Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഈ സ്വഭാവങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഭഗവാന് ഹനുമാന്റെ ഗുണങ്ങള്‍ ഈ വ്യക്തികളില്‍ പ്രകടമാണ്
ഹിന്ദു വിശ്വാസ പ്രകാരം, ഏറ്റവുമധികം പ്രാധാന്യം കല്പിക്കുന്ന ഭഗവാനാണ് ഹനുമാന്. അഞ്ജന പുത്രനായ ഹനുമാന് ശ്രീരാമ ഭക്തനായും അറിയപ്പെടുന്നു. ഉദ്ദിഷ്ട കാര്യസിദ്ധിക്കായും, ഭയം മനസ്സില്‍ നിന്നും ഇല്ലാതാകുന്നതിനായി സമാധാനപരമായ ജീവിതം നയിക്കാന്‍ വേണ്ടിയും പലരും ഹനുമാന് ചാലിശ ജപിക്കാറുമുണ്ട്.

മറ്റു ദേവന്മാരെ അപേക്ഷിച്ച്, ഹനുമാന്റെ സ്വഭാവത്തിലും അനവധി സവിശേഷതകള്‍ നിറഞ്ഞു നില്ക്കുന്നു. നിങ്ങള്‍ക്ക് താഴെ പറയുന്ന സ്വഭാവ ഗുണങ്ങള്‍ ഉണ്ടെങ്കില്‍ ഭഗവാന് ഹനുമാന്റെ ഗുണങ്ങളില്‍ നിങ്ങളില്‍ വസിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഈ ഗുണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
നിങ്ങളെ വിശ്വസിക്കുന്നവരോട് തിരിച്ച് വിശ്വസ്തത പുലര്‍ത്തുന്നത്
ഒരു വ്യക്തി നമ്മളെ പൂര്‍ണ്ണമായും വിശ്വസിച്ചാല്‍, അവര്‍ നല്കുന്ന അതേ വിശ്വാസത്തിന്റെ അളവില്‍ തിരിച്ച് വിശ്വാസത്തോടെ പെരുമാറാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടെങ്കില്‍ അത് ഹനുമാന് സ്വാമിയുടെ ഗുണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. കാരണം, ശ്രീരാമനോടും, സീതാദേവിയോടും ഹനുമാന് നിലനിര്‍ത്തിയിരുന്നതും ഇതേ വിശ്വാസവും ആത്്മ സമര്‍പ്പണവുമായിരുന്നു. നിസ്വാര്ത്ഥനായിട്ടാണ് അദ്ദേഹം ഭഗവാന് ശ്രിരാമന്റെ കൂടെ നിലനിന്നതും. സീതാദേവിയെ അന്വേഷിച്ച് ലക്ഷയില് പോകുമ്പോള്‍ തന്റെ ശക്തിയും ധൈര്യവും തന്നെ വിശ്വസിച്ചവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാനും ഹനുമാന് മറന്നില്ല. അതിനാല്‍, വിശ്വാസത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരില് സാക്ഷാല്‍ ഹനുമാന് സ്വാമിയുടെ ഗുണവും ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്.
നേതൃത്വ ഗുണം
നേതൃത്വ ഗുണത്തില്‍ മുന്നില്‍ നില്ക്കുന്ന ദേവനാണ് ഹനുമാന്. വാനര പടയെ മൊത്തത്തില്‍ ഭഗവാന് ശ്രിരാമനായി ഒന്നിപ്പിച്ച്, നയിക്കാന്‍ ഹുമാന്‍ സ്വാമിയ്ക്ക് സാധിച്ചിട്ടുണ്ട്. ഭിന്നതകൡാതെ, തങ്ങളെ പിന്തുടര്‍ന്നവരെ ശരിയായ രീതിയില്‍ നയിക്കാനും, അവര്‍ക്ക് വേണ്ട ശരിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഹനുമാന് സ്വാമിയ്ക്ക് സാധിച്ചു. അതിനാല്‍ തന്നെയാണ് രാവണപ്പടയെ തോല്‍പ്പിക്കാന്‍ വാനരന്മാര് ശ്രീരാമനെ സഹായിച്ചതും. നിങ്ങള്‍ക്കും ഇതുപോലെ, ഒരു കൂട്ടം ജനങ്ങളെ ഭിന്നിപ്പിക്കാതെ, ഒന്നിച്ച്, ഒരേ ലക്ഷ്യത്തിനായി മുന്നോട്ട് നയിക്കാന്‍ സാധിക്കുമെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ക്കും ഹനുമാന് സ്വാമിയെപ്പോലെ നേതൃത്വ ഗുണം ഉണ്ടെന്നാണ്.
ക്ഷമ
ഹനുമാന് സ്വാമിയില്‍ നിന്നും പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ക്ഷമ. ഓരോ കാര്യങ്ങളും ക്ഷമയോടെ ചെയ്തെടുത്താല്‍ മാത്രമാണ് വിജയം കൈവരിക്കാന്‍ സാധിക്കൂ. അതിനുദാഹരണമാണ് രാവണനനു മുന്പില് സധൈര്യം ചെന്നതും, എത്ര പ്രകോപനപരമായ അന്തരീക്ഷത്തിലും ദേഷ്യപ്പെടാതെ നിലനില്ക്കാന് സാധിച്ചതും. അതും എത്ര വലിയ പ്രതിസന്ധിയില്‍ പോലും ഹനുമാന് തന്റെ ക്ഷമ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഈ ഗുണങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടെങ്കില്‍ ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ്. വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
