Latest Updates
-
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ!
ജീവിതം മാറിമറിയും, ജപിച്ചാല്‍ ഇരട്ടിഫലം; അതീവ ശ്രേഷ്ഠമായ ഈ മന്ത്രങ്ങളുടെ ശക്തി അപാരം
നൂറ്റാണ്ടുകളായി വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും ഭാഗമാണ് മന്ത്രോച്ചാരണങ്ങള്‍. മനസ്സിനും ശരീരത്തിനും ആത്മാവിനും ധാരാളം ഗുണങ്ങള്‍ നല്കുന്ന ഒരു ധ്യാനരീതിയാണ് മന്ത്ര ജപം. മന്ത്രജപം മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിന് മാനസിക ഉന്മേഷം നല്‍കുകയും ചെയ്യുന്നു. അത് നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുന്നു. മന്ത്രത്തിന്റെ താളാത്മകമായ ശബ്ദം സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ശ്വസനം നിയന്ത്രിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഉത്കണ്ഠയോ സമ്മര്‍ദ്ദ സംബന്ധമായ അസുഖങ്ങള്‍ അനുഭവിക്കുന്നവര്‍ക്കോ ഇത് ഒരു ഫലപ്രദമായ വഴിയാണ്.
ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികളുണ്ടെന്നും ആ പ്രതിസന്ധികള്‍ക്കും ആത്മീയമായ ഒരു പരിഹാരമുണ്ട്. അതാണ് മന്ത്രോച്ഛാരണം. എല്ലാ മതങ്ങളിലും ചില ദൈവിക മന്ത്രങ്ങളും അത്ഭുത സ്രോതസ്സുകളും പറഞ്ഞിട്ടുണ്ട്. അത്തരം മന്ത്രം ജപിക്കുന്നത് നിങ്ങളെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുന്ന ചില മന്ത്രങ്ങള്‍ ഇതാ.

ഗായത്രി മന്ത്രം
ഓം ഭൂര് ഭുവഃ സ്വഃ തത് സവിതുര്‍ വരേണ്യം ഭര്ഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്
ഗായത്രി മന്ത്രം ചൊല്ലുന്ന എണ്ണത്തിനനുസരിച്ച് വ്യത്യസ്ത ഫലങ്ങളാണ് ലഭിക്കുക എന്നാണ് വിശ്വാസം. 1008 തവണ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ ജീവിതം തേടിയെത്തും. ഒരു നദിയില്‍ ഇറങ്ങി 1008 തവണ മന്ത്രം ജപിച്ചാല്‍ സര്‍വ്വ പാപങ്ങളും അകലും. ദിവസവും 1008 തവണ വീതം മന്ത്രം ഒരു വര്‍ഷം തുടര്‍ച്ചയായി ജപിച്ചാല്‍ നിങ്ങള്‍ക്ക് ത്രികാലജ്ഞാനം കൈവരും. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി തനിയെ ലഭിക്കുമെന്നും പറയപ്പെടുന്നു.
ഗായത്രി മന്ത്രം നിങ്ങളുടെ ഏകാഗ്രത മെച്ചപ്പെടുത്തുന്നു, ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യുന്നു, ശ്വസനം മെച്ചപ്പെടുത്തുന്നു, നെഗറ്റീവിറ്റി നീക്കംചെയ്യുന്നു. ഈ മന്ത്രം ജപിക്കുന്നയാള് ശുദ്ധമായ മനസും ശരീരവും കാത്തുസൂക്ഷിക്കണം. അല്ലാത്തപക്ഷം ഈ മന്ത്രത്തിന് അതിന്റെ ശക്തി ലഭിക്കില്ല.
മഹാമൃത്യുഞ്ജയ മന്ത്രം
ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാന്-മൃത്യോര്‍മുക്ഷീയ മാമൃതാത്
മഹാമൃത്യുഞ്ജയ മന്ത്രം നെഗറ്റീവ് ഊര്‍ജങ്ങളില്‍ നിന്നും ദുരാത്മാക്കളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ശിവന്റെ ഏറ്റവും ശക്തമായ മന്ത്രങ്ങളില്‍ ഒന്നാണ്. മരിച്ചവരുടെ ചില ദുരാത്മാക്കള്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ മന്ത്രം പ്രത്യേകിച്ചും ഗുണകരമാണ്. മൂലമഹാ മന്ത്രത്തില്‍ നിന്ന് വ്യത്യസ്തമായി, ഈ മന്ത്രത്തിന് ചില നിയന്ത്രണങ്ങളുണ്ട്. ഇത് ചില ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. വീട്ടിലെ ഒരു അംഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ അസുഖം മൂര്‍ച്ഛിക്കുകയോ ചെയ്താല്‍, ഔപചാരികമായ രീതിയില്‍ ഈ മന്ത്രത്തെ ആശ്രയിക്കുക, പ്രയോജനപ്പെടും.

ശ്രീകൃഷ്ണ മന്ത്രം
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഈ മന്ത്രം തുടര്‍ച്ചയായി ജപിക്കുന്നത് കലഹങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും അറുതി വരുത്തുകയും കുടുംബത്തില്‍ സന്തോഷം തിരികെ ലഭിക്കുകയും ചെയ്യുന്നു.
ശിവമന്ത്രം - ഓം നമ: ശിവായ
ഈ മന്ത്രം ചൊല്ലുന്നതിലൂടെ നിങ്ങള്‍ക്ക് ശത്രുക്കളുടെ മേല്‍ വിജയം നേടാന്‍ സാധിക്കുന്നു. ഈ മന്ത്രം ജപിച്ചാല്‍ നിങ്ങളുടെ എല്ലാ സങ്കടങ്ങളും നീങ്ങുകയും എല്ലാ കഷ്ടപ്പാടുകളും അവസാനിക്കുകയും ചെയ്യുന്നു. മഹാദേവന്റെ അനന്തമായ അനുഗ്രഹങ്ങള്‍ നിങ്ങളുടെ മേല്‍ വര്‍ഷിക്കാന്‍ തുടങ്ങുന്നു. രാവിലെ ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.
അതിരാവിലെ എഴുന്നേറ്റ് കുളിച്ച ശേഷം പൂജാമുറിയിലോ ക്ഷേത്രത്തിലോ പോയി ഈ മന്ത്രം ജപിക്കുക. മന്ത്രം ജപിക്കുമ്പോള്‍ കണ്ണുകള്‍ അടച്ച് ചൊല്ലുക. മന്ത്രം ചൊല്ലുമ്പോള്‍ ശിവനെ മാത്രം ധ്യാനിക്കുക. ഓം നമഃ ശിവായ മന്ത്രം ജപിക്കാന്‍ നിങ്ങള്‍ ജപമാല ഉപയോഗിക്കുകയാണെങ്കില്‍ അത് രുദ്രാക്ഷ മാലയായിരിക്കണം. കാരണം രുദ്രാക്ഷത്തിന്റെ ജപമാല ഉപയോഗിച്ച് മാത്രമാണ് ശിവനുമായി ബന്ധപ്പെട്ട മന്ത്രങ്ങള്‍ ചൊല്ലുന്നത്.
രാമ മന്ത്രം
രാം... രാം... രാം....
ഈ മന്ത്രം തുടര്‍ച്ചയായി ജപിക്കുന്നത് നിങ്ങള്‍ക്ക് മനസ്സമാധാനം പകരുന്നു, ആശങ്കകള്‍ അകറ്റുന്നു, മനസ്സിനെ ശാന്തമാക്കുന്നു. രോഗബാധിതരായ ആളുകള്‍ ദിവസവും രാമനാമം മനസ്സില്‍ ജപിച്ചാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ രോഗങ്ങളില്‍ നിന്ന് മുക്തരാകുമെന്നും പറയപ്പെടുന്നു.

ഹനുമാന് മന്ത്രം
ഓം ഹം ഹനുമന്തേ നമ
പരിഭ്രാന്തിയോ ഭയമോ ഭയമോ ഉണ്ടെങ്കില്‍, ഈ മന്ത്രം ദിവസവും തുടര്‍ച്ചയായി ജപിക്കുന്നത് ഗുണം ചെയ്യും. ഈ മന്ത്രം ജപിക്കുന്നതിലൂടെ ഒരാള്‍ക്ക് കോടതി സംബന്ധമായ കാര്യങ്ങളില്‍ നേട്ടം ലഭിക്കും. അതിന്റെ ഫലത്തില്‍, തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായി വരാം .
ഓം നമോ ഹനുമന്തേ നമ
കുടുംബത്തില്‍ എപ്പോഴും പ്രശ്നങ്ങളുണ്ടെങ്കില്‍, നിങ്ങള്‍ ഹനുമാന് സ്വാമിയുടെ ഈ മന്ത്രം ജപിക്കണം. ഈ മന്ത്രത്തിന്റെ ഫലം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
പോസിറ്റീവ് ഊര്‍ജത്തിനും സാര്‍വത്രിക ക്ഷേമത്തിനും
ലോകാഃ സമസ്തഃ സുഖിനോ ഭവന്തു
യോഗാഭ്യാസത്തിന്റെ അവസാനത്തില്‍ പലപ്പോഴും ചൊല്ലുന്ന ഒരു പുരാതന സംസ്കൃത പ്രാര്‍ത്ഥനയാണിത്. ഈ പ്രാര്‍ത്ഥന നിങ്ങളെ അഹംഭാവത്തില്‍ നിന്ന് അകറ്റുകയും എല്ലാ ജീവികളോടും പോസിറ്റീവ് എനര്‍ജിയും സ്നേഹവും പ്രസരിപ്പിക്കാന്‍ സഹായിക്കുകയും നിങ്ങള്‍ക്ക് ഒരു പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications

