Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
വമ്പന്‍ നേട്ടങ്ങള്‍ തേടിവരും, അത്യന്തം ഗുണകരം ചതുര്‍ഗ്രഹയോഗം; 6 രാശിക്ക് രാജയോഗഫലം
ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിചിഹ്നങ്ങളിലെയും ആളുകളില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു. രാശിമാറ്റത്തോടൊപ്പം ഗ്രഹങ്ങള്‍ മറ്റ് ഗ്രഹങ്ങളുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്നു. ഇതും എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്നു. ഓഗസ്റ്റ് 17ന് സൂര്യദേവന് സ്വന്തം രാശിയായ ചിങ്ങത്തില് വന്നിരിക്കുന്നു. സൂര്യന് ചിങ്ങത്തില് പ്രവേശിക്കുമ്പോള്‍ നാല് ഗ്രഹങ്ങളുടെ അപൂര്‍വ സംയോജനം രൂപപ്പെട്ടു.
സൂര്യന് ചിങ്ങത്തില് പ്രവേശിക്കുന്നതിന് മുമ്പ് ചൊവ്വ, ബുധന്‍, ചന്ദ്രന് എന്നീ ഗ്രഹങ്ങള്‍ ചിങ്ങം രാശിയില്‍ ഉണ്ടായിരുന്നു. ചിങ്ങം രാശിയിലെ സൂര്യന്റെ മാറ്റം മൂലം നാല് ഗ്രഹങ്ങളുടെ സഖ്യം ഉണ്ടാകുകയും അതുമൂലം ചതുര്‍ഗ്രഹ യോഗം രൂപപ്പെടുകയും ചെയ്തു. ഈ ചതുര്‍ഗ്രഹയോഗം 12 രാശികളിലെയും ആളുകളില്‍ പ്രത്യേക സ്വാധീനം ചെലുത്തും. എന്നാല്‍ ചതുര്‍ഗ്രഹ യോഗം വമ്പന്‍ നേട്ടങ്ങള്‍ സമ്മാനിക്കുന്ന 6 രാശിക്കാരുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ചിങ്ങം രാശിയില്‍ സൂര്യന്റെ സംക്രമണം മേടരാശിക്കാരുടെ ഭാഗ്യം മെച്ചപ്പെടുത്തും. ചതുര്‍ഗ്രഹ യോഗത്തിന്റെ ശുഭഫലങ്ങള്‍ നിങ്ങളുടെ ജോലിയില്‍ പ്രതിഫലിക്കും. ജോലിസ്ഥലത്ത് നേതൃത്വ ഗുണം വര്‍ധിക്കും. ഇത് നിക്ഷേപത്തിന് അനുകൂലമായ സമയമാണ്. നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട പദ്ധതികള്‍ വിജയിക്കും. ബിസിനസ്സില്‍ പുരോഗതിക്ക് ശക്തമായ സാധ്യതയുണ്ട്. രക്ഷിതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും പൂര്‍ണ സഹകരണം ഉണ്ടാകും.
ഇടവം
ചിങ്ങം രാശിയില്‍ രൂപപ്പെട്ട ചതുര്‍ഗ്രഹ യോഗം നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തില്‍ സംഭവിക്കുന്നു. ഇടവം രാശിക്കാര്‍ക്ക് ഈ യോഗം വളരെ വിജയപ്രദമായിരിക്കും. നിങ്ങളുടെ സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകും. ജോലി മേഖലയില്‍ മികച്ച വിജയം നേടാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യം നന്നായിരിക്കും.
മിഥുനം
നിങ്ങളുടെ രാശിയില്‍ മൂന്നാം ഭാവത്തില്‍ ചതുര്‍ഗ്രഹയോഗം നില്ക്കുന്നതിനാല് ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലാഭത്തിനുള്ള സുവര്‍ണ്ണാവസരങ്ങള്‍ ഉണ്ടാകും. പെട്ടെന്നുള്ള ധനലാഭം കാണാനാകും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് ചിങ്ങം രാശിയില്‍ ഉണ്ടായ ചതുര്‍ഗ്രഹയോഗം പതിനൊന്നാം ഭാവത്തില്‍ രൂപപ്പെടാന്‍ പോകുന്നു. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. മുടങ്ങിക്കിടന്ന ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. ഭാഗ്യത്തിന്റെ കടാക്ഷം നിങ്ങള്‍ക്കുണ്ടാകും. ഒരു പുതിയ ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഈ സമയം നിങ്ങള്‍ക്ക് ഒരു നല്ല അവസരം വന്നേക്കാം.
വൃശ്ചികം
വൃശ്ചികം രാശിയില്‍ പത്താം ഭാവത്തിലാണ് ചതുര്‍ഗ്രഹയോഗം രൂപപ്പെടുന്നത്. നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കും. പെട്ടെന്ന് പണം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. പുതിയ ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ഈ സമയം ചില നല്ല അവരങ്ങള്‍ മുന്നില്‍ വന്നേക്കാം. അധികവരുമാനത്തിന് സാധ്യതയുണ്ട്.
മകരം
സൂര്യന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നത് മകരം രാശിക്കാര്‍ക്ക് എല്ലാ വശത്തുനിന്നും നേട്ടങ്ങള്‍ കൊണ്ടുവരും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാക്കാനാകും. ആത്മവിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ വഴിയില്‍ വരുന്ന തടസ്സങ്ങള്‍ നീങ്ങും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. നിങ്ങള്‍ക്ക് മാനസിക സമാധാനമുണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
