Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
12 വര്‍ഷത്തിനു ശേഷം മേടം രാശിയില്‍ ചതുര്‍ഗ്രഹയോഗം; പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍, 12 രാശിക്കും ഫലം
ഹിന്ദു പുതുവര്‍ഷത്തിലെ രണ്ടാം മാസമായ വൈശാഖ മാസത്തില്‍ മേടരാശിയില്‍ ഒരു ചതുര്‍ഗ്രഹ യോഗ രൂപം കൊള്ളുന്നു. 12 വര്‍ഷത്തിനു ശേഷം ഏപ്രില്‍ 22നായിരിക്കും ഈ യോഗം വരുന്നത്. നിഴല്‍ ഗ്രഹമായ രാഹു ഇതിനകം മേടം രാശിയിലുണ്ട്. ഗ്രഹങ്ങളുടെ മന്ത്രിയായ സൂര്യനും മേടത്തില് ഇരിക്കുന്നുണ്ട്. ഇതോടൊപ്പം, ഗ്രഹങ്ങളുടെ അധിപനായ വ്യാഴം ഈ മാസം ഇടവം രാശിയില്‍ സംക്രമിക്കും. രാഹു ഒരു ശത്രു ഗ്രഹമാണ്. മറുവശത്ത്, വ്യാഴത്തിനും സൂര്യനും സൗഹൃദ ഗ്രഹങ്ങളാണ്. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും അതിനോടൊപ്പം ഇരിക്കുന്നു. ജ്യോതിഷപ്രകാരം ഈ സമയം സൂര്യന്, ചൊവ്വ, രാഹു, ബുധന്‍ എന്നിവയെല്ലാം യഥാക്രമം ദോഷകരമായ ഗ്രഹങ്ങളില്‍ വരുന്നു. രാഹുവിനെ ഉത്തര സമ്പത്ത് എന്ന് വിളിക്കുന്നു. ദോഷകരമായ ഗ്രഹങ്ങളുടെ നാലാമത്തെ വിഭാഗത്തിലാണ് ഇത് വരുന്നത്. മനുഷ്യജീവിതത്തില്‍ അവ ചെലുത്തുന്ന സ്വാധീനം പലവിധത്തില്‍ ദോഷകരമാണ്.
ഈ നാല് ഗ്രഹങ്ങളും മേടരാശിയുടെ മധ്യഭാഗത്ത് അതായത് ആദ്യ ഭാവത്തില്‍ ഇരിക്കുന്നു. ഇവിടെ നിന്ന് ഈ ഗ്രഹങ്ങളുടെയെല്ലാം ദര്‍ശനം ജാതകത്തിന്റെ വിവിധ ഭാവങ്ങളില്‍ പതിക്കും. 12 വര്‍ഷത്തിന് ശേഷമാണ് വ്യാഴം മേടം രാശിയില്‍ സഞ്ചരിക്കുന്നത്. ഈ സംക്രമണം കാരണം വ്യാഴവുമായി രാഹു ചേരുന്നത് നിങ്ങളുടെ ജോലികളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യം ശരിയല്ലാത്തവര്‍, അവരുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പന്ത്രണ്ട് രാശികളിലും ചതുഗ്രഹ യോഗത്തിന്റെ ഫലങ്ങള്‍ എന്തെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ഈ സമയം നിങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ ആശങ്കയുണ്ടാകും. എന്നാല്‍ കര്‍മ്മരംഗത്ത് പുരോഗതിയുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യും. ഉയര്‍ന്ന അപകടസാധ്യതയുള്ള ജോലികള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ലതായിരിക്കും. പ്രണയബന്ധത്തില്‍ പിരിമുറുക്കം ഉണ്ടാകും.

ഇടവം
സാമ്പത്തിക സ്ഥിതി പ്രശ്നമാകും. ചെലവുകള്‍ നിയന്ത്രിക്കുക. സൂര്യന്റെ ഏഴാം ഭാവം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ര നല്ലതല്ല. നിങ്ങള്‍ സത്യസന്ധത പാലിക്കുക. ആമാശയത്തിലും മൂത്രനാളിയിലും അസ്വസ്ഥതകള്‍ നിങ്ങള്‍ക്ക് പ്രശ്നമായേക്കാം.

മിഥുനം
ഈ സമയം നിങ്ങള്‍ പൂര്‍ണ്ണമായി ഉപയോഗിക്കുക. കരിയറിന് മികച്ച സമയമാണ്. സുഹൃത്തുക്കളുടെ പിന്തുണ ലഭിച്ചേക്കില്ല. സംസാരം മധുരമായി സൂക്ഷിക്കുക. ബന്ധത്തില്‍ അസ്വാരസ്യം സൃഷ്ടിക്കാത്തവര്‍ക്ക് സഹോദരങ്ങളുടെ പിന്തുണ പ്രതീക്ഷിക്കാം.

കര്‍ക്കടകം
ഈ സമയം നിങ്ങള്‍ക്കായി ഒരു സുവര്‍ണ്ണാവസരം ലഭിക്കും. കരിയറിന് നല്ല സമയമാണ്. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തരുടെ പിന്തുണ ലഭിക്കും. മാതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യത്തില്‍ ഇണയുമായുള്ള സ്നേഹബന്ധം ദൃഢമാകും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇത് നിങ്ങള്‍ക്ക് നല്ല സമയമാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. മേലുദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണം ലഭിക്കും. ചെലവ് ശ്രദ്ധിക്കുക. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ സജീവമാകും. പുതിയ പുതിയ ആളുകളെ കണ്ടുമുട്ടും. വരുമാന സ്രോതസ്സ് വര്‍ദ്ധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.

കന്നി
നിങ്ങളുടെ കരിയറില്‍ വളരെയധികം മെച്ചപ്പെട്ടാല്‍ മാത്രമേ നിങ്ങള്‍ക്ക് വിജയം ലഭിക്കൂ. ജോലി ചെയ്യുന്ന ആളുകള്‍ക്ക് മേലുദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണം ലഭിക്കും. അനാവശ്യ സംസാരത്തില്‍ ഏര്‍പ്പെടരുത്. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.

തുലാം
നിങ്ങളുടെ കഴിവുകള്‍ കാണിക്കുക. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പുതിയ ഉത്തരവാദിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുക. ചെലവ് ശ്രദ്ധിക്കുക. സുഹൃത്തുക്കളുടെ പിന്തുണ ലഭിച്ചേക്കില്ല. കുടുംബത്തിന്റെ സന്തോഷത്തില്‍ കുറവുണ്ടാകും.

വൃശ്ചികം
ഈ സമയം നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതായിരിക്കും. ഏറെ നാളായി തടസ്സപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകും. കടങ്ങള്‍ തീര്‍ക്കാന്‍ വഴികള്‍ തുറന്നുവരും. എല്ലാവരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും.

ധനു
നിങ്ങള്‍ നിങ്ങളുടെ വിശ്വാസം നിലനിര്‍ത്തുകയും പുതിയ ജോലികളില്‍ ശ്രദ്ധ ചെലുത്തുകയും വേണം. കുടുംബത്തില്‍ നിങ്ങള്‍ പൂര്‍ണ്ണമായ സന്തോഷം അനുഭവിക്കും. പ്രണയബന്ധം നല്ലതായിരിക്കും. പുതിയ പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കും. സത്യസന്ധതയോടെ പ്രവര്‍ത്തിക്കുക.

മകരം
പുതിയ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും. കരിയറില്‍ നേട്ടമുണ്ടാക്കാനാകും. ജോലിയില്‍ പ്രമോഷന്, ശമ്പള വര്‍ദ്ധനവ് എന്നിവ ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

കുംഭം
ഈ സമയത്ത് നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ചെലവ് നിയന്ത്രിക്കുക. സാമ്പത്തിക സ്ഥിതി അത്ര നല്ലതായിരിക്കില്ല. എന്നാല്‍ ഇത് കരിയറിന് മികച്ച സമയമായിരിക്കും. സുഹൃത്തുക്കളുടെ പൂര്‍ണ പിന്തുണ ലഭിക്കും. ശാരീരിക സന്തോഷം ലഭിക്കും.

മീനം
ഈ സമയം നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ തിരക്കിലായിരിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന്, നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്കുന്ന എന്തെങ്കിലും ചെയ്യാന്‍ സാധിക്കും. എല്ലാ ജോലികളും ഒരേസമയം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ബന്ധങ്ങള്‍ സന്തോഷകരമായിരിക്കും. മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വിജയിക്കും.



Click it and Unblock the Notifications

