ്ടാകും. സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച് ഇവര്‍ എപ്പോഴും ചിന്തിക്കും. ഇത്തരം രാശിക്കാര്‍ സമ്പന്നരും പ്രശസ്തരുമായി മാറും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
