Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
100 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വ യോഗം; ഭാഗ്യം വണ്ടിവിളിച്ച് അടുത്തെത്തുന്ന 3 രാശി
ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ സഞ്ചാരപാത മാറിക്കൊണ്ടിരിക്കുന്നു. ഗ്രഹങ്ങളുടെ ചലനവും സംഗമവുമെല്ലാം ശുഭമോ അശുഭകരമോ ആയ യോഗങ്ങള്‍ സൃഷ്ടിക്കുന്നു. അത്തരത്തില്‍ ഈ സമയം ഗ്രഹസംയോഗങ്ങള്‍ കാരണം ചതുര്‍ഗ്രഹ യോഗവും ത്രിഗ്രഹി യോഗവും രൂപപ്പെടുന്നു. 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു സംയോജനമുണ്ടാകുന്നത് എന്ന് കണക്കാക്കുന്നു. ഇത് മനുഷ്യജീവിതത്തെയും ലോകത്തെയും ബാധിക്കുന്നു. കൂടാതെ ഈ യോഗം ചിലര്‍ക്ക് ശുഭകരവും മറ്റുള്ളവര്‍ക്ക് അശുഭകരവുമായ രീതിയില്‍ ഭവിക്കും.
ഒക്ടോബര്‍ 19ന് തുലാം രാശിയില്‍ ചൊവ്വ, കേതു, ബുധന്‍, സൂര്യന് എന്നിവയുടെ സംയോജനം നടക്കാന്‍ പോകുന്നു. അതുമൂലം ചതുര്‍ഗ്രഹ യോഗം രൂപപ്പെടുന്നു. ഈ യോഗഫലം മൂലം ചില രാശിക്കാര്‍ക്ക് ഭാഗ്യം തെളിയും. ഇവര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ചതുര്‍ഗ്രഹ യോഗത്താല്‍ ഭാഗ്യം പ്രകാശിക്കുന്ന ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ചതുര്‍ഗ്രഹ യോഗത്തിന്റെ രൂപീകരണം നിങ്ങള്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് പങ്കാളിത്ത ജോലിയില്‍ വിജയം നേടാന്‍ കഴിയും. കൂടാതെ, ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരങ്ങളുണ്ടാകും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം വളരെ സൗഹാര്‍ദ്ദപരമായിരിക്കും. കൂടാതെ പരസ്പരം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും നിങ്ങള്‍ക്ക് കഴിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ലഭിക്കും. അവിവാഹിതര്‍ക്ക് ഈ സമയ ഒരു നല്ല ബന്ധം ലഭിച്ചേക്കാം.
മകരം
ചതുര്‍ഗ്രഹ യോഗത്തിന്റെ രൂപീകരണം മകരം രാശിക്കാര്‍ക്ക് ഗുണകരമാണ്. കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത്, ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റം അല്ലെങ്കില്‍ ശമ്പള വര്‍ദ്ധനവ് പോലുള്ള ശുഭകരമായ ഫലങ്ങള്‍ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് വിജയിക്കാനുള്ള അവസരങ്ങളുണ്ട്. ബിസിനസ്സുകാര്‍ക്ക് ഈ സമയത്ത് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ഒരു വലിയ ബിസിനസ്സ് ഇടപാട് നടത്താനാകും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവില്‍ നിന്ന് പിന്തുണയും ലഭിക്കും.
കുംഭം
ചതുര്‍ഗ്രഹ യോഗത്തിന്റെ രൂപീകരണം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. കൂടാതെ, നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികളില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. അതേസമയം, കുംഭം രാശിയിലുള്ള ആളുകള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുകയും അതിന്റെ ശുഭകരമായ പ്രഭാവം നിങ്ങളുടെ ജീവിതത്തില്‍ ദൃശ്യമാകുകയും ചെയ്യും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ജോലിയ്ക്കോ ബിസിനസ്സിനോ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ വിജയം കാണും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
