Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
12 വര്‍ഷത്തിന് ശേഷം ചതുര്‍ഗ്രഹി യോഗം: 4 രാശിക്കാര്‍ക്ക് ഏപ്രില്‍ നിര്‍ണായകമാസം
മേടം രാശിയില്‍ രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം 12 വര്‍ഷത്തിന് ശേഷമാണ് രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ പ്രതികൂലമായ മാറ്റങ്ങളും നല്‍കുന്നു. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും പല വിധത്തിലുള്ള മാറ്റം സംഭവിക്കുന്ന സമയമാണ് ഏപ്രില്‍ മാസം. ഇത് ശുഭകരമായ പലഫലങ്ങളും അശുഭകരമായ പല ഫലങ്ങളും നല്‍കുന്നു. എന്നാല്‍ ഈ വരുന്ന മേടമാസത്തില്‍ നാല് ഗ്രഹങ്ങളാണ് ചതുര്‍ഗ്രഹി യോഗം സൃഷ്ടിക്കുന്നത്. ചൊവ്വയുടെ രാശിയാണ് മേടം രാശി. അതുകൊണ്ട് തന്നെ അത് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്.
ജ്യോതിഷപ്രകാരം സൂര്യന്‍ ഏപ്രില്‍ 14-നും വ്യാഴം ഏപ്രില്‍ 22-നും മേടം രാശിയിലേക്ക് പ്രവേശിക്കുന്നുണ്ട്. എന്നാല്‍ ഈ സമയം രാഹുവും ബുധനും മേടം ഇപ്പോള്‍ തന്നെ മേടം രാശിയില്‍ ഉണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പല രാശിക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നതായാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് പ്രതികൂല ഫലങ്ങളാണ് നല്‍കുന്നത്. 12 രാശിക്കാരില്‍ 4 രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അല്‍പം സങ്കീര്‍ണമായ സമയത്തിലൂടെ കടന്ന് പോവേണ്ടതായി വരുന്നു. അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ടെങ്കില്‍ പോലും പ്രതികൂല ഫലത്തെ കരുതിയിരിക്കേണ്ടവരും ആണ് ഈ നാല് രാശിക്കാര്‍. മേടം രാശിയില്‍ 12 വര്‍ഷത്തിന് ശേഷം രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗത്തില്‍ ഏതൊക്കെ രാശിക്കാര്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം വളരെ മോശം ഫലങ്ങള്‍ നല്‍കുന്നു. ഇവര്‍ക്ക് ചതുര്‍ഗ്രഹി യോഗഫലമായി ചില രാശിക്കാര്‍ക്ക് അല്‍പം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. എങ്കിലും ചെറിയ ചില മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൃത്യമാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നത് പലപ്പോഴും നിങ്ങളെ മടുപ്പിച്ചേക്കാം. എന്നാല്‍ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കുടുംബ ജീവിതത്തില്‍ ചെറിയ ചില താളപ്പിഴകള്‍ സംഭവിക്കാവുന്നതാണ്. അത് പലപ്പോഴും നിങ്ങളുടെ ജീവിതം പ്രതിസന്ധിയില്‍ ആക്കുന്നു. ദേഷ്യം വന്ന് ഒരു തീരുമാനവും എടുക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കാരണം പലപ്പോഴും ദേഷ്യം നിങ്ങളുടെ മനസ്സില്‍ നില്‍ക്കാത്തിടത്തോളം കാലം അതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല.

ചിങ്ങം രാശി
ചിങ്ങം രാശിയില്‍ ഉണ്ടാവുന്ന ചതുര്‍ഭുജ യോഗഫലമായി ഇവര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ നിങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പലപ്പോഴും പ്രശ്‌നങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി സ്ഥലത്ത് സ്ഥാനക്കയറ്റം ഉണ്ടാവാം. എങ്കിലും അതിന്റെ ചുവട് പിടിച്ച് പലവിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടായേക്കാം. ശത്രുദോഷം പലപ്പോഴും നിങ്ങളെ തളര്‍ത്തുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നത്. ജാഗ്രത പാലിക്കേണ്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരവത്കരിക്കുമ്പോള്‍ അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചതുര്‍ഗ്രഹി യോഗം സമ്മിശ്രഫലമാണ് നല്‍കുന്നത്. ജോലിയില്‍ നിങ്ങള്‍ക്ക് മെച്ചമുണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നത്. ജോലി സ്ഥലത്ത് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുന്നു. ഇത് നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ വരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തികമായി അല്‍പം ശ്രദ്ധിക്കണം. കാരണം അനാവശ്യമായി ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിത്തതില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുടുംബത്തില്‍ ഐക്യം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നിങ്ങള്‍ ആരംഭിക്കണം. അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് മേടം രാശിയില്‍ ചതുര്‍ഗ്രഹി യോഗം രൂപപ്പെടുന്നു. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ ബിസിനസില്‍ സാമ്പത്തിക നഷ്ടം ഉണ്ടാവുന്നു. അത് നിങ്ങളെ മാനസികമായി തളര്‍ത്തും. ചെറിയ ജോലികള്‍ ചെയ്യുമ്പോള്‍ പോലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും സമ്മര്‍ദ്ദം കൂടുകയും ചെയ്യുന്നു. കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നതിനാല്‍ വളരെയധികം ശ്രദ്ധിക്കണം. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അല്ലെങ്കില്‍ അത് നിങ്ങളെ പരാജയത്തിലേക്ക് എത്തിച്ചേക്കാം. പല കോണില്‍ നിന്നും ബഹുമാനം നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ അതുപോലെ തന്നെ തിരിച്ചും പെരുമാറുന്നതിന് ശ്രദ്ധിക്കണം. കൂടുതല്‍ സമയം സുഹൃത്തുക്കള്‍ക്കൊപ്പം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
