Latest Updates
-
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം
കള്ളക്കര്‍ക്കിടകം; ജനിച്ച രാശിപറയും ഭാവി
കര്‍ക്കിടകമാസത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. രാമായണ ശീലുകളും ക്ഷേത്രത്തിലെ രാമായണ പാരായണവും എല്ലാമായി വളരെയധികം ഭക്തിനിര്‍ഭരമായ ഒരു അന്തരീക്ഷത്തിലൂടെയാണ് നാമെല്ലാം കടന്നു പോവുന്നത്. എന്നാല്‍ ഈ കൊറോണക്കാലത്ത് നല്ല കാര്യങ്ങള്‍ സംഭവിക്കുന്നതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. ലോകത്തിന്റെ കോണിലെല്ലാം കൊറോണയെന്ന വില്ലന്‍ പിടിമുറുക്കിയിരിക്കുകയാണ്. ഇതിനിടയില്‍ കര്‍ക്കിടകമാസ ചിട്ടകളും മറ്റുമായി മുന്നോട്ട് പോവുന്നവരും ഉണ്ട്.
എന്തൊക്കെയായാലും കര്‍ക്കിടകം പൊതുവേ പഞ്ഞമാസം എന്നാണ് അറിയപ്പെടുന്നത്. സൂര്യന് കര്‍ക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന മാസമാണ് കര്‍ക്കിടകമാസം എന്ന് പറയുന്നത്. എന്തായാലും കര്‍ക്കിടക മാസത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കര്‍ക്കിടകമാസത്തില്‍ ജനിച്ചവര്‍ക്ക് ചില പ്രത്യേകതള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. കര്‍ക്കിടകമാസത്തില്‍ ജനിച്ചവരുടെ ചില പ്രത്യേകതകള്‍ ഇതെല്ലാമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ. ഇത്തരം ലേഖനങ്ങള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നവയാണ് എന്നു കൂടി എല്ലാവരേയും അറിയിക്കുന്നു.

മനസ്സ് മാറുന്നവര്‍
ഇടക്കിടെ മനസ്സ് മാറുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ ദിവസവും ഇവര്‍ക്ക് എന്താണ് പ്രവര്‍ത്തിക്കേണ്ടത് എന്നുള്ള കാര്യം അറിയില്ല. ഒരു കാര്യത്തില്‍ മനസ്സ് ഉറച്ച് നില്ക്കാത്തവര് ആയിരിക്കും. ഇടക്കിടെ തീരുമാനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നവരായിരിക്കും ഇവര്‍. അത് തന്നെ പലപ്പോഴും ഇവരെ അല്പം കണ്‍ഫ്യൂഷനിലാക്കും.

ഓര്‍മ്മശക്തി വളരെ കൂടുതല്‍
ഓര്‍മ്മശക്തി വളരെയധികം ഉള്ളവരായിരിക്കും കര്‍ക്കിടകം രാശിക്കാര്‍. അതുകൊണ്ട് തന്നെ ഒരു കാര്യത്തിന് വേണ്ടിയും ഇവരുടെ പുറകേ നടന്ന് സമയം ചിലവഴിക്കേണ്ടതായി വരുന്നില്ല. കാര്യങ്ങള്‍ കൃത്യതയോടെ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. മറ്റുള്ളവരേയും തങ്ങളുടെ വഴിക്ക് കൊണ്ട് വരുന്നതിന് ഇവര്‍ ശ്രമിക്കുന്നു. ഒരിക്കലും അസ്വസ്ഥതകളില്‍ ഇവര്‍ മുഷിപ്പ് പ്രകടിപ്പിക്കുന്ന സ്വഭാവക്കാരായിരിക്കില്ല.

സത്യസന്ധരായിരിക്കും
എത്ര പ്രശ്നമുള്ള കാര്യമാണെങ്കില്‍ പോലും ഇവര്‍ കള്ളം പറയുകയോ കള്ളം കാണിക്കുകയോ ചെയ്യില്ല. സത്യസന്ധ്യതയോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. കൂട്ടുകാര്‍ക്കും കുടുംബത്തിനും എന്ത് കാര്യത്തിനും ഇവര്‍ മുന്നില്‍ തന്നെയായിരിക്കും. സത്യസന്ധരായിരിക്കും എന്നുള്ളത് തന്നെയാണ് ഇവരുടെ പ്രത്യേകതയും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ എത്ര പ്രശ്നമുണ്ടെങ്കിലും സത്യസന്ധത കൊണ്ട് പിടിച്ച് നില്‍ക്കുന്നവരായിരിക്കും ഇവര്‍.

ചിന്താശേഷി കൂടുതലുള്ളവര്‍
ചിന്താശേഷി ഇവരില്‍ കൂടുതലായിരിക്കും. ഏത് കാര്യവും ഏറ്റെടുത്ത് വളരെയധികം ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. എല്ലാവര്ക്കും പ്രചോദനവും നല്ലതിനെ പ്രശംസിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍. ആത്മവിശ്വാസത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ഇവര്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നുണ്ട്. സത്യസന്ധ്യത തന്നെയാണ് ഇവരുടെ മുഖമുദ്ര.

ആരോഗ്യമുള്ള ശരീരം
ആരോഗ്യമുള്ള ശരീരം ഇവരുടെ പ്രത്യേകതയാണ്. രോഗപ്രതിരോധ ശേഷി കര്‍ക്കിടക രാശിക്കാര്‍ക്ക് വളരെയധികം കൂടുതലായിരിക്കും. രോഗങ്ങള്‍ ഇവരെ ബാധിക്കുന്നത് വളരെയധികം കുറവായിരിക്കും. ഒരിക്കലും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ആശുപത്രികളില്‍ പണം ചിലവാക്കേണ്ട അവസ്ഥ ഇവരില്‍ ഉണ്ടാവുന്നില്ല. ആരോഗ്യമാണ് എല്ലാത്തിനും ആധാരം എന്ന് വിശ്വസിക്കുന്നവര്‍ തന്നെയായിരിക്കും ഇവര്‍. മറ്റുള്ളവരെ പെട്ടെന്ന് അംഗീകരിക്കുന്നതിന് ഇവര്‍ക്ക് അല്പം മടിയായിരിക്കും.

ബിസിനസില്‍ മുന്‍പന്തിയില്‍
ബിസിനസില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിന് തന്നെയാണ് ഇവര്‍ എപ്പോഴും ശ്രമിക്കുന്നത്. ജീവിതത്തില്‍ ഇത് പലപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള അസ്വസ്ഥതകളും ബിസിനസിലെ തകര്‍ച്ചകളും ഇവരെ ബാധിക്കുന്നുണ്ട്. എങ്കിലും മുന്നേറാന്‍ ഇവര്‍ വളരെയധികം കഠിനാധ്വാനം ചെയ്ത് കൊണ്ടേ ഇരിക്കും. പലപ്പോഴും നേട്ടങ്ങളില്‍ ഉണ്ടാവുന്ന സന്തോഷത്തേക്കാള്‍ ഇവരെ തളര്‍ത്തുന്നത് ബിസനസില്‍ ഉണ്ടാവുന്ന ചെറിയ നഷ്ടങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

ആര്‍ഭാട ജീവിതം
ആര്‍ഭാടകരമായ ഒരു ജീവിതം നയിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും. ആര്‍ഭാടത്തിന് വേണ്ടി എത്ര പണം ചിലവാക്കാനും ഇവര്‍ മടിക്കുകയില്ല. എന്ത് തന്നെയായാലും സുഖസൗകര്യങ്ങള്‍ക്കും ആര്ഭാടത്തിനും വേണ്ടി ഇവര്‍ പണം ചിലവഴിക്കാന്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും. ഇതെല്ലാം ഇവരില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കും എന്നാണ് പറയുന്നത്. എങ്കിലും പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതത്തില്‍ ദാരിദ്ര്യത്തിലേക്ക് എത്തുന്നതിനും അധികം സമയമില്ല എന്നുള്ളതാണ് സത്യം.

അന്യരെ ആശ്രയിക്കാത്തവര്‍
ഒരു കാര്യത്തിനും അന്യരെ ആശ്രയിക്കാത്തവരായിരിക്കും. ജീവിതത്തില്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നതോടൊപ്പം തന്നെ ദുരഭിമാനവും ഇവരുടെ മുതല്‍ക്കൂട്ട് എന്ന് പറയേണ്ടി വരും. കാരണം അന്യരെ ആശ്രയിക്കാതെ മുന്നോട്ട് പോവാന്‍ സാധിക്കാത്ത അവസ്ഥയില്‍ പോലും ഇവര്‍ മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥ വളരെ മോശമായി കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അല്പം ദുരഭിമാനം ഇവരില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ചുമതകള്‍ ഏറ്റെടുക്കുന്നവര്‍
ചുമതലകള്‍ ഏറ്റെടുക്കുന്നതിന് ഇവര്‍ വളരെ മിടുക്കരായിരിക്കും. അതുകൊണ്ട് തന്നെ എത്ര ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും സന്തോഷത്തോടെ ഏറ്റെടുക്കുന്നതിനും അതിന് പരിഹാരം കാണുന്നതിനും ഇവര്‍ മുന്നിലേക്ക് വരുന്നുണ്ട്. ചുമതലകള്‍ ഏറ്റെടുക്കുന്നതോടൊപ്പം തന്നെ അത് നല്ല രീതിയില്‍ വിജയത്തിലേക്ക് എത്തിക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നു. ഇതില്‍ ഒരു പരിധി വരെ ഇവര്‍ വിജയിക്കുന്നു.

ശത്രുക്കള്‍ കൂടുതല്‍
ശത്രുക്കളുടെ എണ്ണത്തില്‍ മാത്രം ഇവര്‍ അല്പം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കളുടെ എണ്ണത്തില്‍ വളരെയധികം വര്‍ദ്ധനവാണ് ഇവരുടെ ചെറിയ കാലയളവില്‍ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് സഹപ്രവര്‍ത്തകര്‍ പോലും ഇവരുടെ ശത്രുക്കള്‍ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ച് പെരുമാറുന്നതിന് മുന്‍കൈ എടുക്കണം.

വിവാഹത്തിന് കാലതാമസം
വിവാഹത്തിന് തടസ്സവും കാലതാമസവും നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എങ്കിലും വൈകി വിവാഹം നടക്കുന്നവരായിരിക്കും കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍. ഇവര്‍ക്ക് ദൂരയാത്രക്ക് താല്‍പ്പര്യമുണ്ടായിരിക്കും. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായിരിക്കും ഇവരുടെ ഏറ്റവും വലിയ ആഗ്രഹവും.



Click it and Unblock the Notifications
