Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ചതയം നക്ഷത്രക്കാര്‍ക്ക് 2022 നല്‍കും അപൂര്‍വ്വ സൗഭാഗ്യം
ചതയം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ 2022-ല്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഓരോ നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ്. ഓരോരുത്തരിലും ജന്മനക്ഷത്രത്തില്‍ ദോഷങ്ങളും നേട്ടങ്ങളും മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ജന്മനക്ഷത്രത്തെക്കുറിച്ച് പലപ്പോഴും പലര്‍ക്കും ആശങ്കകള്‍ ഉണ്ടാവുന്നുണ്ട്.

ചതയം നക്ഷത്രക്കാരില്‍ ദയയും അനുകമ്പയും എല്ലാം വളരെയധികം കൂടുതലായിരിക്കും. ജീവിതത്തില്‍ എന്തൊക്കെ പ്രത്യേകതകളാണ് ചതയം നക്ഷത്രക്കാരില്‍ 2022-ല്‍ ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കൂ.

പ്രവചനങ്ങള്‍
ചതയം നക്ഷത്രം 2022-ലെ പ്രവചനങ്ങള്‍ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജനുവരി, മാര്‍ച്ച്, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ 2022 നല്ല മാസങ്ങളാണ്. 2022 ഫെബ്രുവരി, നവംബര്‍ മാസങ്ങളില്‍ സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. 2022 ഏപ്രില്‍, മെയ്, ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങള്‍ മോശം മാസങ്ങളാണ്. അതുകൊണ്ട് തന്നെ ഒാരോ മാസവും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വരുന്ന മാസങ്ങളില്‍ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ മാസഫലങ്ങള്‍ അനുസരിച്ചാണ് പറയുന്നത്.

നക്ഷത്രപാദങ്ങള്‍
ചതയം നക്ഷത്ര പാദം 1-ല്‍ ജനിച്ച കുംഭ രാശിക്കാര്‍ തൊഴില്‍, പുതിയ ജോലി എന്നിവയുടെ കാര്യത്തില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഇതെല്ലാം ജീവിതത്തില്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാക്കുന്നു. ചതയം നക്ഷത്രം നക്ഷത്ര പാദം 2 കൂറ് കുംഭം രാശിയില്‍ ജനിച്ചവര്‍ സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാവുന്നുണ്ട്. ഭാവിയില്‍ നിക്ഷേപം നടത്താന്‍ നല്ല വര്‍ഷമാണ് 2022. ചതയം നക്ഷത്ര പാദം 3 കുംഭ രാശിയില്‍ ജനിച്ചവര്‍ക്ക് പലപ്പോഴും പല ബന്ധങ്ങളിലും വേദന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ചതയം നക്ഷത്ര പാദം 4 ന് കുംഭ രാശിയില്‍ ജനിച്ചവര്‍ ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നു. ഇത് ഒരു തെറ്റായ തീരുമാനം ആയിരിക്കും എന്നുള്ളതാണ് സത്യം.

തൊഴില്‍
തൊഴില്‍ മേഖലയില്‍ ഇവര്‍ക്ക് നല്ല വര്‍ഷമായിരിക്കും 2022. അപ്രതീക്ഷിത സംഭവങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. ശമ്പള വര്‍ദ്ധനവ് നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. പുതിയ സ്ഥാനം നിങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കരിയറിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ നിങ്ങളുടെ പ്രമോഷനെ തടസ്സപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ ഒന്ന് ലഭിക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ജീവിതത്തില്‍ തൊഴില്‍ വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ പുതിയ സാങ്കേതികവിദ്യ പഠിക്കുന്നതിനും മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട്. നിങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ വിജയം നേടുന്നു.

കുടുംബം
നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ഒഴിവാക്കുക. ഇത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അയല്‍ക്കാരുമായുള്ള വഴക്കുകള്‍ അല്ലെങ്കില്‍ അവരില്‍ നിന്നുള്ള മോശം പെരുമാറ്റം നിങ്ങള്‍ക്ക് മനപ്രയാസം ഉണ്ടാക്കുന്നു. നിങ്ങള്‍ വളരെക്കാലമായി രഹസ്യമാക്കി വച്ചിരുന്ന ഒരു പ്രണയബന്ധത്തെക്കുറിച്ച് എല്ലാവരും മനസ്സിലാക്കുന്നുണ്ട്. മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ നിങ്ങള്‍ അതീവ താല്പര്യം കാണിക്കും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് എപ്പോഴും ചിന്തിക്കുക. കുട്ടികള്‍ നിങ്ങളെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കും. കുടുംബത്തില്‍ സന്തോഷകരമായ അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്.

കുടുംബം
ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ പ്രശ്‌നങ്ങള്‍ ഉണ്ടാകും. വിവാഹ പ്രശ്നമുള്ളവര്‍ അത് അവസാനിപ്പിക്കാന്‍ നിയമനടപടികള്‍ ആരംഭിക്കും. തിടുക്കത്തിലുള്ള ഒരു പ്രവൃത്തിയോ തീരുമാനമോ എടുത്തതില്‍ നിങ്ങള്‍ പശ്ചാത്തപിക്കും. നിങ്ങളുടെ ഹോബികള്‍ക്കോ കഴിവുകള്‍ക്കോ കുടുംബാംഗങ്ങളില്‍ നിന്നോ അധികാരികളില്‍ നിന്നോ പിന്തുണ ലഭിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്.

സാമ്പത്തികം
സാമ്പത്തിക കാര്യങ്ങളില്‍ സുരക്ഷിതമായ കാലയളവായിരിക്കും ഇവര്‍. അധിക വരുമാനം നിങ്ങള്‍ക്കുണ്ടാവും. ചിട്ടി ഫണ്ടുകളില്‍ വിജയം ലഭിക്കുന്നു. പുതിയ വീടോ വാഹനമോ വാങ്ങിക്കുന്നതിന് സാധിക്കുന്നുണ്ട്. വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായ വര്‍ഷമായിരിക്കും 2022. നിങ്ങള്‍ക്ക് ലോട്ടറിയോ ഗെയിമുകളോ വിജയം കാണുന്നതിനുള്ള സാധ്യതയുണ്ട്. വായ്പകള്‍ക്ക് അംഗീകാരം ലഭിക്കുകയും സാമ്പത്തിക പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നുണ്ട്. വസ്തു ഇടപാടുകളില്‍ നിന്ന് മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. സ്വര്‍ണം വില്‍പന നടത്തുന്നവര്‍ക്ക് നഷ്ടം നേരിടും അതുകൊണ്ട് ശ്രദ്ധിക്കണം.

വിദ്യാഭ്യാസം
വിദ്യാര്‍ത്ഥികള്‍ക്ക് വിജയം നേടുന്നതിനുള്ള സാധ്യതയുണ്ട്. ഉപരിപഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നല്ല വര്‍ഷമായിരിക്കും. ബിസിനസ്സുകാര്‍ക്ക് അനുകൂലമായ വര്‍ഷമായിരിക്കും. പുതിയ യന്ത്രസാമഗ്രികള്‍ വാങ്ങും. പേപ്പറുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല വര്‍ഷമായിരിക്കും. കുട്ടികളുടെ മോശം ആരോഗ്യം നിങ്ങളെ വലയ്ക്കും. വെള്ളവുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ അല്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും ആരോഗ്യം മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

വിവാഹം
പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ആഗ്രഹപ്രകാരമുള്ള വിവാഹം തീരുമാനിക്കും. എന്നാല്‍ പ്രണയിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അപകടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications